HOME
DETAILS

ലോകകപ്പിൽ തിളങ്ങാൻ ഇതിഹാസത്തിന്റെ സഹായം; ഞെട്ടിക്കാനൊരുങ്ങി സഞ്ജു

  
January 10, 2026 | 12:32 PM

Sanju samson training with Yuvraj Singh ahead of 2026 T20 World Cup

2026 ടി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് മലയാളി സൂപ്പർതാരം സഞ്ജു സാംസൺ. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായാണ് സഞ്ജു ഇടം നേടിയത്. ഇപ്പോൾ സഞ്ജു ഒരു പരിശീലനം നടത്തുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ഇന്ത്യൻ ഇതിഹാസം യുവരാജ് സിങ്ങിനൊപ്പമാണ് സഞ്ജു പരിശീലനം നടത്തുന്നത്. നെറ്റ്സിൽ സഞ്ജുവിന് യുവരാജ് ബാറ്റിംഗ് നിർദേശം നൽകുന്നതാണ് വിഡീയയിൽ കാണാനാവുന്നത്. ഇതിഹാസ താരത്തിൽ നിന്നും ലഭിക്കുന്ന ടിപ്സ് സഞ്ജുവിന് ലോകകപ്പിൽ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനായി മിന്നും പ്രകടനമാണ് സഞ്ജു നടത്തിക്കൊണ്ടിരിക്കുന്നത്. ജാർഖണ്ഡിനെതിരെയുള്ള മത്സരത്തിൽ സെഞ്ച്വറി നേടി സഞ്ജു തിളങ്ങിയിരുന്നു. സഞ്ജു 95 പന്തിൽ നിന്നും ഒമ്പത് ഫോറുകളും മൂന്ന് സിക്സുകളും അടക്കം 101 റൺസും നേടിയാണ് മികവ് കാട്ടിയത്. 

സൂര്യകുമാർ യാദവിന്റെ കീഴിലാണ് ഇന്ത്യൻ ടീം ലോകകപ്പിനെത്തുന്നത്. ഇന്ത്യൻ ടി-20 ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ശുഭ്മൻ ഗില്ലിന് ടീമിൽ ഇടം നേടാൻ സാധിച്ചില്ല. വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മക്കും ഇടം നേടാനായില്ല. സെക്കന്റ് വിക്കറ്റ് കീപ്പറായി ഇഷാൻ കിഷൻ ആണ് ടീമിലെത്തിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിനായി മിന്നും പ്രകടനമാണ് ഇഷാൻ നടത്തിയത്. ഈ പ്രകടനമാണ് താരത്തെ വീണ്ടും ടീമിൽ എത്തിച്ചത്. 

2026 ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡ്

സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ഇഷാൻ കിഷൻ, റിങ്കു സിംഗ്.

Kerala Cricketer Sanju Samson is preparing for the 2026 T20 World Cup. Sanju has been named as the first-choice wicketkeeper in the Indian team for the World Cup. Now a video of Sanju doing a training session is going viral on social media. Sanju is training with Indian legend Yuvraj Singh.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാചകവാതക പ്രതിസന്ധി: ഹോട്ടലുകളിൽ കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാൻ കേന്ദ്രാനുമതി

National
  •  4 days ago
No Image

യുഎഇ വിസ കാലഹരണപ്പെട്ടവര്‍ക്ക് മാര്‍ച്ച് 31 വരെ മടങ്ങിവരാം

uae
  •  4 days ago
No Image

ചിത്രപ്രിയ കൊലക്കേസ്: പ്രേമനൈരാശ്യത്തെത്തുടർന്നുള്ള ആസൂത്രിത കൊലപാതകം; 200 പേജുള്ള കുറ്റപത്രം കോടതിയിൽ

Kerala
  •  4 days ago
No Image

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യണം; അവിശ്വാസം അവതരിപ്പിക്കാന്‍ ഇന്‍ഡ്യ സഖ്യം 

National
  •  4 days ago
No Image

"കുട്ടിയെ ഞാൻ കൊന്നു"; വാമനപുരത്തെ ഒരു വയസ്സുകാരിയുടെ മരണം കൊലപാതകം; മാതാവ് കസ്റ്റഡിയിൽ

Kerala
  •  4 days ago
No Image

എല്‍പിജി പ്രതിസന്ധി; ഗ്രാമീണ മേഖലയില്‍ ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തി 

National
  •  4 days ago
No Image

അമേരിക്കൻ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് ജെറാൾഡ് ഫോർഡിൽ അഗ്നിബാധ; രണ്ട് അമേരിക്കൻ സൈനികർക്ക് പരുക്ക്

International
  •  4 days ago
No Image

പാചകവാതക പ്രതിസന്ധി; ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍; വിതരണം മുന്‍ഗണന ക്രമത്തില്‍ 

Kerala
  •  4 days ago
No Image

Siege on Civil Liberties: The Rising Tide of Islamophobia in 2026 America

International
  •  4 days ago
No Image

"പിന്നിലും വേണം കേട്ടോ": സീറ്റ് ബെൽറ്റ് മുൻസീറ്റുകാർക്ക് മാത്രമല്ല; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  4 days ago