HOME
DETAILS

സമസ്ത ഉപാധ്യക്ഷന്‍ യു എം അബ്ദുറഹ്മാൻ മുസ്‌ലിയാരുടെ വിയോഗം; അനുശോചിച്ച് രമേശ് ചെന്നിത്തല

  
Web Desk
January 12, 2026 | 6:34 AM

ramesh chennithala condoled the demise of samastha leader u m abdulrahman musliyar

സമസ്ത കേന്ദ്ര ഉപാധ്യക്ഷനും മുശാവറ സീനിയർ അംഗവും എം ഐ സിയുടെ സ്ഥാപക നേതാക്കളിൽ ഒരാളുമായ യു എം അബ്ദുറഹ്മാൻ മുസ്‌ലിയാരുടെ നിര്യാണത്തിൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല അനുശോചനം രേഖപ്പെടുത്തി.

കേരളത്തിലെ എണ്ണപ്പെട്ട ഇസ്ലാമിക പണ്ഡിതന്മാരിൽ ഒരാളായിരുന്നു അബ്ദുറഹ്മാൻ മുസ്‌ലിയാർ. അപാരമായ മത പാണ്ഡിത്യവും സംഘടന ശേഷിയും സമന്വയിച്ച അബ്ദുറഹ്മാൻ മുസ്ലിയാരുടെ മരണം ഇസ്ലാമിക ലോകത്തിന് തീരാ നഷ്ടമാണ്. അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളുടെയും അനുയായികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു - ചെന്നിത്തല പറഞ്ഞു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ മൊഗ്രാൽ കടവത്ത് ദാറുസ്സലാമിൽ യു.എം അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ (86) ടെ ഖബറടക്കം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് നടക്കും. മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലാണ് ഖബറടക്കം നടക്കുക. തിങ്കളാഴ്ച രാവിലെ 9.15 ഓടെയായിരുന്നു യു.എം അബ്‌ദുറഹ്‌മാൻ മുസ്‌ലിയാരുടെ അന്ത്യം. ഒരാഴ്ചയോളമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നില മെച്ചപ്പെടാത്തതിനെ തുടർന്ന് ശനിയാഴ്ച വസതിയിലേക്കു കൊണ്ടുവന്നിരുന്നു. ഇവിടെ വെച്ചായിരുന്നു മരണം.

അബ്ദുൽഖാദിറിന്റെയും ഖദീജയുടെയും മകനായി 1939 നവംബർ രണ്ടിനായിരുന്നു അബ്‌ദുറഹ്‌മാൻ മുസ്‌ലിയാരുടെ ജനനം. സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം 1963 - 1964 കാലഘട്ടത്തിൽ മൗലവി ഫാളിൽ ബാഖവി വിദ്യാഭ്യാസം നേടിയ അദ്ദേഹം മംഗളൂരു പറങ്കിപേട്ട ജുമാമസ്ജിദ്, മംഗളൂരു അസ്ഹരിയ്യ കോളജ്, കരുവൻതിരുത്തി, പടന്ന ജുമാമസ്ജിദ്, കൊണ്ടോട്ടി പഴയങ്ങാടി ജുമാമസ്ജിദ്, വെല്ലൂർ ബാഖിയാത്തുസ്വാലിഹാത്ത് എന്നിവിടങ്ങളിലായിരുന്നു മതപഠനം നടത്തിയത്.

1992ലാണ് സമസ്ത കേന്ദ്ര മുശാവറ അംഗമായത്. 1991 മുതൽ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് അംഗം, സമസ്ത കാസർകോട് ജില്ലാ മുശാവറ അംഗം, എസ്.വൈ.എസ് സംസ്ഥാന കൗൺസിൽ അംഗം, സമസ്ത കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി, എസ്.എം.എഫ് മഞ്ചേശ്വരം മണ്ഡലം ചെയർമാൻ, 1974 മുതൽ സമസ്ത കാസർകോട് താലൂക്ക് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.

ഭാര്യമാർ: സകിയ്യ, പരേതയായ മറിയം. മക്കൾ: മുഹമ്മദലി ശിഹാബ്, ഫള്‌ലുറഹ്മാൻ, നൂറുൽ അമീൻ, അബ്ദുല്ല ഇർഫാൻ, ഷഹീറലി ശിഹാബ് (എല്ലാവരും ഗൾഫ്), ഖദീജ, മറിയം ഷാഹിന (നാലാം മൈൽ), പരേതരായ മുഹമ്മദ് മുജീബ് റഹ്‌മാൻ, ആയിശത്തുഷാഹിദ (ചേരൂർ). മരുമക്കൾ: യു.കെ മൊയ്തീൻ കുട്ടി മൗലവി (മൊഗ്രാൽ), സി.എ അബ്ദുൽഖാദർ ഹാജി (സഊദി), ഇ. അഹമ്മദ് ഹാജി (ചേരൂർ), ഖജീദ (ആലംപാടി), മിസ്‌രിയ (കൊടിയമ്മ), സഫീന (തളങ്കര), മിസ്‌രിയ (പേരാൽ കണ്ണൂർ), ജാസിറ (മുട്ടത്തൊടി), ജുമാന (മൊഗ്രാൽ).

ramesh chennithala condoled the death of samastha leader and mic founder u m abdurahman musliyar.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാനനന്തവാടിയില്‍ നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ഉപേക്ഷിച്ച സംഭവം:  അന്വേഷണം ഊര്‍ജ്ജിതം, ദൃശ്യങ്ങള്‍ ശേഖരിക്കുന്നു; വിവരം ലഭിക്കുന്നവര്‍ അറിയിക്കാന്‍ നിര്‍ദ്ദേശം 

Kerala
  •  3 days ago
No Image

ഞാൻ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് താരം അവനാണ്: ബട്ലർ 

Cricket
  •  3 days ago
No Image

യു.എ.ഇയില്‍ പനി പടരുന്നു; സ്വയംചികിത്സ പാടില്ലെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ് | UAE Health Alert

uae
  •  3 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: എന്‍. വാസുവും പുറത്തേക്ക്; സ്വാഭാവിക ജാമ്യം അനുവദിച്ച് വിജിലന്‍സ് കോടതി, പുറത്തിറങ്ങുന്ന നാലാമത്തെ പ്രതി 

Kerala
  •  3 days ago
No Image

കാനഡയില്‍ സ്‌കൂളില്‍ വെടിവെപ്പ്; 10 പേര്‍ കൊല്ലപ്പെട്ടു, 25 പേര്‍ക്ക് പരുക്ക്, കൊല്ലപ്പെട്ടവരില്‍ അക്രമിയുമെന്ന് റിപ്പോര്‍ട്ട്

International
  •  3 days ago
No Image

ഔദ്യോഗിക പരിപാടികളിൽ ഇനിമുതൽ വന്ദേമാതരം നിർബന്ധം; മാർഗ നിർദേശം പുറത്തിറക്കി കേന്ദ്രം

National
  •  3 days ago
No Image

ആഗോള അയ്യപ്പ സംഗമം: ദേവസ്വം ബോര്‍ഡിന് 3.4 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്, നഷ്ടം 3.4 കോടി; എസ്.ഐ.ടി അന്വേഷണം 

Kerala
  •  3 days ago
No Image

ലോകത്തിലെ ആദ്യ മലയാളി; സഞ്ജുവിന് മുമ്പേ ചരിത്രത്തിലേക്ക് നടന്നുകയറി ഷറഫു

Cricket
  •  3 days ago
No Image

ഖത്തറിന്റെ 10 വര്‍ഷത്തെ റെസിഡന്‍സി പെര്‍മിറ്റ്, യു.എ.ഇ ഗോള്‍ഡന്‍ വിസ; രണ്ടും ഒന്നിനൊന്ന് മെച്ചം; തമ്മിലുള്ള വ്യത്യാസം അറിയാം

qatar
  •  3 days ago
No Image

ആണവ ചര്‍ച്ച: ട്രംപ്-നെതന്യാഹു കൂടിക്കാഴ്ച ഇന്ന്; ഭീഷണികള്‍ക്കു മുന്നില്‍ തലകുനിക്കാതെ ഇറാന്‍ 

International
  •  3 days ago