HOME
DETAILS

നടിയെ ആക്രമിച്ച കേസ്: 'കോടതിയില്‍ വരാരില്ല, വന്നാലും ഉറക്കമാണ് പതിവ്' അതിജീവിതയുടെ അഭിഭാഷകക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിചാരണ കോടതി

  
Web Desk
January 12, 2026 | 9:42 AM

actress assault case trial court criticises survivors lawyer for absence and negligence

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷകക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി വിചാരണ കോടതി. വിചാരണ സമയത്ത് പത്ത് ദിവസത്തില്‍ താഴെ മാത്രമാണ് അഭിഭാഷക കോടതിയില്‍ എത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതിയലക്ഷ്യ ഹരജികള്‍ പരിഗണിക്കുന്നതിനിടെയാിരുന്നു വിമര്‍ശനം. അതിജീവിതയുടെ അഭിഭാഷക ഇന്നും ഹാജരായിരുന്നില്ല.

'വിചാരണ സമയത്ത് പത്ത് ദിവസത്തില്‍ താഴെ മാത്രമാണ് അഭിഭാഷക കോടതിയില്‍ എത്തിയത്. അരമണിക്കൂര്‍ മാത്രമാണ് അഭിഭാഷക കോടതിയില്‍ ഉണ്ടാകാറുള്ളത്. ആ സമയങ്ങളില്‍ ഉറങ്ങുകയാണ് പതിവ്. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയില്‍ എത്താറുള്ളത്. എന്നിട്ടാണ് കോടതി അത് കേട്ടില്ല, പരിഗണിച്ചില്ല എന്ന് പറയുന്നത്'  കോടതി വിമര്‍ശിച്ചു.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ അപ്പീലിനായി സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. വിചാരണ കോടതിയുടെ വിധി പൂര്‍ണമായും അംഗീകരിക്കാനാവില്ലെന്നും ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കണമെന്നുമാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം. ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് ലഭിച്ചത് ഏറ്റവും കുറഞ്ഞ ശിക്ഷയാണെന്നും ദിലീപിനെതിരെയുള്ള നിര്‍ണായകമായ തെളിവുകള്‍ വിചാരണ കോടതി പരിഗണിക്കാതെ തള്ളിക്കളഞ്ഞത് നിയമപരമായി നിലനില്‍ക്കില്ലെന്നും നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.

നീണ്ട വിധിന്യായത്തില്‍ പ്രതികളെ സംരക്ഷിക്കുന്ന തരത്തിലുള്ള അനാവശ്യ ന്യായീകരണങ്ങള്‍ കോടതി ഉള്‍പ്പെടുത്തിയെന്നും പ്രോസിക്യൂഷന്‍ പറയുന്നു.  നീതി ഉറപ്പാക്കാന്‍ മേല്‍ക്കോടതിയുടെ ഇടപെടല്‍ അനിവാര്യമാണെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നു. 

the trial court in the actress assault case has sharply criticised the survivor’s lawyer, stating that he often fails to appear in court and remains inattentive even when present.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിടവാങ്ങി ചിത്രകലയിലെ ഇതിഹാസം; പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോള്‍ അന്തരിച്ചു

Kerala
  •  6 days ago
No Image

യു.എസ് - ഇറാന്‍ ചര്‍ച്ച: സ്വാഗതം ചെയ്ത് യു.എ.ഇ; ഒമാന്റെ മധ്യസ്ഥതയ്ക്ക് പ്രശംസ

uae
  •  6 days ago
No Image

In Depth Story: കണ്ണൂരിലെ സി.പി.എമ്മില്‍ നിന്നുയര്‍ന്ന വിമത സ്വരം: വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം നേതൃത്വത്തിന് സംഭവിച്ച വീഴ്ചകള്‍ ചര്‍ച്ച ചെയ്യുമ്പോള്‍

Trending
  •  6 days ago
No Image

'സമസ്ത യൂനിവേഴ്സ് 'Future Project For Next Hundred...

Kerala
  •  6 days ago
No Image

ലഹരിയെ പ്രതിരോധിക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം: ഡോ. എം.കെ മുനീർ

Kerala
  •  6 days ago
No Image

സമന്വയ വിദ്യാഭ്യാസത്തിലൂടെ സമുദായത്തെ ഉയർത്തി: അഡ്വ. ഹാരിസ് ബീരാൻ എം.പി

Kerala
  •  6 days ago
No Image

അധ്യക്ഷനും അംഗങ്ങളുമില്ല ന്യൂനപക്ഷ കമ്മിഷൻ നിശ്ചലം; കേന്ദ്രത്തിന് ഹൈക്കോടതി വിമർശനം; നോട്ടിസ്

National
  •  6 days ago
No Image

യഥാർഥ ആദർശം കോട്ടകെട്ടി സംരക്ഷിക്കണം: അബ്ദുല്‍ ഹമീദ് ഹസ്റത്ത്

Kerala
  •  6 days ago
No Image

കാൽനടയായും കപ്പലേറിയും കുണിയയിലക്ക്

Kerala
  •  6 days ago
No Image

അസം മുഖ്യമന്ത്രിയുടെ വിദ്വേഷ പ്രസംഗം: ഹൈക്കോടതി ഇടപെടല്‍ തേടി പ്രമുഖര്‍

National
  •  6 days ago