ഇന്ത്യൻ ടീമിലേക്ക് 26കാരൻ; പരുക്കേറ്റ വാഷിംഗ്ടൺ സുന്ദറിന്റെ പകരക്കാരനെ പ്രഖ്യാപിച്ചു
ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ പരുക്കേറ്റ വാഷിംഗ്ടൺ സുന്ദറിന് പരമ്പര മുഴുവൻ നഷ്ടമായിരിക്കുകയാണ്. ഇപ്പോൾ വാഷിംഗ്ടൺ സുന്ദറിന് പകരക്കാരനായി യുവതാരം ആയുഷ് ബദോണിയെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.
വഡോദരയിൽ നടന്ന ആദ്യ മത്സരത്തിൽ വാഷിംഗ്ടൺ സുന്ദറിന് ഇടുപ്പിനാണ് പരുക്കേറ്റത്. അഞ്ച് ഓവർ പന്തെറിഞ്ഞതിന് പിന്നാലെ അസ്വസ്ഥത പ്രകടിപ്പിച്ച താരം ഫീൽഡിംഗിനിടെ ഗ്രൗണ്ട് വിടുകയായിരുന്നു. ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ താരമായ ബദോണിക്ക് ഇതാദ്യമായാണ് ഇന്ത്യൻ സീനിയർ ടീമിൽ അവസരം ലഭിക്കുന്നത്.
അതേസമയം സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്റർ റിഷബ് പന്തും പരമ്പരയിൽ നിന്നും പരുക്കേറ്റ് പുറത്തായിരുന്നു. പകരക്കാരനായി യുവതാരം ധ്രുവ് ജുറെലിനെയാണ് ടീമിൽ ഉൾപ്പെടുത്തിയത്. വഡോദരയിൽ ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെയാണ് റിഷഭ് പന്തിന് പരുക്കേറ്റത്. നെറ്റ്സിൽ ബാറ്റിംഗ് പരിശീലനം നടത്തുന്നതിനിടെ പന്ത് അടിവയറ്റിൽ ശക്തമായി കൊള്ളുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ പന്തിനെ ഉടൻ തന്നെ മെഡിക്കൽ സംഘം പരിശോധിക്കുകയും വിദഗ്ധ പരിശോധനകൾക്കായി മാറ്റുകയും ചെയ്തു.
ആദ്യ ഏകദിനത്തിൽ കിവീസിനെ നാല് വിക്കറ്റുകൾക്കാണ് ഇന്ത്യ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവികൾ 50 ഓവറിൽ 300 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ആറ് വിക്കറ്റുകളും ഒരു ഓവറും ബാക്കി നിൽക്കെ മറികടന്നു. ജനുവരി 14നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. രാജ്‌കോട്ടാണ് വേദി.
പുതുക്കിയ ഇന്ത്യൻ ഏകദിന സ്ക്വാഡ്
ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോലി, കെ.എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്, നിതീഷ് കുമാർ റെഡ്ഡി, അർഷ്ദീപ് സിംഗ്, യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ), ആയുഷ് ബദോണി.
Washington Sundar, who was injured in the first match of the ODI series against New Zealand, has missed the entire series. Now, young player Ayush Badoni has been included in the team as Washington Sundar's replacement. Washington Sundar injured his hip in the first match held in Vadodara. The player left the field while fielding after showing discomfort after bowling five overs.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."