HOME
DETAILS

ബെം​ഗളുരുവിലെ ടെക്കി യുവതിയുടെ മരണം കൊലപാതകം; പ്രതി 18 കാരൻ; ലെെം​ഗിക പീഡനം ചെറുത്തതോടെ ക്രൂരത 

  
Web Desk
January 12, 2026 | 5:43 AM

police arrested a plus two student in the bengaluru software engineer death case

ബെം​ഗളുരു: ബെം​ഗളുരുവിൽ സോഫ്റ്റ് വെയർ എഞ്ചിനീയറെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ നിർണായക വഴിത്തിരിവ്. ലെെം​ഗിക പീഡനം ചെറുക്കുന്നതിനിടെ ശ്വാസം മുട്ടിച്ച് യുവതിയെ കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ പ്ലസ് ടു വിദ്യാർഥിയായ പ്രതി കർണാൽ കുറായെ പൊലിസ് അറസ്റ്റ് ചെയ്തു. 

ജനുവരി മൂന്നിനായിരുന്നു ബെം​ഗളുരു രാമമൂർത്തി ന​ഗറിലെ സുബ്രമണിയിലെ വാടക വീട്ടിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായ ഷർമിള ഡി.കെ (34)യെ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തീപിടിത്തത്തെ തുടർന്ന് ശ്വാസം മുട്ടിയാണ് യുവതി മരിച്ചതെന്നായിരുന്നു നി​ഗമനം. യുവതി സ്വയം വീടിന് തീവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നെന്നും ആരോപണം ഉയർന്നിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലിസ് ഒടുവിൽ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് സമീപവാസിയായ 18കാരനാണ് പ്രതിയെന്ന് കണ്ടെത്തിയത്. 

സംഭവ ദിവസം രാത്രി ഒൻപത് മണിയോടെ യുവതിയുടെ വീടിന്റെ സ്ലെെഡിങ് ജനലിലൂടെ പ്രതി അകത്ത് കടന്നു. തുടർന്ന് യുവതിയെ അതിക്രമിച്ച് കീഴടക്കി. ലെെം​ഗിക പീഡനത്തെ യുവതി എതിർത്തതോടെ ബലമായി വായും മൂക്കും മൂടിക്കെട്ടി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇതിനിടെ യുവതിക്ക് രക്തസ്രാവമുണ്ടായി. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി അതിന് മുൻപ് യുവതിയുടെ വസ്ത്രങ്ങൾ ഉൾപ്പെടെ കിടപ്പുമുറിയിലെ കിടക്കയിലിട്ട് തീയിടുകയായിരുന്നു. അർധ ബോധാവസ്ഥയിലായ യുവതി അവിടെ വെച്ചാണ് ശ്വാസംമുട്ടി മരിച്ചത്. 

അന്വേഷണം ഊർജിതമാക്കിയ പൊലിസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. ഇയാൾക്കെതിരെ ഭാരതീയ ന്യായ് സംഹിതയുടെ 103 (1) കൊലപാതകം, 66,238 തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

a crucial breakthrough has been made in the case of a software engineer found dead in a rented house in bengaluru. the investigation revealed that the young woman was killed by suffocation while resisting sexual assault. in connection with the incident, the police arrested the accused karnal kuraye, a plus two student.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരുഭൂമി ക്യാമ്പിംഗിന് പോകുമ്പോള്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

oman
  •  11 days ago
No Image

ഒമാനില്‍ തൊഴില്‍നിയമ ലംഘന കേസുകള്‍ മുന്‍പന്തിയില്‍

oman
  •  11 days ago
No Image

രാജ്യസഭയിൽ നാടകീയ രംഗങ്ങൾ: കൃത്രിമക്കാലുകൾ ഊരി മേശപ്പുറത്തുവെച്ച് സദാനന്ദൻ എംപി; ചട്ടലംഘനമെന്ന് ജോൺ ബ്രിട്ടാസ്

National
  •  12 days ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: ഇറക്കുമതി തീരുവ 18 ശതമാനമായി കുറച്ചു; നിർണായക പ്രഖ്യാപനം നടത്തി ഡൊണാൾഡ് ട്രംപ് 

International
  •  12 days ago
No Image

കൂറുമാറ്റത്തിന് പിന്നാലെ പദവി; റെജി ലൂക്കോസിനെ സംസ്ഥാന വക്താവായി നിയമിച്ച് ബിജെപി 

Kerala
  •  12 days ago
No Image

സി.എസ്.ആർ ഫണ്ടിന്റെ പേരിൽ 29 ലക്ഷം തട്ടിയതായി പരാതി: ബിജു രാധാകൃഷ്ണനും അഭിഭാഷകയ്ക്കുമെതിരെ കേസ്

Kerala
  •  12 days ago
No Image

മുസ്‌ലിം കച്ചവടക്കാരനെ സംരക്ഷിച്ച ദീപക് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഉത്തരാഖണ്ഡ് പൊലിസ് 

National
  •  12 days ago
No Image

കോടാലിക്കൈകൾക്ക് സ്ഥാനം ചവറ്റുകുട്ടയിൽ; വി. കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി എം.വി ഗോവിന്ദൻ; പിന്നോട്ടില്ലെന്ന് കുഞ്ഞികൃഷ്ണൻ

Kerala
  •  12 days ago
No Image

കെഎസ്ആർടിസിയിൽ ഇനി കുപ്പിവെള്ളവും; മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വിൽപന; പദ്ധതി പ്രഖ്യാപിച്ച് ​ഗതാ​ഗത മന്ത്രി 

Kerala
  •  12 days ago
No Image

കേസിൽ സഹായിക്കാമെന്ന് വാഗ്ദാനം: ബിജെപി നേതാക്കൾ 10.58 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണം; ഓഫീസിന് മുന്നിൽ കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി

Kerala
  •  12 days ago