അതിർത്തിയിൽ വീണ്ടും പാക് ഡ്രോണുകൾ; ജമ്മു കശ്മീരിൽ സൈന്യം വ്യാപക തിരച്ചിലിൽ
ശ്രീനഗർ: ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് (LoC) സമീപം വീണ്ടും പാക് ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തി. ഞായറാഴ്ച രാത്രിയോടെ നൗഷേര സെക്ടറിലെത്തിയ ഡ്രോണുകൾക്ക് നേരെ ഇന്ത്യൻ സൈന്യം വെടിയുതിർത്തതായാണ് റിപ്പോർട്ടുകൾ.
അതിർത്തി ലംഘിച്ചെത്തിയ ഡ്രോണുകളെ തുരത്താൻ സൈന്യം മെഷീൻ ഗണ്ണുകൾ ഉപയോഗിച്ചു. രാത്രിയിൽ ആകാശത്ത് വെടിയുണ്ടകൾ പായുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഡ്രോണുകൾ വഴി ആയുധങ്ങളോ മയക്കുമരുന്നോ അതിർത്തിയിൽ നിക്ഷേപിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ സൈന്യം പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടത്തുകയാണ്.
ശനിയാഴ്ച സാംബ മേഖലയിൽ പാക് ഡ്രോൺ ആയുധങ്ങൾ നിക്ഷേപിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നൗഷേരയിലും ഡ്രോണുകളെത്തിയത്. ഇന്ന് മാത്രം അഞ്ച് തവണ പാക് ഡ്രോണുകൾ ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമിച്ചതായാണ് വിവരം.
ഭീകരവാദികൾക്ക് ആയുധങ്ങളും പണവും എത്തിച്ചു നൽകാനാണ് പാകിസ്ഥാൻ പ്രധാനമായും ഇത്തരം ഡ്രോണുകൾ ഉപയോഗിക്കുന്നത്.
നേരത്തെ 'ഓപ്പറേഷൻ സിന്ദൂർ' വഴി ഇന്ത്യ നിരവധി പാക് ഡ്രോണുകൾ വെടിവച്ചിട്ടിരുന്നു. അതിനുശേഷം കുറഞ്ഞ ഡ്രോൺ നുഴഞ്ഞുകയറ്റങ്ങൾ ഇപ്പോൾ വീണ്ടും വർധിച്ചുവരുന്നത് സൈന്യം ഗൗരവത്തോടെയാണ് കാണുന്നത്.
The Indian Army opened fire on Pakistani drones spotted hovering near the Line of Control (LoC) in the Nowshera sector of Jammu and Kashmir on Sunday night. Following the drone activity, security forces launched a massive search operation to check if the drones had dropped any consignments of weapons or narcotics.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."