പൊന്ന് ഇനി 'കൈ എത്താ ദൂരത്ത്': ദുബൈയിൽ സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ; 24 കാരറ്റ് ഗ്രാമിന് 550 ദിർഹം കടന്നു
ദുബൈ: ദുബൈയിൽ സ്വർണ്ണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. ഇന്ന് 24 കാരറ്റ് സ്വർണം ഗ്രാമിന് 550.25 ദിർഹം എന്ന റെക്കോർഡ് വിലയാണ് രേഖപ്പെടുത്തിയത്. ദുബൈ ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം, തിങ്കളാഴ്ച രാവിലെ സ്വർണ്ണവിലയിൽ വൻ വർധനവാണ് ഉണ്ടായത്. ഓരോ വിഭാഗത്തിലും രേഖപ്പെടുത്തിയ പുതിയ നിരക്കുകൾ ഇങ്ങനെയാണ്.
24 കാരറ്റ് സ്വർണം ഗ്രാമിന് ഏഴ് ദിർഹം ഉയർന്ന് 550.25 ദിർഹത്തിലെത്തി, 22 കാരറ്റ് സ്വർണം 6.50 ദിർഹം വർധിച്ച് 509.50 ദിർഹത്തിലെത്തി. അതേസമയം, 21 കാരറ്റ് സ്വർണത്തിന്റെ വില 488.75 ദിർഹവും,
18 കാരറ്റ് സ്വർണത്തിന്റെ വില 418.75 ദിർഹവും, 14 കാരറ്റ് സ്വർണത്തിന്റെ വില 326.75 ദിർഹത്തിലുമെത്തി.
ആഗോള വിപണിയിലെ മാറ്റങ്ങൾ
അന്താരാഷ്ട്ര വിപണിയിലും സ്വർണ്ണവില കുതിച്ചുയരുകയാണ്. ചരിത്രത്തിലാദ്യമായി സ്വർണം ഔൺസിന് 4,600 ഡോളർ എന്ന റെക്കോർഡ് പിന്നിട്ടു. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ സ്വർണ്ണത്തിലേക്ക് തിരിയുന്നതാണ് ഈ മുന്നേറ്റത്തിന് പ്രധാന കാരണം. നിലവിൽ ഔൺസിന് 4,568.13 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
Gold prices in Dubai have reached an all-time high, with 24K gold soaring to Dh550.25 per gram on Monday morning. According to data from the Dubai Jewellery Group, the market opened with a significant surge across all categories, driven by global economic jitters and safe-haven demand.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."