2025-ലെ ഏറ്റവും സ്വാധീനമുള്ള അറബ് നേതാവ്: തുടർച്ചയായ അഞ്ചാം വർഷവും ഒന്നാമനായി മുഹമ്മദ് ബിൻ സൽമാൻ
റിയാദ്: സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ 2025-ലെ ഏറ്റവും സ്വാധീനമുള്ള അറബ് ഭരണാധികാരിയായി തിരഞ്ഞെടുക്കപ്പെട്ടു. പ്രമുഖ വാർത്താ മാധ്യമമായ 'ആർടി അറബിക്' (RT Arabic) നടത്തിയ അഭിപ്രായ സർവേയിലാണ് അദ്ദേഹം ഒന്നാമതെത്തിയത്. തുടർച്ചയായ അഞ്ചാം വർഷമാണ് മുഹമ്മദ് ബിൻ സൽമാൻ ഈ നേട്ടം കൈവരിക്കുന്നത്.
ഡിസംബർ 22-ന് ആരംഭിച്ച് ജനുവരി 9-ന് അവസാനിച്ച സർവേയിൽ അറബ് ലോകത്തുനിന്ന് വലിയ പങ്കാളിത്തമാണ് ഉണ്ടായത്. ആകെ രേഖപ്പെടുത്തിയ 540,495 വോട്ടുകളിൽ 372,312 വോട്ടുകളും (68.88%) സൗദി കിരീടാവകാശിക്കാണ് ലഭിച്ചത്.
മറ്റ് പ്രമുഖ നേതാക്കളുടെ സ്ഥാനങ്ങൾ താഴെ പറയുന്നവയാണ്:
1: മുഹമ്മദ് ബിൻ സൽമാൻ | സൗദി അറേബ്യ.
2: അബ്ദുള്ള രണ്ടാമൻ രാജാവ് | ജോർദാൻ
3: അഹമ്മദ് അൽ-ഷാറ (പ്രസിഡന്റ്) | സിറിയ
4: മുഹമ്മദ് ആറാമൻ രാജാവ് | മൊറോക്കോ
5: അബ്ദുൽ മാലിക് അൽ ഹൂതി | യെമൻ
6: അബ്ദുൽ ഫത്താഹ് അൽ സിസി | ഈജിപ്ത്.
അറബ് ലോകത്തെ രാഷ്ട്രീയ സാമൂഹിക മേഖലകളിൽ മുഹമ്മദ് ബിൻ സൽമാൻ നടത്തുന്ന ഇടപെടലുകൾക്കും അദ്ദേഹം നേതൃത്വം നൽകുന്ന വികസന പ്രവർത്തനങ്ങൾക്കും ലഭിക്കുന്ന ജനകീയ അംഗീകാരമായാണ് ഈ സർവേ ഫലം വിലയിരുത്തപ്പെടുന്നത്. വോട്ടെടുപ്പിന്റെ അവസാന മണിക്കൂറുകളിൽ സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ-ഷാറ മൂന്നാം സ്ഥാനത്തേക്ക് എത്തിയതും ശ്രദ്ധേയമായി. അതേസമയം മാധ്യസ്ഥ ചർച്ചകളിൽ ഉൾപ്പെടെ നേതൃത്വം നൽകി കഴിവ് തെളിയിച്ച ഖത്തർ, യുഎഇ ഭരണാധികാരികൾ ആദ്യ സ്ഥാനങ്ങളിൽ ഉൾപ്പെടാത്തതും ചർച്ചയായി.
Saudi Crown Prince Mohammed bin Salman has been named the Most Influential Arab Leadership Figure of 2025, according to an opinion poll conducted by RT Arabic. The survey placed Prince Mohammed bin Salman firmly at the top, continuing his dominance in the annual ranking.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."