HOME
DETAILS

നാളെയാണ് ലാസ്റ്റ് ഡേറ്റ്; തിരുവനന്തപുരം വി.എസ്.എസ്.എസില്‍ ജോലിയവസരം; അരലക്ഷം ശമ്പളം

  
Web Desk
January 11, 2026 | 4:10 AM

vssc scientist recruitment last day is tomorrow

തിരുവനന്തപുരത്തുള്ള വിക്രം സാരാഭായ് സ്‌പേസ് സെന്റർ (വി.എസ്.എസ്.സി)യിൽ റിസർച്ച് സയന്റിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ അവസാനിക്കും. ആകെ രണ്ട് ഒഴിവുകളാണ് വന്നിട്ടുള്ളത്. 

Last Date Of Application: 12.01.2026

തസ്തികയും ഒഴിവുകളും

കേന്ദ്ര സർക്കാർ സ്ഥാപനമായ വി.എസ്.എസ്.സിയിൽ റിസർച്ച് സയന്റിസ്റ്റ് റിക്രൂട്ട്‌മെന്റ്. ആകെയുള്ള രണ്ട് ഒഴിവിലേക്ക് കരാർ നിയമനമാണ് നടക്കുക. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 56,100 രൂപ ശമ്പളമായി ലഭിക്കും. പുറമെ മറ്റ് ആനുകൂല്യങ്ങളും, അലവൻസുകളും അനുവദിക്കും. കേന്ദ്ര സർക്കാർ ഉത്തരവുകൾ പ്രകാരം ജീവനക്കാർക്ക് വൈദ്യസഹായം, കാന്റീൻ, ലഭ്യത അനുസരിച്ച് താമസസൗകര്യം എന്നിവയും ലഭിക്കും.

പ്രായപരിധി

18 മുതൽ 28 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം ജനുവരി 12, 2026 അടിസ്ഥാനമാക്കി കണക്കാക്കും. 

യോഗ്യത

മെറ്റീരിയോളജിയിലോ, അറ്റ്‌മോസ്‌ഫെറിക് സയൻസിലോ കുറഞ്ഞത് 65 ശതമാനം മാർക്കോടെ എം.എസ്.സി ബിരുദം. അല്ലെങ്കിൽ തത്തുല്യ യോഗ്യത. 

ഉത്തരവാദിത്വങ്ങൾ

ഡോപ്ലർ വെതർ റഡാറിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്നതിലൂടെയുള്ള ഡാറ്റാ ഉൽപ്പന്നങ്ങൾ സൃഷ്ടിക്കുക, മൂല്യനിർണ്ണയം, റഡാർ പരിപാലനം എന്നിവയാണ് പ്രധാന ചുമതലകൾ.

അപേക്ഷിക്കേണ്ട വിധം 

താൽപര്യമുള്ള ഉദ്യോഗാർഥികൾ വി.എസ്.എസ്.സിയുടെ ഒഫീഷ്യൽ വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജിൽ നിന്ന് റിസർച്ച് സയന്റിസ്റ്റ് ഒഴിവ് തിരഞ്ഞെടുക്കുക. നൽകിയിരിക്കുന്ന വിജ്ഞാപനം പൂർണമായും വായിച്ച് മനസിലാക്കിയതിന് ശേഷം നൽകിയിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷ പൂർത്തിയാക്കുക. 

ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ ഫീസ് ആവശ്യമില്ല. യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് ഇന്റർവ്യൂ നടത്തും. വിശദ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക.

വെബ്സെെറ്റ്: www.vssc.gov.in 

the last date to apply for the research scientist position at vikram sarabhai space center (v.s.s.c) in thiruvananthapuram ends tomorrow. there are a total of two vacancies.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; അഞ്ചു ദിവസം വരെ ലഭിക്കും

Kuwait
  •  4 days ago
No Image

പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷങ്ങളുടെ ഒരേയൊരു വിജയി റഷ്യ: യൂറോപ്യൻ മേധാവി അന്റോണിയോ കോസ്റ്റ

International
  •  4 days ago
No Image

എസ്.ഐ.ആർ; പശ്ചിമ ബംഗാളിൽ അപലേറ്റ് ട്രെബ്യുണലുകൾ രൂപവൽക്കരിക്കണം; നിർദേശവുമായി സുപ്രീം കോടതി 

National
  •  4 days ago
No Image

ഇന്ത്യയുടെ അടുത്ത ടി-20 ക്യാപ്റ്റൻ അവനായിരിക്കും: കൈഫ്

Cricket
  •  4 days ago
No Image

പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

Kerala
  •  4 days ago
No Image

കെട്ടിട നിർമാണത്തിന് മണ്ണ് നീക്കം ചെയ്യാൻ 5000 രൂപ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

crime
  •  4 days ago
No Image

ഇന്ത്യൻ ടി-20 ടീമിന്റെ ഭാഗമാവാൻ സാധിക്കാത്തതിൽ അവന്‌ നിരാശയുണ്ടാവും: ഇർഫാൻ പത്താൻ

Cricket
  •  4 days ago
No Image

കെ.ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

Kerala
  •  4 days ago
No Image

എണ്ണ വിതരണം തടഞ്ഞാൽ ഇറാൻ കടുത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് യുഎസ്; റഷ്യ ഇടപെടില്ല, യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ട്രംപ് തീരുമാനിക്കും

International
  •  4 days ago
No Image

ഈ ലോകകപ്പ് വിജയം ഞാൻ അവർക്ക് സമർപ്പിക്കുന്നു: സഞ്ജു സാംസൺ

Cricket
  •  4 days ago