ചരിത്രം കുറിച്ച മത്സരത്തിൽ ജെമീമയുടെ ഡൽഹി വീണു; മുംബൈക്ക് ആദ്യ ജയം
മുംബൈ: 2026 വനിത പ്രിമീയർ ലീഗിൽ ആദ്യ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെ 50 റൺസിന് തകർത്താണ് മുംബൈ വിജയം സ്വന്തമാക്കിയത്. നവി മുംബൈയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 196 റൺസിന്റെ കൂറ്റൻ ടോട്ടൽ ആണ് ഡൽഹിക്ക് മുന്നിൽ ഉയർത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയുടെ ഇന്നിങ്സ് 19 ഓവറിൽ 145 റൺസിൽ അവസാനിക്കുകയായിരുന്നു.
ക്യാപ്റ്റൻസിയിൽ ചരിത്രം കുറിച്ച മത്സരത്തിൽ തന്നെ ജെമീമ റോഡ്രിഗസ് തോൽവി ഏറ്റുവാങ്ങി. മുംബൈ ഇന്ത്യൻസിനെതിരെ കളത്തിൽ ഇറങ്ങിയതോടെ വിമൺസ് പ്രിമീയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായും ജെമീമ മാറിയിരിക്കുകയാണ്. തന്റെ 25ാം വയസിലാണ് ജെമീമയുടെ നേട്ടം. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റൻ സ്‌മൃതി മന്ദാനയെ മറികടന്നാണ് ജെമീമയുടെ നേട്ടം. 2023ൽ സ്‌മൃതി 26ാം വയസിലാണ് ആർസിബിയെ നയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത മുംബൈ അർദ്ധ സെഞ്ച്വറി നേടിയ ഇംഗ്ലണ്ട് താരം നാറ്റ് സ്കൈവർ ബ്രണ്ട്, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ എന്നിവരുടെ കരുത്തിലാണ് മികച്ച സ്കോർ നേടിയത്. 46 പന്തിൽ 13 ഫോറുകൾ ഉൾപ്പടെ 70 റൺസാണ് ഇംഗ്ലീഷ് താരം നേടിയത്. 42 പന്തിൽ നിന്നും പുറത്താവാതെ 74 റൺസ് നേടിയാണ് ഹർമൻപ്രീത് തിളങ്ങിയത്. എട്ട് ഫോറുകളും അഞ്ചു കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് മുംബൈ ക്യാപ്റ്റന്റെ ഇന്നിംഗ്സ്.
മുംബൈ ബൗളിങ്ങിൽ അമേലിയ കെർ, നിക്കോള കാരി എന്നിവർ മൂന്നു വീതം വിക്കറ്റുകളും നാറ്റ് സ്കൈവർ ബ്രണ്ട് രണ്ട് വിക്കറ്റും സ്വന്തമാക്കിയപ്പോൾ ഡൽഹി ബാറ്റിങ് തകരുകയായിരുന്നു.
ഡൽഹിക്കായി ഒറ്റയാൾ പോരാട്ടം നടത്തിയത് ചിനെല്ലെ ഹെൻറി ആയിരുന്നു. 33 പന്തിൽ അഞ്ചു ഫോറുകളും മൂന്ന് സിക്സുകളും അടക്കം 56 റൺസ് നേടിയാണ് ഹെൻറി തിളങ്ങിയത്. ബാക്കിയുള്ള താരങ്ങൾക്കൊന്നും കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല.
Mumbai Indians registered their first win in the 2026 Women's Premier League. Mumbai defeated Delhi Capitals by 50 runs in the second match. Batting first in the match held in Navi Mumbai, Mumbai posted a huge total of 196 runs for the loss of four wickets in 20 overs. In reply, Delhi's innings ended at 145 runs in 19 overs.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."