HOME
DETAILS

അവധിക്കാലം ആഘോഷിക്കുന്നവർക്ക് കാലാവസ്ഥാ മുന്നറിയിപ്പുമായി എൻ.സി.എം

  
January 10, 2026 | 7:21 PM

saudi weather ncm alert winter break rain cold wave dust storms 2026

ജിദ്ദ: സൗദി അറേബ്യയിലെ വിദ്യാലയങ്ങൾ ശൈത്യമധ്യ അവധിക്കാലത്തേക്ക് പ്രവേശിക്കാനിരിക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ മാറ്റമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (NCM) മുന്നറിയിപ്പ്.

വടക്കൻ പ്രവിശ്യകളിലും തെക്കുപടിഞ്ഞാറൻ ഉയർന്ന പ്രദേശങ്ങളിലും രാത്രിയിലും പുലർച്ചെയും കഠിനമായ തണുപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ചിലയിടങ്ങളിൽ മൂടൽമഞ്ഞിനും മഞ്ഞു വീഴ്ചയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തികൾ, ഹാഇൽ, മക്ക, മദീന എന്നീ മേഖലകളിൽ ഈ ആഴ്ചയുടെ അവസാനത്തോടെ മഴയ്ക്ക് സാധ്യതയുണ്ട്.

ആകാശം മേഘാവൃതമാകുമെന്നും, ഒപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും എൻ.സി.എം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പകൽ സമയങ്ങളിൽ തബൂക്ക്, അൽ-ജൗഫ്, ഹായിൽ, മക്ക, മദീന പ്രവിശ്യകളിൽ ശക്തമായ കാറ്റ് വീശാനും പൊടിപടലങ്ങൾ ഉയരാനും സാധ്യതയുണ്ട്. റിയാദ്, ഖസീം, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലേക്കും വ്യാപിച്ചേക്കാം.

റോഡുകളിൽ കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രികർ ജാഗ്രത പാലിക്കണം. ജനങ്ങൾ അതീവ ജാ​ഗ്രത പാലിക്കണമെന്നും ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി നൽകുന്ന കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി പിന്തുടരണമെന്നും അധികൃതർ നിർദ്ദേശിച്ചു. 

As schools in Saudi Arabia begin their mid-winter break, the National Center of Meteorology (NCM) has issued a comprehensive weather warning for various regions. Intense cold, fog, and potential frost are expected in the northern provinces and southwestern highlands. The report predicts rainfall toward the end of the week in Makkah, Madinah, Tabuk, and Al-Jouf, accompanied by strong winds that may cause dust storms and reduced visibility in Riyadh and the Eastern Province.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമനിധി ബോര്‍ഡിന് കീഴിലെ ആനുകൂല്യങ്ങള്‍ ഇനി ആധാര്‍ അധിഷ്ഠിതം; ഉത്തരവിറക്കി സര്‍ക്കാര്‍ക്ഷേമനിധി ബോര്‍ഡിന് കീഴിലെ ആനുകൂല്യങ്ങള്‍ ഇനി ആധാര്‍ അധിഷ്ഠിതം; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  a day ago
No Image

ലഹരി ലോകത്തെ എയ്ഡ്സ് കാരിയർ; ആലുവയിൽ അതിമാരകല ലഹരി മരുന്നുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a day ago
No Image

2026ലും വന്‍ ഭൂരിപക്ഷത്തില്‍ ഡിഎംകെ അധികാരത്തിലെത്തും; കോണ്‍ഗ്രസുമായി ഭിന്നതയില്ല, തെരഞ്ഞെടുപ്പിനെ ഒന്നിച്ച് നേരിടും; എം.കെ സ്റ്റാലിന്‍ 

National
  •  a day ago
No Image

ജബൽ ജെയ്‌സിലേക്ക് പോകാൻ ഇനി അനുമതി വേണ്ട; കൊടുമുടി സന്ദർശകർക്കായി പൂർണ്ണമായും തുറന്നു

uae
  •  a day ago
No Image

യാത്രക്കാരോട് മോശമായി പെരുമാറിയെന്ന പരാതി; ടോള്‍ പ്ലാസ സൂപ്പര്‍വൈസറെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  a day ago
No Image

തിരുവല്ല സ്പാ കൂട്ടബലാത്സംഗം: മുഴുവൻ പ്രതികളും പിടിയിൽ; കീഴടങ്ങിയത് ഒളിവിലായിരുന്ന രണ്ടുപേർ

crime
  •  a day ago
No Image

ഒമാനിൽ ഫെബ്രുവരി 19-ന് റമദാൻ വ്രതാരംഭം; പ്രഖ്യാപനവുമായി അധികൃതർ

oman
  •  a day ago
No Image

ദേശീയ പണിമുടക്ക്; സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി; ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദേശം 

Kerala
  •  a day ago
No Image

റമദാൻ 2026: യുഎഇയിൽ പൊതുമേഖലാ ജീവനക്കാരുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു; വെള്ളിയാഴ്ചകളിൽ വീട്ടിലിരുന്ന് ജോലി ചെയ്യാം

uae
  •  a day ago
No Image

55 വർഷത്തെ ക്രൂരത, 89 ഇരകൾ; ലോകം ചുറ്റി കുട്ടികളെ പീഡിപ്പിച്ച 79-കാരൻ പിടിയിൽ

crime
  •  a day ago