HOME
DETAILS

യുവതിയുടെ പവർഫുൾ പ്രതികരണം; കൂടെനിന്ന് യാത്രക്കാരും! ബസിനുള്ളിലെ ശല്യക്കാരനെ കൈയ്യോടെ പിടികൂടി പൊലിസിലേൽപ്പിച്ചു

  
January 10, 2026 | 3:57 PM

man arrested for harassing woman in ksrtc bus near adoor

കെഎസ്ആർടിസി ബസിനുള്ളിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ തിരുവനന്തപുരം സ്വദേശിയെ അടൂർ പൊലിസ് അറസ്റ്റ് ചെയ്തു. പാലാ - കൊല്ലം റൂട്ടിലോടുന്ന ഫാസ്റ്റ് പാസഞ്ചർ ബസിനുള്ളിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.

തിരുവനന്തപുരം അതിയന്നൂർ സ്വദേശിയായ റോജിലാൽ (54) ആണ് പിടിയിലായത്. രാത്രി എട്ടുമണിയോടെ ബസ് അടൂർ ഭാഗത്തേക്ക് സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം. യുവതിയുടെ അടുത്തിരുന്ന പ്രതി തുടർച്ചയായി അപമര്യാദയായി പെരുമാറുകയായിരുന്നു. യുവതിയുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചും ശല്യം തുടർന്നതോടെ യുവതി ബഹളം വെച്ചു. ഇതോടെ ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ ഇടപെടുകയും പ്രതിയെ തടഞ്ഞുവെച്ച് പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

പൊലിസ് നടപടി

അടൂർ പൊലിസ് സംഭവസ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. അടൂർ എസ്‌ഐ ദീപു ജി.എസ്, എഎസ്‌ഐ മഞ്ജുമോൾ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം; കെട്ടിടത്തിന് ഭാഗിക നാശനഷ്ടം

International
  •  13 days ago
No Image

മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു; സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക്

Kerala
  •  13 days ago
No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  14 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  14 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  14 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  14 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  14 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  14 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  14 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  14 days ago