HOME
DETAILS

പ്രാവിന് തീറ്റ കൊടുത്തതിന് ലണ്ടനിൽ യുവതി പിടിയിൽ; കൈവിലങ്ങ് വച്ച് കസ്റ്റഡിയിലെടുത്തു

  
January 10, 2026 | 1:58 PM

harrow council police action woman in handcuffs after breaking bird feeding ban

ലണ്ടനിലെ ഹാരോയിൽ പ്രാവിന് തീറ്റ കൊടുത്ത യുവതിയെ പോലീസ് കൈവിലങ്ങ് വച്ച് കസ്റ്റഡിയിലെടുത്ത സംഭവം വലിയ ചർച്ചയാകുന്നു. പൊതുസ്ഥലത്തെ നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു ഈ നാടകീയ നീക്കം.

ലണ്ടനിലെ ഹാരോ ടൗൺ സെന്ററിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. പൊതുസ്ഥലത്ത് പക്ഷികൾക്ക് തീറ്റ നൽകുന്നത് നിരോധിച്ചുകൊണ്ടുള്ള 'പബ്ലിക് സ്പേസസ് പ്രൊട്ടക്ഷൻ ഓർഡർ' (PSPO) യുവതി ലംഘിച്ചുവെന്നാണ് അധികൃതർ പറയുന്നത്. ഹാരോ കൗൺസിലിലെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും പൊലിസും ചേർന്നാണ് യുവതിയെ തടഞ്ഞുവെച്ചത്. യുവതിയെ കൈവിലങ്ങ് വച്ച് പൊലിസ് വാനിന് പിന്നിൽ നിർത്തിയിരിക്കുന്ന ദൃശ്യങ്ങൾ വഴിയാത്രക്കാർ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

പിഴയും നിയന്ത്രണങ്ങളും

നിയമലംഘനം നടത്തിയതിന് യുവതിക്ക് 100 പൗണ്ട് (ഏകദേശം 10,000 രൂപയ്ക്ക് മുകളിൽ) പിഴ ചുമത്തി. അല്പനേരം കസ്റ്റഡിയിൽ വെച്ചെങ്കിലും പിന്നീട് ഇവരെ വിട്ടയച്ചു.

എന്തുകൊണ്ട് നിരോധനം?: 

പക്ഷികൾക്കും മറ്റ് മൃഗങ്ങൾക്കും പൊതുസ്ഥലത്ത് തീറ്റ നൽകുന്നത് പരിസര മലിനീകരണത്തിനും ശല്യത്തിനും കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹാരോ ടൗൺ സെന്ററിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.അവിടെ ഭിക്ഷാടനം, പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുക എന്നിവയും ഈ പരിധിയിൽ നിരോധിച്ചിട്ടുണ്ട്.

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും ലഘുലേഖകൾ വിതരണം ചെയ്യുന്നതിനും മുൻകൂർ അനുമതി ആവശ്യമാണ്. നിയമലംഘനം തുടരുന്നവർക്ക് 1,000 പൗണ്ട് വരെ പിഴ ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ഒരു പക്ഷിക്ക് തീറ്റ നൽകിയതിന്റെ പേരിൽ ഇത്രയും കർശനമായ പൊലിസ് നടപടി ആവശ്യമായിരുന്നോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  2 days ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  2 days ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  2 days ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  2 days ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  2 days ago
No Image

മഹാരാഷ്ട്രയിൽ മുസ്‌ലിം മന്ത്രി ക്ഷേത്രം സന്ദർശിച്ചു, പിന്നാലെ പശു മൂത്രം ഒഴിച്ച് 'ശുദ്ധിയാക്കി' 

National
  •  2 days ago
No Image

പാർക്കിംഗ് ഏരിയയിൽ 'ഓഫീസ്'; ലോകത്തെ അമ്പരപ്പിച്ച് യുഎഇ മന്ത്രിയുടെ ലാളിത്യം! വീഡിയോ വൈറൽ

uae
  •  2 days ago
No Image

കോഴിക്കോട് തേനീച്ചക്കൂട് മോഷണം വ്യാപകം; പിന്നിൽ തേനീച്ചപ്പണി അറിയുന്ന വിരുതന്മാരെന്ന് കർഷകർ; പൊലിസ് അന്വേഷണം ഊർജിതം

Kerala
  •  2 days ago
No Image

വെസ്റ്റ് ബാങ്കിലെ അധിനിവേശം തുടർന്ന് ഇസ്റാഈൽ; ശക്തമായി അപലപിച്ച് ഖത്തർ

qatar
  •  2 days ago
No Image

തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട; ഇന്നോവ കാറില്‍ കടത്തിയ 300 പൊതികള്‍ പിടിച്ചെടുത്ത് ഡാന്‍സാഫ് സംഘം

Kerala
  •  2 days ago