HOME
DETAILS

സംസ്ഥാനത്ത് പുതിയ എച്ച്ഐവി ബാധിതരിൽ കൂടുതലും 15-24 പ്രായപരിധിയിലുള്ളവർ; ജാഗ്രതാ നിർദ്ദേശവുമായി ആരോ​ഗ്യമന്ത്രി

  
Web Desk
January 12, 2026 | 1:48 PM

hiv infection rising among youth in kerala health minister warns of alarming trend

തിരുവനന്തപുരം: സംസ്ഥാനത്ത് യുവജനങ്ങൾക്കിടയിൽ എച്ച്ഐവി (HIV) അണുബാധ വർധിച്ചു വരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ ആശങ്കാജനകമായ വർധനവാണ് രേഖപ്പെടുത്തുന്നത്.

തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ദേശീയ യുവജന ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കണക്കുകൾ പ്രകാരം പുതിയ എച്ച്ഐവി ബാധിതരിൽ 15-24 പ്രായപരിധിയിലുള്ളവരുടെ ശതമാനം കുത്തനെ ഉയരുകയാണ്.

2022: 9%

2023: 2%

2024: 14.2%

2025 (ഏപ്രിൽ - ഒക്ടോബർ): 15.4%

ചെറുപ്പക്കാർ ചതിക്കുഴികളിൽ വീഴാതിരിക്കാൻ ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ദേശീയ ശരാശരിയേക്കാൾ (0.20) കുറഞ്ഞ എച്ച്ഐവി സാന്ദ്രതയാണ് കേരളത്തിലുള്ളതെങ്കിലും (0.07), കുടിയേറ്റവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളുടെ വരവും രോഗവ്യാപന സാധ്യത വർധിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കുകൾ

ആകെ പുതിയ കേസുകൾ: 4,477

പുരുഷന്മാർ: 3,393

സ്ത്രീകൾ: 1,065

ട്രാൻസ്‌ജെൻഡർ വ്യക്തികൾ: 19

ഗർഭിണികൾ: 90

പ്രതിരോധവും ചികിത്സയും

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, അണുവിമുക്തമല്ലാത്ത സിറിഞ്ചുകൾ വഴിയുള്ള മയക്കുമരുന്ന് ഉപയോഗം, രക്തം സ്വീകരിക്കൽ, അണുബാധയുള്ള അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് എന്നിവയാണ് എച്ച്ഐവി പകരുന്ന പ്രധാന മാർഗങ്ങൾ. "രോഗം നേരത്തെ കണ്ടെത്തി ശരിയായ ചികിത്സ (ART) തേടുകയാണെങ്കിൽ മറ്റൊരാളിലേക്ക് പകരുന്നത് തടയാനും ഗുണനിലവാരമുള്ള ജീവിതം നയിക്കാനും സാധിക്കും. എയ്ഡ്‌സ്, ക്ഷയരോഗ മുക്ത കേരളമാണ് സർക്കാരിന്റെ ലക്ഷ്യം," മന്ത്രി പറഞ്ഞു. കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി വഴി വിപുലമായ ചികിത്സാ-പരിചരണ പദ്ധതികളാണ് സർക്കാർ നടപ്പിലാക്കി വരുന്നത്.

ജീവിതശൈലീ രോഗങ്ങൾക്കെതിരെ കേരളം 'വെൽനസ് മിഷനിലേക്ക്' നീങ്ങുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചിട്ടയായ വ്യായാമം, പോഷകാഹാരം, ഉറക്കം എന്നിവയിലൂടെ മെച്ചപ്പെട്ട ആരോഗ്യം ഉറപ്പാക്കാൻ ഓരോരുത്തരും ആരോഗ്യ അംബാസഡർമാരാകണമെന്നും അവർ ആഹ്വാനം ചെയ്തു.

 

 

Kerala Health Minister Veena George has issued a high alert following a worrying rise in HIV infections among the state's youth. According to recent data, the percentage of new cases in the 15–24 age group has surged to 15.4% in 2025. While Kerala’s overall HIV prevalence remains lower than the national average, the Minister emphasized the need for intensified awareness and prevention strategies to protect young people from high-risk behaviors and drug abuse.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാചകവാതക പ്രതിസന്ധി: ഹോട്ടലുകളിൽ കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാൻ കേന്ദ്രാനുമതി

National
  •  5 days ago
No Image

യുഎഇ വിസ കാലഹരണപ്പെട്ടവര്‍ക്ക് മാര്‍ച്ച് 31 വരെ മടങ്ങിവരാം

uae
  •  5 days ago
No Image

ചിത്രപ്രിയ കൊലക്കേസ്: പ്രേമനൈരാശ്യത്തെത്തുടർന്നുള്ള ആസൂത്രിത കൊലപാതകം; 200 പേജുള്ള കുറ്റപത്രം കോടതിയിൽ

Kerala
  •  5 days ago
No Image

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യണം; അവിശ്വാസം അവതരിപ്പിക്കാന്‍ ഇന്‍ഡ്യ സഖ്യം 

National
  •  5 days ago
No Image

"കുട്ടിയെ ഞാൻ കൊന്നു"; വാമനപുരത്തെ ഒരു വയസ്സുകാരിയുടെ മരണം കൊലപാതകം; മാതാവ് കസ്റ്റഡിയിൽ

Kerala
  •  5 days ago
No Image

എല്‍പിജി പ്രതിസന്ധി; ഗ്രാമീണ മേഖലയില്‍ ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തി 

National
  •  5 days ago
No Image

അമേരിക്കൻ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് ജെറാൾഡ് ഫോർഡിൽ അഗ്നിബാധ; രണ്ട് അമേരിക്കൻ സൈനികർക്ക് പരുക്ക്

International
  •  5 days ago
No Image

പാചകവാതക പ്രതിസന്ധി; ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍; വിതരണം മുന്‍ഗണന ക്രമത്തില്‍ 

Kerala
  •  5 days ago
No Image

Siege on Civil Liberties: The Rising Tide of Islamophobia in 2026 America

International
  •  5 days ago
No Image

"പിന്നിലും വേണം കേട്ടോ": സീറ്റ് ബെൽറ്റ് മുൻസീറ്റുകാർക്ക് മാത്രമല്ല; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  5 days ago