HOME
DETAILS

ഫൈനലിൽ ഇതുവരെ വീണിട്ടില്ല; എട്ടാം കിരീടവുമായി ബാഴ്സയുടെ പടത്തലവൻ കുതിക്കുന്നു

  
January 12, 2026 | 11:35 AM

Hansi Flick was able to maintain his unbeaten run in the final

ജിദ്ദ: 2026 സ്പാനിഷ് സൂപ്പർ കപ്പിൽ റയൽ മാഡ്രിഡിനെ വീഴ്ത്തി ചാമ്പ്യന്മാരായിരിക്കുകയാണ് ബാഴ്സലോണ.   സഊദിയിലെ കിങ്ങ് അബ്ദുല്ല അസീസ് സ്പോർട്സ് സിറ്റിയിൽ നടന്ന ഫൈനലിൽ 3-2 എന്ന സ്കോറിനാണ് ബാഴ്സലോണ വിജയിച്ചു കയറിയത്. തങ്ങളുടെ 16-ാം സൂപ്പർ കപ്പ് കിരീടമാണ് ഈ വിജയത്തിലൂടെ ബാഴ്സ സ്വന്തമാക്കിയത്. കഴിഞ്ഞ തവണത്തെ ഫൈനലിൽ ബാഴ്സലോണ റയലിനെ 5-2 ന് തോൽപ്പിച്ചിരുന്നു. 

ഈ വിജയത്തോടെ ഫൈനലിലെ തന്റെ അപരാജിത കുതിപ്പ് നിലനിർത്താനും ബാഴ്സ പരിശീലകൻ ഹാൻസി ഫ്ലിക്കിന് സാധിച്ചു. ജർമൻ മാനേജരുടെ എട്ടാം ഫൈനൽ വിജയമായിരുന്നു ഇത്. താൻ ഫൈനലിലേക്ക് കൈപ്പിടിച്ചുയർത്തിയ ടീമുകൾ ഒന്നും തന്നെ പരാജയപ്പെട്ടില്ലെന്ന റെക്കോർഡും ഈ വിജയത്തിലൂടെ സജീവമാക്കി മാറ്റിയിരിക്കുകയാണ് ബാഴ്സ പരിശീലകൻ. 

മത്സരത്തിൽ ബാഴ്സക്കായി ബ്രസീലിയൻ സൂപ്പർ താരം റാഫീഞ്ഞ രണ്ട് ​ഗോൾ നേടിയപ്പോൾ, പോളിഷ് സ്ട്രൈക്കർ ലെവൻഡോസ്കിയായിരുന്നു മറ്റൊരു ​ഗോൾ നേടിയത്. ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ, സ്പാനിഷ് യുവതാരം ​ഗോൺസാലോ ​ഗാർഷ്യ എന്നിവരാണ് റയലിനായി ​ഗോൾ നേടിയത്.

ടൂർണമെന്റിന്റെ സെമി ഫൈനലിൽ അത്‌ലറ്റിക് ബിൽബാവോയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്താണ് ബാഴ്സ ഫൈനലിൽ എത്തിയത്. ലാ ലിഗയിലും മികച്ച മുന്നേറ്റമാണ് കറ്റാലന്മാർ നടത്തികൊണ്ടിരിക്കുന്നത്. നിലവിൽ സ്പാനിഷ് ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാമതാണ് ബാഴ്സ.

Barcelona have become champions after defeating Real Madrid in the 2026 Spanish Super Cup. Barcelona defeated Real 5-2 in the last final. With this victory, Barca coach Hansi Flick was able to maintain his unbeaten run in the final. This was the German manager's eighth final victory. With this victory, the Barca coach also kept alive the record of not losing any of the teams he has taken into the final.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധയേറ്റ് രണ്ട് പേര്‍ മരിച്ച സംഭവം: ഹോട്ടല്‍ അടപ്പിച്ചു

Kerala
  •  9 hours ago
No Image

ഡോളർ കരുത്താർജ്ജിക്കുന്നു; രൂപ സമ്മർദ്ദത്തിൽ, ഓഹരി വിപണിയിൽ ഇടിവ്; റമദാനിൽ നാട്ടിലേക്ക് കൂടുതൽ പണം അയക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ | Indian Rupee Value

Economy
  •  10 hours ago
No Image

ലങ്കൻ കൊടുങ്കാറ്റ് ചരിത്രത്തിലേക്ക്; ഇങ്ങനെയൊരു സെഞ്ച്വറി ലോകകപ്പിൽ ആദ്യം

Cricket
  •  10 hours ago
No Image

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു:15 കുട്ടികള്‍ക്ക് പരുക്ക്

Kerala
  •  10 hours ago
No Image

റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

Kerala
  •  10 hours ago
No Image

വലിയ താരം, അവൻ രോഹിത് ശർമയെ പോലെയാണ്: കൈഫ് 

Cricket
  •  11 hours ago
No Image

ഇറാന്‍ തീരത്തിനടുത്ത് അമേരിക്കന്‍ പടക്കപ്പലുകള്‍?

International
  •  11 hours ago
No Image

കൊച്ചിയില്‍ ഓട്ടോറിക്ഷകള്‍ക്കെതിരെ കൂട്ടനടപടി: ഒന്നര മാസത്തിനിടെ 851 കേസുകള്‍; ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ

Kerala
  •  11 hours ago
No Image

റമദാനിലെ റിയാദ് മെട്രോയുടെയും ബസുകളുടെയും സമയക്രമം പ്രഖ്യാപിച്ചു

Saudi-arabia
  •  11 hours ago
No Image

ടി20 ലോകകപ്പിലേക്ക് ഇതിഹാസം തിരിച്ചെത്തി; ഓസ്ട്രേലിയ ഡബിൾ സ്ട്രോങ്ങ്

Cricket
  •  12 hours ago