തിരുവനന്തപുരത്ത് നിന്ന് കാണാതായ 14 കാരിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി; കുട്ടി സുരക്ഷിത; ബന്ധുക്കൾ ഹൈദരാബാദിലേക്ക്
തിരുവനന്തപുരം: തിരുവനന്തപുരം കരമനയിൽ നിന്ന് കാണാതായ 14 കാരിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി. കുട്ടി സുരക്ഷിതയാണെന്നും നിലവിൽ ഒരു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായും പൊലിസ് അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെൺകുട്ടി വീട്ടിൽ നിന്നും ഇറങ്ങിയത്. തുടർന്ന്, വീട്ടുകാരുടെ പരാതിയിൽ കരമന പൊലിസ് കേസ് എടുത്ത് അന്വേഷണം നടത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടിയെ കണ്ടതായി പൊലിസിന് നേരത്തെ വിവരം വ്യക്തമാക്കിരുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്ന് കുട്ടി ട്രെയിൻ മാർഗ്ഗം എവിടെയെങ്കിലും പോയോ അതോ നഗരത്തിൽ തന്നെ ഉണ്ടോ എന്നായിരുന്നു പൊലിസ് അന്വേഷിച്ചിരുന്നത്. കുട്ടിയുടെ കൈവശം മൊബൈൽ ഫോൺ ഇല്ലാത്തതും അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതിനിടയിലാണ്, ഹൈദരാബാദിൽ നിന്ന് കുട്ടിയെ കണ്ടെത്തിയെന്ന വിവരം ലഭിക്കുന്നത്. കുട്ടിയെ തിരികെ കൊണ്ടുവരുന്നതിനായി ബന്ധുക്കൾ ഹൈദരാബാദിലേക്ക് തിരിക്കാൻ ഒരുങ്ങുകയാണ്.
A 14-year-old girl who went missing from Karamana, Thiruvananthapuram, has been located safely in Hyderabad. The teenager had disappeared last Friday, and CCTV footage later confirmed her presence at the Thampanoor Railway Station. Despite the challenge of her not carrying a mobile phone, the police tracked her movements to Telangana. Authorities have confirmed she is currently in a safe shelter home, and her relatives are traveling to Hyderabad to bring her back home.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."