'പ്രതിചേര്‍ത്ത അന്നുമുതല്‍ ആശുപത്രിയിലാണ്'; ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി കോടതി
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെ എസ്.ഐ.ടിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. എന്തുകൊണ്ടാണ് ദേവസ്വം ബോര്‍ഡ് മുന്‍ അംഗമായ കെ.പി ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതെന്ന് കോടതി ചോദിച്ചു.
കേസില്‍ പ്രതി ചേര്‍ത്തപ്പോള്‍ മുതല്‍ ശങ്കരദാസ് ആശുപത്രിയില്‍ പോയി കിടക്കുകയാണെന്നും അയാളുടെ മകന്‍ എസ്.പി ആയതുകൊണ്ടാണോ ഇത്തരമൊരു വീഴ്ച്ചയെന്നും എന്തൊക്കെ അസംബന്ധങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചോദിച്ചു. എ.പത്മകുമാര്‍ പ്രസിഡന്റായിരുന്ന ബോര്‍ഡില്‍ അംഗമായിരുന്നു ശങ്കരദാസ്. മറ്റൊരു ബോര്‍ഡ് അംഗമായ എന്‍. വിജയകുമാറിനെ എസ്.ഐ.ടി അറസ്റ്റ് ചെയ്തിരുന്നു.
2019 മാര്‍ച്ചില്‍ നടന്ന ബോര്‍ഡ് യോഗത്തിന്റെ മിനുട്ട്സില്‍ വരുത്തിയ തിരുത്തലാണ് ശങ്കരദാസിനും പത്മകുമാറിനും തിരിച്ചടിയായത്. ''സ്വര്‍ണ്ണം പൊതിഞ്ഞ പിത്തള'' എന്ന ഭാഗം വെട്ടി ''ചെമ്പ്'' എന്ന് പത്മകുമാര്‍ മാറ്റിയെഴുതിയതിനും അതില്‍ ശങ്കരദാസ് ഒപ്പിട്ടതിനും തെളിവ് ലഭിച്ചിട്ടുണ്ട്.
കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടന്നതോടെ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് എന്നിവരെ വീണ്ടും ചോദ്യംചെയ്യാന്‍ നീക്കമുണ്ട്. തന്ത്രി കണ്ഠരര് രാജീവര് ഉള്‍പ്പെടെ 11 പേരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്
അതേസമയം, ശങ്കര്‍ദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേള്‍ക്കാന്‍ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മാറ്റി. കേസ് പരിഗണിച്ചപ്പോള്‍ ശങ്കര്‍ദാസ് നിലവില്‍ ആശുപത്രിയില്‍ ബോധമില്ലാത്ത അവസ്ഥയിലാണെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. എന്നാല്‍ അന്വേഷണത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള നീക്കമാണോ ഇതെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക അന്വേഷണ സംഘം ശേഖരിച്ച മെഡിക്കല്‍ രേഖകള്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. ശങ്കര്‍ദാസിന്റെ ചികിത്സ സംബന്ധിച്ച കൃത്യമായ വിവരങ്ങളും മെഡിക്കല്‍ റിപ്പോര്‍ട്ടുകളും പരിശോധിച്ച ശേഷം മാത്രമേ ജാമ്യാപേക്ഷയില്‍ കോടതി അന്തിമ തീരുമാനമെടുക്കൂ എന്നും കോടതി പറഞ്ഞു.
The Kerala High Court sharply criticised the Special Investigation Team (SIT) for not arresting KP Shankaradas, former Devaswom Board member, in the Sabarimala gold scam case. While hearing bail pleas of the accused, the court questioned why Shankaradas had not been taken into custody despite being named as an accused, remarking that he has remained hospitalised since then.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."