HOME
DETAILS

രജിസ്ട്രാറും വിസിയും തമ്മിലുള്ള പോര്: മുൻ രജിസ്ട്രാർക്കെതിരായ കുറ്റാരോപണ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു; വിസി മോഹൻ കുന്നുമ്മലിന് തിരിച്ചടി

  
Web Desk
January 12, 2026 | 12:51 PM

setback for kerala university vc high court stays show-cause notice against former registrar

കൊച്ചി: കേരള സർവ്വകലാശാല വൈസ് ചാൻസലറും മുൻ രജിസ്ട്രാറും തമ്മിലുള്ള പോരിൽ വിസിക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. മുൻ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിന് വിസി മോ​ഹൻ കുന്നുമ്മൽ നൽകിയ കുറ്റാരോപണ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. നോട്ടീസിന്മേൽ തുടർനടപടികൾ പാടില്ലെന്ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടു.

അനിൽകുമാർ സമർപ്പിച്ച ഹരജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിർണ്ണായക ഇടപെടൽ. സർവ്വകലാശാലാ ചട്ടം 10/13 പ്രകാരം ഇത്തരമൊരു നോട്ടീസ് നൽകാൻ വിസിക്ക് അധികാരമുണ്ടോ എന്ന് വിശദീകരിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

സസ്പെൻഷൻ കാലയളവിൽ ഫയലുകൾ കൈകാര്യം ചെയ്തു എന്ന് ആരോപിച്ചാണ് അനിൽകുമാറിനെതിരെ വിസി മോ​ഹൻ കുന്നുമ്മൽ നോട്ടീസ് അയച്ചത്. ഭാരതാംബ വിവാദത്തെത്തുടർന്നാണ് രജിസ്ട്രാറും വിസിയും തമ്മിലുള്ള ഭിന്നത രൂക്ഷമായത്. ഇത് പിന്നീട് സർക്കാരും വിസിയും തമ്മിലുള്ള വലിയ തർക്കമായി മാറുകയായിരുന്നു.

നേരത്തെ അനിൽകുമാറിനെ വിസി സസ്പെൻഡ് ചെയ്തിരുന്നു. ഗവർണർ ഈ നടപടി ശരിവെച്ചിരുന്നെങ്കിലും ഇതിനെതിരെ അനിൽകുമാർ കോടതിയെ സമീപിച്ചു. ഇതിനിടെ അനിൽകുമാറിന്റെ ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് സർക്കാർ അദ്ദേഹത്തെ ശാസ്താംകോട്ട ഡിബി കോളേജിലേക്ക് പ്രിൻസിപ്പാളായി മാറ്റി നിയമിച്ചിരുന്നു.

വിസിയുടെ നടപടിക്രമങ്ങളിൽ ചട്ടലംഘനമുണ്ടോ എന്ന ചോദ്യമാണ് ഹൈക്കോടതി ഇപ്പോൾ പ്രധാനമായും ഉയർത്തുന്നത്. കേസിലെ തുടർവാദങ്ങൾ സർവ്വകലാശാലാ ഭരണരംഗത്ത് നിർണ്ണായകമാകും.

 

 

The Kerala High Court has delivered a significant blow to the Vice-Chancellor (VC) of Kerala University, Dr. Mohanan Kunnummal, by staying a show-cause notice issued to the university's former registrar (or joint registrar acting in that capacity



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്ന് വർഷം പ്രണയിച്ചു, അവസാനം കണ്ടപ്പോൾ മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചെന്ന് കാമുകി അറിയിച്ചു: പ്രണയനൈരാശ്യത്തിൽ 26-കാരനായ ബോഡി ബിൽഡർ ജീവനൊടുക്കി

National
  •  4 days ago
No Image

മദ്യലഹരിയിൽ യുവതികളുടെ പരാക്രമം: ഡ്രൈവർക്ക് ക്രൂരമർദ്ദനം

Kerala
  •  4 days ago
No Image

സൂരജ് ലാമയുടേത് കൊലപാതകം, നീതി വേണമെന്ന് കുടുംബം; മൃതദേഹം സംസ്‌കരിച്ചു

Kerala
  •  4 days ago
No Image

സഞ്ജു ബെഞ്ചിലായപ്പോൾ പിറന്നത് അപൂർവ സംഭവം; 12 വർഷങ്ങൾക്ക് ശേഷം ഇതാദ്യം!

Cricket
  •  4 days ago
No Image

സന്തോഷ് ട്രോഫി ഫൈനലിന് കിക്കോഫ്; മത്സരം എവിടെ കാണാം?

Football
  •  4 days ago
No Image

റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് കുവൈത്ത്; സർക്കാർ ജീവനക്കാർക്ക് നാലര മണിക്കൂർ ജോലി

Kuwait
  •  4 days ago
No Image

'വംശഹത്യക്കുള്ള ആഹ്വാനം, ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരമായ സ്വപ്‌നം'; മുസ്ലിംളെ വെടിവയ്ക്കുന്ന ബി.ജെ.പിയുടെ പ്രചാരണ വിഡിയോക്കെതിരേ കോണ്‍ഗ്രസ്

National
  •  4 days ago
No Image

റൊണാൾഡോയെ വെട്ടി ബ്രൂണോ ഫെർണാണ്ടസ്; മാഞ്ചെസ്റ്റർ യൂണൈറ്റഡിനൊപ്പം ഇതിഹാസ നേട്ടം

Football
  •  4 days ago
No Image

മുകളില്‍ ഉള്ളിച്ചാക്ക്, താഴെ സ്‌ഫോടക വസ്തുക്കളുടെ വന്‍ശേഖരം; പിടികൂടിയത് ചെമ്മാട് ഹോളോബ്രിക്‌സ് കമ്പനിയില്‍ നിന്ന്

Kerala
  •  4 days ago
No Image

ഓൺലൈൻ ഗെയിമുകൾ വഴി ബാങ്ക് തട്ടിപ്പ്: കുട്ടികളെ ലക്ഷ്യമിട്ട് സൈബർ ക്രിമിനലുകൾ; മുന്നറിയിപ്പുമായി യുഎഇ അധികൃതർ

uae
  •  4 days ago