ഒമാൻ കറൻസിയെ അപമാനിച്ച് സോഷ്യൽ മീഡിയ പോസ്റ്റ്; ഏഷ്യൻ യുവതിയെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പൊലിസ്
മസ്‌കത്ത്: ഒമാനി റിയാലിനെ അവഹേളിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ച ഏഷ്യൻ യുവതിയെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പൊലിസ്. ഒമാനി റിയാലിനോട് അനാദരവ് കാണിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.
താൻ എങ്ങനെയാണ് പണം സമ്പാദിക്കുന്നത് എന്നതിനെക്കുറിച്ച് കുടുംബം എന്ത് ചിന്തിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് യുവതി വീഡിയോ പങ്കുവെച്ചത്. എന്നാൽ വീഡിയോയിലെ പെരുമാറ്റം ദേശീയ കറൻസിയെ അപമാനിക്കുന്നതാണെന്ന് അധികൃതർ കണ്ടെത്തി.
വീഡിയോ നിരീക്ഷിച്ച ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പിന്നീട് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
അതേസമയം, സോഷ്യൽ മീഡിയ ഉപയോക്താക്കൾ നിയമത്തിന് അതീതരല്ലെന്ന് റോയൽ ഒമാൻ പൊലിസ് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ഒമാന്റെ ദേശീയ ചിഹ്നത്തെയോ കറൻസിയെയോ അപമാനിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ അറസ്റ്റ്, പിഴ, നാടുകടത്തൽ തുടങ്ങിയ കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി.
The Royal Oman Police (ROP) has arrested an Asian woman for posting a social media video deemed insulting to the Omani Rial. The footage, which featured the national currency alongside a caption about family perceptions of wealth, was flagged for disparaging national banknotes.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."