ഒറ്റ റൺസ് പോലും നേടാതെ മന്ദാനയെ മറികടന്നു; ചരിത്രമെഴുതി ക്യാപ്റ്റൻ ജെമീമ
മുംബൈ: 2026 വിമൺസ് പ്രിമീയർ ലീഗിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ താരം ജെമീമ റോഡ്രിഗസ്. ഇത്തവണ വിമൺസ് പ്രിമീയർ ലീഗിൽ ഡൽഹി ക്യാപ്പിറ്റൽസിന്റെ ക്യാപ്റ്റൻ റോളിലാണ് ജെമീമ കളത്തിൽ ഇറങ്ങുന്നത്.
സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ കളത്തിൽ ഇറങ്ങിയതോടെ വിമൺസ് പ്രിമീയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായും ജെമീമ മാറിയിരിക്കുകയാണ്. തന്റെ 25ാം വയസിലാണ് ജെമീമയുടെ നേട്ടം. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റൻ സ്‌മൃതി മന്ദാനയെ മറികടന്നാണ് ജെമീമയുടെ നേട്ടം. 2023ൽ സ്‌മൃതി 26ാം വയസിലാണ് ആർസിബിയെ നയിച്ചത്.
നവി മുംബൈയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഡൽഹി മുംബൈ ഇന്ത്യൻസിനെ ബാറ്റിങിനയച്ചു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ആർസിബിക്കെതിരെ ഹർമൻപ്രീത് സംഘവും പരാജയപ്പെട്ടിരുന്നു. രണ്ടാം മത്സരത്തിൽ ശക്തമായി തിരിച്ചു വരാനായിരിക്കും മുംബൈ ലക്ഷ്യം വെക്കുക. അതേസമയം ജെമീമയുടെ കീഴിൽ വിജയിച്ചു കയറാനാവും ഡൽഹി ഇറങ്ങുന്നത്.
Indian player Jemimah Rodrigues has created history in the 2026 Women's Premier League. This time, Jemimah will be captaining Delhi Capitals in the Women's Premier League. When she took the field against Mumbai Indians in the first match of the season, Jemimah has also become the youngest captain in the history of the Women's Premier League. Jemimah's achievement comes at the age of 25.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."