HOME
DETAILS

ഭാഗ്യം തുണച്ചു: അത്താണിയിൽ ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ മൂർഖൻ പാമ്പ്; വനംവകുപ്പിന് കൈമാറി

  
Web Desk
January 10, 2026 | 4:23 PM

lucky escape cobra found in first-graders school bag at athani handed over to forest department

കൊച്ചി: കാക്കനാട് അത്താണിയിൽ സ്കൂൾ കുട്ടിയുടെ ബാഗിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. അത്താണി എളവക്കാട്ട് അബ്ദുൾ അസീസിന്റെ വീട്ടിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തലനാരിഴയ്ക്കാണ് ഒന്നാം ക്ലാസുകാരൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.

ഇന്നലെ വൈകിട്ട് ട്യൂഷൻ കഴിഞ്ഞെത്തിയ കുട്ടി തന്റെ ബാഗ് ഹാളിലെ മേശയ്ക്ക് താഴെയായിരുന്നു വെച്ചിരുന്നത്. ഇന്ന് രാവിലെ വീട് വൃത്തിയാക്കുന്നതിനിടെ വീട്ടുജോലിക്കാരി ഈ ബാഗ് മാറ്റാൻ ശ്രമിച്ചു. ഈ സമയത്താണ് ബാഗിന് അസാധാരണമായ ഭാരം അനുഭവപ്പെട്ടത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഉള്ളിൽ ചുരുണ്ടുകൂടിയിരിക്കുന്ന മൂർഖനെ കണ്ടത്. പാമ്പിനെ കണ്ട് ഭയന്നുപോയ വീട്ടുകാർ ഉടൻ തന്നെ ബാഗ് മുറ്റത്തേക്ക് എറിയുകയും ചാക്കിട്ടു മൂടുകയും ചെയ്തു. തുടർന്ന് വനംവകുപ്പിന്റെ 'സർപ്പ' റെസ്ക്യൂ ടീമിനെ വിവരം അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എളമക്കര സ്വദേശിയും പാമ്പ് പിടുത്ത വിദഗ്ധനുമായ റിൻഷാദ് അതീവ ജാഗ്രതയോടെ മൂർഖനെ പിടികൂടി. പാമ്പിനെ പിന്നീട് വനംവകുപ്പിന് കൈമാറി. പുറത്ത് അന്തരീക്ഷ താപനില വർദ്ധിച്ചപ്പോൾ തണുപ്പ് തേടി വീടിനുള്ളിൽ കയറിയ പാമ്പ് സുരക്ഷിതമായ ഒരിടം എന്ന നിലയിൽ ബാഗിനുള്ളിൽ അഭയം പ്രാപിച്ചതാകാം എന്നാണ് കരുതപ്പെടുന്നത്.

 

ശ്രദ്ധിക്കുക: വേനൽക്കാലം ആരംഭിക്കുന്നതോടെ പാമ്പുകൾ തണുപ്പുള്ള ഇടങ്ങൾ തേടി വീടിനുള്ളിലേക്ക് കയറാൻ സാധ്യതയുണ്ട്. ബാഗുകൾ, ഷൂസുകൾ എന്നിവ പരിശോധിച്ച ശേഷം മാത്രം ഉപയോഗിക്കുക.

 

 

A first-grade student in Athani, Kakkanad, had a miraculous escape after a cobra was discovered inside his school bag. The child had left the bag under a table after returning from tuition



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ വീണ്ടും സംഘർഷം; ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ വ്യാപക പ്രതിഷേധം; കുക്കി എംഎൽഎമാരുടെ നീക്കത്തിൽ അമർഷം

National
  •  2 days ago
No Image

ചോദ്യങ്ങൾക്ക് പകരം അധിക്ഷേപം: സത്യത്തെ ഭയന്ന് പ്രധാനമന്ത്രി ഒളിച്ചോടുന്നു; പാർലമെന്റിൽ മോദി നടത്തുന്നത് രാഷ്ട്രീയ പരിഹാസമാണെന്ന് രാഹുൽ ഗാന്ധി

National
  •  2 days ago
No Image

ഈ സാല കപ്പും നംദെ! ഡൽഹിയെ വീഴ്ത്തി ആർസിബിക്ക് രണ്ടാം WPL കിരീടം

Cricket
  •  2 days ago
No Image

ഒമാനിൽ വിവാഹപൂർവ മെഡിക്കൽ പരിശോധന നിർബന്ധമാക്കി; നിയമം ലംഘിച്ചാൽ വിവാഹ കരാർ അസാധുവാകും

oman
  •  2 days ago
No Image

പുതിയ തസ്തിക സൃഷ്ടിച്ചു; സീറാം സാംബശിവ റാവു മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ

Kerala
  •  2 days ago
No Image

എയിംസ്; കേരളം നിർദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യത പഠനം നടത്തണം; നിർദേശവുമായി ഹൈക്കോടതി

Kerala
  •  2 days ago
No Image

കോഴിക്കോട് പൂച്ചയെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയ സംഭവം; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  2 days ago
No Image

അബദ്ധത്തിൽ ചവറ്റുകുട്ടയിലെറിഞ്ഞത് 50,000 ദിർഹത്തിന്റെ സ്വർണ്ണം; അത്ഭുതകരമായി വീണ്ടെടുത്ത് ദുബൈ പൊലിസ്

uae
  •  2 days ago
No Image

കിരീടം നേടും മുമ്പേ റെക്കോർഡ്; ചരിത്രം സൃഷ്ടിച്ച് ജെമീമയുടെ ഡൽഹി

Cricket
  •  2 days ago
No Image

ബഹ്‌റൈന്‍ കിരീടാവകാശി കുവൈത്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചെത്തി

bahrain
  •  2 days ago