HOME
DETAILS

തകർത്തടിച്ചാൽ ഇന്ത്യയിൽ ഒന്നാമനാവാം; തിരിച്ചുവരവിൽ ചരിത്രം കുറിക്കാൻ അയ്യർ

  
January 10, 2026 | 4:07 PM

shreyas iyer need 83 runs to create a new record in odi

ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പരയിലൂടെ വീണ്ടും കളത്തിലേക്ക് തിരിച്ചുവരാൻ ഒരുങ്ങിയിരിക്കുകയാണ് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ. പരുക്കേറ്റ അയ്യർ 
പൂർണ ഫിറ്റ്നസ് നേടിയാണ് വീണ്ടും ബാറ്റെടുക്കുന്നത്. പരമ്പരയിൽ തിളങ്ങാനായാൽ ഒരു തകർപ്പൻ റെക്കോർഡ് അയ്യർക്ക് കൈപ്പിടിയിലാക്കാൻ സാധിക്കും. 

ഏകദിനത്തിൽ 3000 റൺസ് പൂർത്തിയാക്കാനുള്ള അവസരമാണ് പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്റെ മുന്നിലുള്ളത്. ഈ നേട്ടത്തിലേക്ക് കാലെടുത്തുവെക്കാൻ അയ്യർക്ക് 83 റൺസ് കൂടി ആവശ്യമാണ്. ഇന്ത്യക്കായി ഏറ്റവും വേഗത്തിൽ ഈ നാഴികക്കല്ല് സ്വന്തമാക്കുന്ന താരമാവാനും ഇതിലൂടെ അയ്യർക്ക് സാധിക്കും. ഇതിനൊടകം തന്നെ 67 ഇന്നിംഗ്‌സുകളിൽ നിന്നും 2917 റൺസാണ് അയ്യരിന്റെ ബാറ്റിൽ നിന്നും വൈറ്റ് ബോൾ ക്രിക്കറ്റിൽ പിറന്നിട്ടുള്ളത്.

നിലവിൽ ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് മുൻ ഇന്ത്യൻ താരം ശിഖർ ധവാൻ ആണ്. 72 ഇന്നിംഗ്‌സുകളിൽ നിന്നുമാണ് ധവാൻ ഏകദിനത്തിൽ 3000 റൺസ് സ്വന്തമാക്കിയത്. ധവാനേക്കാൾ അഞ്ചു ഇന്നിംഗ്സ് കുറവ് കളിച്ചുകൊണ്ട് ഈ റെക്കോർഡ് കൈപ്പിടിയിലാക്കാൻ അയ്യർക്ക് സാധിക്കും. ഈ നേട്ടത്തിൽ രണ്ടാമതുള്ളത് 75 ഇന്നിംഗ്‌സുകളിൽ നിന്നും 3000 റൺസ് നേടിയ വിരാട് കോഹ്‌ലിയാണ്. 

ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 3000 റൺസ് പൂർത്തിയാക്കിയ താരം മുൻ സൗത്ത് ആഫ്രിക്കൻ താരം ഹാഷിം അംലയാണ്. വെറും 57 ഇന്നിംഗ്‌സുകളിൽ നിന്നുമാണ് അംല ഈ നേട്ടം സ്വന്തമാക്കിയത്. 

അതേസമയം ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലാണ് അയ്യർക്ക് പരുക്കേറ്റത്. ഓസ്‌ട്രേലിയൻ താരം അലക്‌സ് കാരിയെ പുറത്താക്കാനായി ബാക്ക്‌വേർഡ് പോയിന്റിൽ നിന്ന് പിന്നിലേക്ക് ഓടി ശ്രേയസ് ഒരു മികച്ച ക്യാച്ചെടുത്തിരുന്നു. ഈ സമയം വഴുതി വീണാണ് താരത്തിന്റെ വാരിയെല്ലിന് പരുക്കേറ്റത്. ഇതിനു പിന്നാലെ താരം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇപ്പോൾ താരം പൂർണ ഫിറ്റനസോടെ തിരിച്ചെത്തുകയും ചെയ്തത് ഇന്ത്യക്ക് ആത്മവിശ്വാസം പകരുന്നതാണ്. 

Indian vice-captain Shreyas Iyer is set to make a comeback to the field with the India-New Zealand ODI series. The injured Iyer is back in action after regaining full fitness. If he shines in the series, Iyer can set a new record. The Punjab Kings captain has the opportunity to complete 3000 runs in ODIs. Iyer needs 83 more runs to reach this milestone. With this, Iyer can also become the fastest player to achieve this milestone for India.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാരണാസിയിൽ ബിജെപിക്കെതിരെ കോൺഗ്രസിൻ്റെ ‘സംവിധാൻ സംവാദ് മഹാപഞ്ചായത്ത്’; ഫെബ്രുവരി 8-ന് നിർണ്ണായക വെളിപ്പെടുത്തലുകൾ

National
  •  3 days ago
No Image

പ്രഷർ വാഷർ ഉപയോഗിച്ച് വീടിന്റെ തറ വൃത്തിയാക്കുന്നതിനിടെ അപകടം; വിദ്യാർഥി ഷോക്കേറ്റ് മരിച്ചു

Kerala
  •  3 days ago
No Image

ശബരി റെയിൽ പദ്ധതി: പകുതി ചെലവ് സംസ്ഥാനം വഹിക്കും; നിർണ്ണായക തീരുമാനവുമായി മന്ത്രിസഭ

Kerala
  •  3 days ago
No Image

ദുബൈയിലെ സ്കൂളുകളിൽ ഇനി എഐ വിപ്ലവം: 80,000 വിദ്യാർത്ഥികൾക്ക് എഐ സാക്ഷരതാ പരിപാടി; ലോക ഗവൺമെന്റ് ഉച്ചകോടിയിൽ നിർണ്ണായക പ്രഖ്യാപനം

uae
  •  3 days ago
No Image

ദക്ഷിണാഫ്രിക്കൻ ബൗളർമാരെ പഞ്ഞിക്കിട്ട് ഇന്ത്യ; ഇഷാൻ കിഷൻ തകർപ്പൻ ഫോമിൽ, സഞ്ജുവിന് അവസരമില്ല

Cricket
  •  3 days ago
No Image

കണ്ണൂരിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്

Kerala
  •  3 days ago
No Image

മദ്യപിച്ചുള്ള ഡ്രൈവിംഗ്: ലൈസൻസ് സസ്പെൻഷൻ കാലാവധി രണ്ട് വർഷം വരെയാകാം; ലൈസൻസ് തെറിച്ചത് 3,305 പേർക്ക്

Kerala
  •  3 days ago
No Image

ഇന്റർനാഷണൽ സിറ്റിയിൽ പാർക്കിംഗ് ദുരിതത്തിന് അന്ത്യം; പെയ്ഡ് പാർക്കിംഗ് വന്നതോടെ നിരത്തുകൾ ഒഴിഞ്ഞു, താമസക്കാർക്ക് ആശ്വാസം

uae
  •  3 days ago
No Image

പരാതികൾ അവഗണിച്ചു, ക്ഷമ നശിച്ചു; ഉത്തർപ്രദേശിൽ മദ്യശാലകൾ അടിച്ചുതകർത്ത് നൂറോളം സ്ത്രീകൾ

National
  •  3 days ago
No Image

22 വർഷത്തെ ഇടവേള, 20 മിനിറ്റ് നീണ്ട വാദം, അഭിഭാഷകയുടെ കുപ്പായമണിഞ്ഞ് മമത; സുപ്രിം കോടതിയിൽ തീപ്പൊരി വാദം

National
  •  3 days ago