HOME
DETAILS

രാഷ്ട്രീയ നേട്ടം ലക്ഷ്യം വെച്ച് വിദ്വേഷ പ്രചാരണം നടത്തുന്നവരെ മലയാളികള്‍ തിരിച്ചറിയണം: എസ്.കെ.എസ്.എസ്.എഫ്

  
Web Desk
January 10, 2026 | 1:58 PM

Malayalis should identify those who spread hate propaganda for political gain SKSSF

പട്ടിക്കാട് (ഫൈസാബാദ്): രാഷ്ടീയ നേട്ടം ലക്ഷ്യം വെച്ച് വിദ്വേഷ പ്രചാരണം നടത്തുന്നവരെ സമാധാനകാംക്ഷികളായ മലയാളി സമൂഹം തിരിച്ചറിയണമെന്നും കേരളത്തിലെ മുസ് ലിം മുഖ്യധാരയിൽ ഒട്ടും സ്വാധീനമില്ലാത്ത ജമാഅത്തെ ഇസ് ലാമിയെ ഉയർത്തി കാട്ടി ഇസ്ലാമോഫോബിയക്ക് പ്രചാരണം നൽകുന്ന നീക്കം ബന്ധപ്പെട്ടവർ ഉപേക്ഷിക്കണമെന്നും പട്ടിക്കാട് ജാമിഅ നൂരീയ്യയിൽ ചേർന്ന എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. 

അവരുടെ അപകടകരമായ ആശയങ്ങളെ ജമാഅത്ത് രൂപീകരണ കാലം മുതൽ സമസ്തയും മറ്റു മുസ്ലിം സംഘടനകളും  എതിർത്തിട്ടുണ്ട്. അത് ഇപ്പോഴും തുടരുന്നുമുണ്ട്.മുസ്ലിം പൊതുവേദികളിൽ നിന്ന് മാറ്റി നിർത്തപ്പെട്ടിരുന്ന ജമാഅത്തിനെ  സമുദായത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരാൻ ആര് ശ്രമിച്ചാലും അനുവദിക്കുകയുമില്ല. അവർക്ക് സമുദായ മുഖ്യധാരയിൽ ഇടം നൽകുന്നവർ വിദ്വേഷ പ്രചാരകർക്ക് അവസരം നൽകുകയാണ്. എന്നാൽ ജമാഅത്തിനെ മറയാക്കി സമുദായത്തെ മൊത്തത്തിൽ തെറ്റുധരിപ്പിക്കാനുള്ള ഗൂഢനീക്കം തടയാൻ സമുദായം ജാഗ്രത കാണിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു.

നേരത്തെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മൃതു ഹിന്ദുത്വ സമീപനം സ്വീകരിച്ച മതേതര പാർട്ടികൾ അതിൻ്റെ തിക്തഫലം അനുഭവിച്ചതാണ്. വർഗീയതക്ക് ഒരു കാലത്തും ഇടം നൽകാത്ത കേരളത്തിൽ അത്തരം പരീക്ഷണങ്ങൾ ആര് നടത്തിയാലും അതിനെ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണം. 

അടിസ്ഥാന രഹിതമായ വാദങ്ങളുയർത്തി നിരന്തരം വിദ്വേഷം പ്രചരിപ്പിക്കുന്ന വെള്ളാപ്പള്ളി നടേശൻ സൗഹൃദ കേരളത്തിലെ സ്ഥിരം ശല്യക്കാരനായി മാറിയിരിക്കുകയാണ്. ഇദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാറിന് ബാധ്യതയുണ്ട്. അതിന് പകരം, വിദ്വേഷ പ്രചാരകർക്ക് ശക്തി പകരുന്ന വിധത്തിൽ സംഘ് പരിവാർ ഭാഷയിൽ സംസാരിക്കാൻ ചില  നേതാക്കളെ തുറന്ന് വിടുന്ന രീതി ഒട്ടും ശരിയല്ലെന്നും യോഗം ചൂണ്ടിക്കാട്ടി.

സയ്യിദ് ഫഖ് റുദ്ദീൻ തങ്ങൾ കണ്ണന്തളി അധ്യക്ഷത വഹിച്ചു.സത്താർ പന്തലൂർ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാഷിർ അലി ശിഹാബ് തങ്ങൾ,സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി ,അൻവർ മുഹിയദ്ദീൻ ഹുദവി തൃശ്ശൂർ,ആശിഖ് കുഴിപ്പുറം,ഷമീർ ഫൈസി ഒടമല,അലി അസ്‌കർ കരിമ്പ,ജലീൽ പട്ടർകുളം,സുറൂർ പാപ്പിനിശ്ശേരി,മൊയ്തീൻ കുട്ടി യമാനി പന്തിപ്പോയിൽ,അനീസ് ഫൈസി മാവണ്ടിയൂർ,

അലി അക്ബർ മുക്കം,നൂറുദ്ധീൻ ഫൈസി മുണ്ടുപാറ,അബ്ദുൽ സത്താർ ദാരിമി തൃശ്ശൂർ,ഫാറൂഖ് ഫൈസി മണിമൂളി ,ഡോ.അബ്ദുൽ ഖയ്യും കടമ്പോട്,ഷാഫി ആട്ടീരി എന്നിവർ സംബന്ധിച്ചു. സംസ്ഥാന ജന.സെക്രട്ടറി ഒ പി അഷ്റഫ് കുറ്റിക്കടവ് സ്വാഗതവും മുഹ് യുദ്ധീർ കുട്ടി യമാനി നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  2 days ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  2 days ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  2 days ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  2 days ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  2 days ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  2 days ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  2 days ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  2 days ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  2 days ago