HOME
DETAILS

ജാമിഅ നൂരിയ്യയിൽ അയ്യായിരം വിദ്യാർഥികളുടെ ഗ്രാൻ്റ് സല്യൂട്ട് പ്രൗഢമായി 

  
January 11, 2026 | 1:24 AM

Jamia Nooriya hosted a grand Grant Salute event attended by around 5000 students

ഫൈസാബാദ് (പട്ടിക്കാട്): ആത്മീയതയുടെയും വിജ്ഞാനത്തിന്റെയും മഹാസംഗമത്തിന് സാക്ഷ്യം വഹിക്കുന്ന പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിന്റെ 63-ാം വാർഷികവും 61-ാം സനദ് ദാന സമ്മേളനത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച ഗ്രാൻഡ് സല്യൂട്ട് പ്രൗഢമായി. കേരളം, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന അറുപതോളം ജൂനിയർ കോളജുകളിൽനിന്ന് എത്തിയ അയ്യായിരത്തോളം വിദ്യാർഥി പ്രതിഭകളാണ് ഈ മഹാസംഗമത്തിൽ അണിനിരന്നത്.

വെള്ള വസ്ത്രങ്ങളണിഞ്ഞ് കൃത്യമായ ചുവടുകളോടെ അണിനിരന്ന വിദ്യാർഥികൾ സമ്മേളന നഗരിയെ അക്ഷരാർഥത്തിൽ ഒരു പാൽക്കടലാക്കി മാറ്റി. ജൂനിയർ കോളജുകളുടെ ഏകോപിതമായ സാന്നിധ്യം അസംബ്ലിക്ക് പ്രത്യേക പ്രൗഢി പകർന്നു.

 സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ഡോ.സിദ്ദീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ആധുനിക കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിടാൻ വിജ്ഞാനവും ധാർമ്മികതയും കൈമുതലാക്കിയ പുതിയ തലമുറയെ വാർത്തെടുക്കുന്നതിൽ ജാമിഅ നൂരിയ്യ മുൻനിരയിൽ നിലകൊള്ളുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമസ്ത വൈസ് പ്രസിഡന്റ് കോട്ടുമല മൊയ്തീൻ കുട്ടി മുസ്ലിയാർ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ എന്നിവർ സല്യൂട്ട് സ്വീകരിച്ചു. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ വിദ്യാർഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.എൽ.എമാരായ  പി. അബ്ദുൽ ഹമീദ്, അഡ്വ.എൻ.ശംസുദ്ദീൻ, പി.കെ ബഷീർ, സമസ്ത കേന്ദ്ര മുശാവറ അംഗം അലവി ഫൈസി കുളപ്പറമ്പ്, ളിയഉദ്ദീൻ ഫൈസി മേൽമുറി, ഒ.ടി മുസ്ഥഫ ഫൈസി മുടിക്കോട്,ഹംസ ഫൈസി അൽ ഹൈതമി, അബ്ദുൽ ലത്തീഫ് ഫൈസി പാതിരമണ്ണ,  ശിഹാബ് ഫൈസി കൂമണ്ണ, ഉമർ ഫൈസി മുടിക്കോട്, അബ്ദുസലാം ഫൈസി ഒളവട്ടൂർ,ജാമിഅ സെക്രട്ടറി പാതിരമണ്ണ അബ്ദുറഹിമാൻ ഫൈസി, അബ്ദുൽ ഗഫൂർ ഖാസിമി, തുടങ്ങിയവർ സംബന്ധിച്ചു. മുസ്വല്ല ന്നിസാഅ് സമർപ്പണവും വേദിയിൽ വെച്ച് നടന്നു.

Jamia Nooriya hosted a grand Grant Salute event attended by around 5,000 students.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്ഷ്യസുരക്ഷയ്‌ക്കൊപ്പം ശുചിത്വവും; കാര്‍ഷിക മാലിന്യ നിയന്ത്രണത്തിന് പദ്ധതി

bahrain
  •  2 days ago
No Image

വൈദ്യുതി തകരാറുകള്‍ അവഗണിക്കരുത്; ജാഗ്രതാ നിര്‍ദ്ദേശവുമായി ബഹ്‌റൈന്‍ പൊലീസ്

bahrain
  •  2 days ago
No Image

ലോകകപ്പിൽ ചരിത്രം സൃഷ്ടിച്ച് സഞ്ജു; അടിച്ചെടുത്തത് ഇതിഹാസ നേട്ടം

Cricket
  •  2 days ago
No Image

വീട്ടിലെ സ്വർണാഭരണങ്ങൾ സഹപാഠികൾക്ക് വീതിച്ചു നൽകി വിദ്യാർഥി; ഞെട്ടിത്തരിച്ച് സ്കൂൾ അധികൃതർ

Saudi-arabia
  •  2 days ago
No Image

ആദ്യ ഓവറിൽ തന്നെ റെക്കോർഡ്; ലോകകപ്പിലെ ചരിത്രനേട്ടം റാഞ്ചി സഞ്ജു

Cricket
  •  2 days ago
No Image

2024-ലെ യുഎഇയിലെ റെക്കോർഡ് മഴയ്ക്ക് പിന്നിലെ കാരണമിത്; ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി ഗവേഷകർ

uae
  •  2 days ago
No Image

സമാധാനവും സഹിഷ്ണുതയും ശക്തിപ്പെടുത്തും; തീവ്രവാദത്തിനെതിരെ ശക്തമായ നടപടിയുമായി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

bahrain
  •  2 days ago
No Image

ഇന്ത്യക്ക് പോലുമില്ലാത്ത നേട്ടം; ടി-20 ലോകകപ്പിൽ ചരിത്രം കുറിച്ച് ഇറ്റലി

Cricket
  •  2 days ago
No Image

ഗസ്സയ്ക്ക് കൈത്താങ്ങായി യുഎഇ; 7,300 ടൺ സഹായവുമായി 'മദർ ഓഫ് ദി എമിറേറ്റ്‌സ്' പുറപ്പെട്ടു

uae
  •  2 days ago
No Image

കടുത്ത മത്സരത്തിനിടെ മുന്നേറ്റം; സെയ്ന്‍ ബഹ്‌റൈന്‍ വരുമാനം ഉയര്‍ന്നു

bahrain
  •  2 days ago