യുവതി രാഹുലിനെതിരെ ശക്തമായ തെളിവുകള്‍ കൈമാറിയതായി റിപ്പോര്‍ട്ട്; നേരിട്ടത് ക്രൂര പീഡനങ്ങളെന്ന് പരാതിയില്‍
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്‌ക്കെതിരായ മൂന്നാമത്തെ ബലാത്സംഗ പരാതിയില്‍ ശക്തമായ തെളിവുകള്‍ യുവതി കൈമാറിയതായി റിപ്പോര്‍ട്ട്. ഹോട്ടല്‍ മുറിയില്‍ ക്രൂരമായ ബലാത്സംഗത്തിനാണ് ഇരയായതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. രാഹുല്‍ മുഖത്തടിച്ചെന്നും മുഖത്ത് തുപ്പിയെന്നും യുവതിയുടെ പരാതിയിലുണ്ട്. ഗര്‍ഭിണിയായപ്പോള്‍, അത് മറ്റാരുടെയെങ്കിലും കുഞ്ഞായിരിക്കുമെന്ന് പറഞ്ഞ് അധിക്ഷേപിച്ചെന്നും അവര്‍ പറയുന്നു. തുടര്‍ന്ന് ഡിഎന്‍എ പരിശോധനയ്ക്ക് ഒരുങ്ങിയെന്നും യുവതി വ്യക്തമാക്കുന്നു.
ലാബ് ജീവനക്കാര്‍ സാമ്പിള്‍ ആവശ്യപ്പെട്ടെങ്കിലും ഡി.എന്‍.എ പരിശോധനയോട് രാഹുല്‍ സഹകരിച്ചില്ലെന്നാണ് യുവതി വീഡിയോ കോണ്‍ഫറസില്‍ മൊഴി നല്‍കിയിരിക്കുന്നത്. ആശുപത്രി രേഖളും ഭ്രൂണഹത്യയ്ക്ക് ശേഷമുള്ള മെഡിക്കല്‍ രേഖകളും സാമ്പിളും തെളിവായി കൈമാറിയതായാണ് റിപ്പോര്‍ട്ട്. രാഹുല്‍ സാമ്പത്തിക ചൂഷണം നടത്തിയതിനും തെളിവുകളുണ്ടെന്നാണ് സൂചന. അന്വേഷണ സംഘം ആശുപത്രിയില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ചതിക്കപ്പെട്ടുവെന്ന് മനസിലാക്കിയതോടെ യാണ് തെളിവുകള്‍ ശേഖരിക്കാന്‍ തുടങ്ങിയതെന്നാണ് പരാതിക്കാരി മൊഴി നല്‍കിയത്. ഉപതെരഞ്ഞെടുപ്പിന് ശേഷം വീണ്ടും ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചതായും പരാതിയിലുണ്ട്. മുഖ്യമന്ത്രിയ്ക്ക് ഇ മെയില്‍ വഴി കിട്ടിയ പരാതിയാണ് SIT യ്ക്ക് കൈമാറിയത്.
നിലവില്‍ കേരളത്തിന് പുറത്തുള്ള യുവതി ഇന്ന് രാത്രിയോടെ നാട്ടിലെത്തിയേക്കും. എത്തിയാലുടനെ രഹസ്യമൊഴി രേഖപ്പെടുത്തും.
ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് രാഹുലിനെ പാലക്കാട്ടെ റോബിന്‍സന്‍ റോഡിലെ ഹോട്ടലില്‍ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. മൂന്നാമത്തെ ബലാത്സംഗ കേസിലാണ് രാഹുലിന്റെ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ ആര്‍ ക്യാംപിലെത്തിച്ചു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ബലാത്സംഗവും ഗര്‍ഭച്ഛിദ്രവും സാമ്പത്തിക ചൂഷണവുമുള്‍പ്പെടെ ഗുരുതര പരാതികളാണ് രാഹുലിനെതിരെ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്.
ഇന്നലെ രാത്രി 12.30 ഓടെ അതീവ രഹസ്യമായാണ് പൊലിസ് സംഘം രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ക്രൂരമായ ബലാല്‍സംഗവും, നിര്‍ബന്ധിത ഗര്‍ഭഛിദ്രവും, സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളാണ് ഇ-മെയില്‍ മുഖേന അയച്ച പരാതിയില്‍ യുവതി രാഹുലിനെതിരെ ഉന്നയിച്ചത്. പത്തനംതിട്ട സ്വദേശിയാണ് പരാതിക്കാരിയെന്നാണ് വിവരം. വിവാഹബന്ധത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന സമയത്താണ് രാഹുല്‍ സാമൂഹിക മാധ്യമം വഴിയാണ് പരിചയപ്പെട്ടത്. പിന്നീട് താനുമായി പ്രണയ ബന്ധം സ്ഥാപിക്കുകയും വിവാഹ ബന്ധം വേര്‍പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. രാഹുല്‍ തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയെന്നും യുവതിയുടെ മൊഴിയിലുണ്ട്.
കുട്ടി വേണമെന്ന് രാഹുല്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ഗര്‍ഭിണി ആയതോടെ അസഭ്യം പറഞ്ഞ് അപമാനിച്ചു. മറ്റ് ആരുടെയെങ്കിലും കുഞ്ഞാകുമെന്ന് പറഞ്ഞ് അസഭ്യം പറഞ്ഞെന്നും യുവതി പരാതിയില്‍ പറയുന്നു. ഗര്‍ഭിണി ആയപ്പോള്‍ ഭ്രൂണത്തിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് ഒരുങ്ങിയെന്നും, ലാബ് രാഹുലിനോട് സാമ്പിള്‍ ആവശ്യപ്പെട്ടപ്പോള്‍ രാഹുല്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഗര്‍ഭം അലസി. വിവരമറിയിക്കാന്‍ രാഹുലിനെ ബന്ധപ്പെട്ടപ്പോള്‍ തന്നെ ഫോണില്‍ ബ്ലോക്ക് ചെയ്തെന്നും യുവതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും യുവതി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.
strong evidence including medical records and dna-related documents submitted in the third rape complaint against rahul mankootathil mla, as police intensify investigation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."