മിഡിൽ ഈസ്റ്റിലെ കരുത്തായി ദുബൈ-റിയാദ് ഫ്ലൈറ്റ് റൂട്ട്; ടിക്കറ്റ് നിരക്കിലും തിരക്കിലും വൻ വർദ്ധനവ്
ദുബൈ: മിഡിൽ ഈസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട വിമാന റൂട്ടുകളിലൊന്നായ ദുബൈ-റിയാദ് യാത്രയിൽ ടിക്കറ്റ് നിരക്ക് കുതിക്കുന്നു. ആഗോളതലത്തിൽ അന്താരാഷ്ട്ര വിമാന നിരക്കുകളിൽ ഏറ്റവും കൂടുതൽ വർദ്ധനവ് രേഖപ്പെടുത്തിയ രണ്ടാമത്തെ റൂട്ടായി ഇതോടെ ദുബൈ-റിയാദ് മാറി. 2025-ലെ കണക്കുകൾ പ്രകാരം ആറ് ശതമാനത്തിന്റെ വർദ്ധനവാണ് ഈ റൂട്ടിലെ യാത്രാ നിരക്കിലുണ്ടായിരിക്കുന്നത്.
ഒഎജി (OAG) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ദുബൈ-റിയാദ് റൂട്ടിലെ ശരാശരി ടിക്കറ്റ് നിരക്ക് 267 ഡോളർ (ഏകദേശം 980 ദിർഹം) ആയി ഉയർന്നു. 2024-നെ അപേക്ഷിച്ച് ആറ് ശതമാനം വർദ്ധനവാണ് ടിക്കറ്റ് നിരക്കിലുണ്ടായത്. ക്വാലാലംപൂർ-സിംഗപ്പൂർ റൂട്ടാണ് എട്ട് ശതമാനം വർദ്ധനവുമായി പട്ടികയിൽ ഒന്നാമതുള്ളത്.
തിരക്കേറിയ റൂട്ടുകളിൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 അന്താരാഷ്ട്ര റൂട്ടുകളുടെ പട്ടികയിൽ ദുബൈ-റിയാദ് റൂട്ട് ഏഴാം സ്ഥാനം നിലനിർത്തി. കഴിഞ്ഞ വർഷം മാത്രം 4.465 ദശലക്ഷം സീറ്റുകളാണ് ഈ റൂട്ടിൽ ലഭ്യമാക്കിയത്. 2019-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ യാത്രാ ഡിമാന്റിൽ 42 ശതമാനത്തിന്റെ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബിസിനസ് യാത്രക്കാരുടെ വർദ്ധനവും നുസുക് (Nusuk) പ്ലാറ്റ്‌ഫോം വഴിയുള്ള ഉംറ ഇ-വിസ നടപടികൾ ലളിതമാക്കിയതുമാണ് യാത്രക്കാരുടെ എണ്ണം കൂടാൻ പ്രധാന കാരണമായത്.
ദുബൈ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ സഊദി അറേബ്യ രണ്ടാം സ്ഥാനത്താണ്. 2025-ന്റെ ആദ്യ ഒമ്പത് മാസങ്ങളിൽ മാത്രം 5.5 ദശലക്ഷം യാത്രക്കാരാണ് സഊദിയിൽ നിന്ന് ദുബൈയിലെത്തിയത്. നഗരങ്ങളുടെ കണക്കെടുത്താൽ, 2.3 ദശലക്ഷം യാത്രക്കാരുമായി റിയാദ് രണ്ടാം സ്ഥാനത്തുണ്ട്.
സഊദി വിസ നടപടികൾ ലളിതമാക്കിയതും വിനോദസഞ്ചാര-ബിസിനസ് മേഖലകളിലെ ഉണർവും ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ഗതാഗതം വർദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം, ന്യൂയോർക്ക്-ലണ്ടൻ റൂട്ടിൽ രണ്ട് ശതമാനം വർദ്ധനവുണ്ടായപ്പോൾ ബാങ്കോക്ക്, ഹോങ്കോങ്, ടോക്കിയോ തുടങ്ങിയ റൂട്ടുകളിൽ വിമാന നിരക്ക് അഞ്ച് മുതൽ 12 ശതമാനം വരെ കുറയുകയാണ് ചെയ്തത്.
flight fares on the dubai riyadh route have increased significantly securing the second position globally for highest ticket prices. analysts cite rising travel demand limited seat availability fuel costs and peak season pressure affecting passengers airlines and regional aviation trends.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."