HOME
DETAILS

നാരങ്ങാമിഠായിയും തീമാറ്റിക് ആഴ്ചകളും; കുട്ടികൾക്കായുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ പദ്ധതിയെക്കുറിച്ചറിയാം

  
January 11, 2026 | 1:56 AM

education department is starting two new campaigns to promote values and personal skill development in students

തൃശൂർ: വിദ്യാർഥികളിൽ മൂല്യങ്ങളും വ്യക്തിഗത കഴിവുകളും വളർത്തുന്നതിന് രണ്ട് പുതിയ കാംപയിനുകൾക്ക് തുടക്കം കുറിക്കുന്നതായി വിദ്യാഭ്യാസ വകുപ്പ്. നാരങ്ങാമിഠായി, തീമാറ്റിക് ആഴ്ചകൾ എന്നിങ്ങനെയാണ്  ഇവയ്ക്ക് പേരിട്ടിരിക്കുന്നതെന്ന്  മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. നാരങ്ങാമിഠായി കുട്ടികളുടെ കളിക്കാനുള്ള അവകാശം സംരക്ഷിക്കുന്ന പദ്ധതിയാണ്. എല്ലാ കുട്ടികളും ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും നിർബന്ധമായും കളിച്ചിരിക്കണം. ഇത് സ്‌പോർട്‌സ് മാത്രമല്ല, മറിച്ച് കൂട്ടുകൂടിയുള്ള ഇഷ്ടമുള്ള കളികളാണ്. 

ട്യൂഷനും പഠനത്തിനും അപ്പുറം കുട്ടികളുടെ വൈകാരിക വളർച്ചയ്ക്കും ഭാവിയിലെ കുടുംബ ജീവിതത്തിലടക്കം ആരോഗ്യകരമായ ബന്ധങ്ങൾക്കും ഇത്തരം കളികൾ അനിവാര്യമാണെന്നാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ  വിലയിരുത്തൽ.അടുത്ത ആറ് ആഴ്ചകളിൽ ഓരോ ആശയങ്ങൾ മുൻനിർത്തി വിദ്യാലയങ്ങളിൽ പ്രത്യേക തീമാറ്റിക് (വിഷയാധിഷ്ഠിത) ആഴ്ചകൾ ആചരിക്കും. ഇതിനുള്ള സർക്കുലർ തിങ്കളാഴ്ച സ്‌കൂളുകളിൽ എത്തും.  12 മുതൽ 17 വരെയുള്ള തീയതികളിൽ എല്ലാ സ്‌കൂളുകളിലും പി.ടി.എ യോഗം ചേർന്ന് ഇത് ചർച്ച ചെയ്യണമെന്നും  മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കുടുംബങ്ങളിൽ ഉൾപ്പടെ ഈ ആശയങ്ങൾ നടപ്പിലാക്കി വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകണമെന്നും മന്ത്രി അഭ്യർഥിച്ചു.

തീമാറ്റിക് ആഴ്ച

ആഴ്ച1:ശകാരിക്കാത്ത വാരം 
ആഴ്ച 2: അഭിനന്ദന വാരം 
ആഴ്ച 3: ഡിജിറ്റൽ അടിമത്വം ഉപേക്ഷിക്കൽ വാരം 
ആഴ്ച4: നന്ദി പ്രകടന വാരം 
ആഴ്ച 5: ക്ഷമാപണ വാരം 
ആഴ്ച 6: ലവ്(LUV) വാരം (L- ലിസനിങ്, U-അണ്ടർസ്റ്റാൻഡിങ്, V- വാലിഡേറ്റിങ്. കേൾക്കാം, മനസിലാക്കാം, അംഗീകരിക്കാം)

education department is starting two new campaigns to promote values and personal skill development in students.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിലൂടെ പിന്തുടർന്ന് ശല്യം ചെയ്തു; കുടുംബത്തിന് വധഭീഷണി; 36കാരൻ പിടിയിൽ

crime
  •  5 days ago
No Image

അനധികൃത പ്രവേശനം തടയാന്‍ നീക്കം; പഴയ മുഹറഖിലെ ഉപേക്ഷിച്ച കെട്ടിടങ്ങള്‍ അടയ്ക്കാന്‍ തീരുമാനം

bahrain
  •  5 days ago
No Image

അബുദബിയിലെ മൂന്ന് പ്രധാന റോഡുകളിൽ വേഗപരിധി കുറച്ചു 

uae
  •  5 days ago
No Image

'എസ്.ഐ.ആർ തടസ്സപ്പെടുത്താൻ അനുവദിക്കില്ല'; സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയുടെ കർശന മുന്നറിയിപ്പ്

National
  •  5 days ago
No Image

ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ഫിലിപ്പീന്‍സ് പുതിയ അംബാസിഡര്‍

bahrain
  •  5 days ago
No Image

വിവാഹനിശ്ചയത്തിനിടെ അമ്മയും മകളും ജീവനൊടുക്കി; അയൽവാസിയുടെ വധഭീഷണിയെന്ന് പരാതി

crime
  •  5 days ago
No Image

സൗജന്യ നിരക്കിൽ വീട്, വ്യാജ സിവിൽ ഐഡി; കുവൈത്തിൽ പ്രവാസികളെ കുടുക്കാൻ പുതിയ തട്ടിപ്പ് ഇങ്ങനെ

Kuwait
  •  5 days ago
No Image

രാജസ്ഥാനിൽ തബ്ലീഗ് ജമാഅത്ത് പ്രവർത്തകരെ പിടികൂടി ഗുജറാത്ത് അതിർത്തിയിൽ വിട്ടയച്ചു

National
  •  5 days ago
No Image

തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് വൻ സ്ഫോടക വസ്തു കടത്ത്: ഇടനിലക്കാരനും പിടിയിൽ; അറസ്റ്റിലായവർ മൂന്നായി

crime
  •  5 days ago
No Image

ഒമാനിൽ പ്രവാസികൾക്കും കമ്പനികൾക്കും വൻ ആശ്വാസം; 100 മില്യൺ റിയാൽ തൊഴിൽ പിഴകൾ എഴുതിത്തള്ളി

oman
  •  5 days ago