ജോലി സമ്മർദ്ദം; കോടതി ജീവനക്കാരൻ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കി
ഡൽഹി: ജോലി സമ്മർദ്ദം മൂലം ഡൽഹിയിൽ കോടതി ജീവനക്കാരൻ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. സാകേത് കോടതി സമുച്ചയത്തിലെ കെട്ടിടത്തിൽ നിന്നാണ് ഹരീഷ് സിംഗ് മഹർ(35) എന്ന യുവാവ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം നടന്നത്.
കടുത്ത ജോലി സമ്മർദ്ദം മൂലമാണ് താൻ മരിക്കുന്നതെന്നാണ് ആത്മഹത്യാക്കുറിപ്പിൽ ഉണ്ടായിരുന്നത്. ജോളി സമ്മർദ്ദം ആണെങ്കിലും തന്റെ മരണത്തിൽ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ഇത് മറികടക്കാൻ കഴിയുമെന്ന് കരുതിയെങ്കിലും കഴിഞ്ഞില്ലെന്നും 60 ശതമാനം വൈകല്യമുള്ള തനിക്ക് ജോലിഭാരം താങ്ങാനാവുന്നതിലും അപ്പുറമാണെന്നുമാണ് ആത്മഹത്യാക്കുറിപ്പിൽ ഉണ്ടായിരുന്നത്.
2010 മുതൽ സാകേത് ജില്ലാ കോടതി സമുച്ചയത്തിലെ ഡിജിറ്റൽ ട്രാഫിക് വിഭാഗത്തിലാണ് ഹരീഷ് സിങ് മഹർ ജോലി ചെയ്തിരുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് സമഗ്രമായ അന്വേഷണം നടത്തി വരികയാണ്. ഹരീഷ് സിങ്ങിന് നീതി ലഭിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കോടതി ജീവനക്കാർ ധർണ നടത്തുകയും ചെയ്തു. ബാർ അസോസിയേഷൻ കോടതി സ്റ്റാഫിനൊപ്പം ആണെന്നും ഹരീഷിന് നീതി ലഭിക്കണമെന്നും കോടതി സെക്രട്ടറി അനിൽ ബസോയ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."