HOME
DETAILS

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്: 'സ്വന്തം പാർട്ടിയിലേക്ക് നോക്കൂ, പുറത്തുനിന്നുള്ളവരുടെ ഉപദേശം വേണ്ട'; വിമർശകർക്ക് മറുപടിയുമായി ഷാഫി പറമ്പിൽ എംപി

  
Web Desk
January 12, 2026 | 3:06 PM

rahul mankootthathils arrest look into your own party dont need outside advice shafi parambil mp hits back at critics

തിരുവനന്തപുരം: പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നിലപാടുമായി ഷാഫി പറമ്പിൽ എംപി. രാഹുലിനെതിരെ ആരോപണം ഉയർന്നപ്പോൾ തന്നെ പാർട്ടി ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഷാഫി പറഞ്ഞു. രാഹുലുമായുള്ള സൗഹൃദം പാർട്ടി നടപടിക്ക് തടസ്സമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസിനെ ഉപദേശിക്കാൻ വരുന്നവർ ആദ്യം സ്വന്തം പാർട്ടിയിലേക്ക് നോക്കണമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഇത്തരം വിഷയങ്ങളിൽ പുറത്തുനിന്നുള്ളവരുടെ ഉപദേശം തങ്ങൾക്ക് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "രാഹുൽ ഇപ്പോൾ കോൺഗ്രസ് പാർട്ടിയുടെ ഭാഗമല്ല. എല്ലാ കാര്യങ്ങൾക്കും മുതിർന്ന നേതാക്കൾ മറുപടി നൽകിയിട്ടുണ്ട്" എന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞു.

വടകരയിലെ ഫ്ലാറ്റ് ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തോട് ഷാഫി രൂക്ഷമായാണ് പ്രതികരിച്ചത്. "എനിക്ക് അവിടെ ഫ്ലാറ്റ് ഉണ്ടോ? ഇല്ലാത്ത കാര്യത്തിന് താൻ എന്തിന് മറുപടി പറയണം?" എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ പറഞ്ഞു.

"ലൈംഗിക കുറ്റകൃത്യങ്ങൾ കേരള സമൂഹത്തിനും നിയമസഭയ്ക്കും അപമാനമാണ്. ആരെങ്കിലും പറയുന്നത് കാത്തുനിൽക്കാതെ രാഹുൽ എത്രയും പെട്ടെന്ന് രാജി വെക്കുന്നതാണ് ഉചിതം" എന്നും വി.എം. സുധീരൻ വ്യക്തമാക്കി.

വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന മൂന്നാമത്തെ കേസിലാണ് രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായത്. കോടതി രാഹുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി.

 

 

Vadakara MP Shafi Parambil has strongly defended the Congress party's stance following the arrest of Rahul Mankootthathil in a third rape case. Shafi stated that the party had already taken disciplinary action when the allegations first surfaced and emphasized that his personal friendship with Rahul did not interfere with the party's decision to expel him. He dismissed external criticism, telling detractors to focus on their own parties rather than advising the Congress.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈവേയിൽ സ്ഫോടനവും വെടിവെപ്പും; ഇറ്റലിയെ നടുക്കിയ 'മണി ഹെയ്സ്റ്റ്' മാതൃകയിലുള്ള കവർച്ചാശ്രമം

crime
  •  5 days ago
No Image

ഓട്ടോ ഡ്രൈവറിൽ നിന്ന് 'മുരാരി തന്ത്രി'യിലേക്ക്; പീഡനക്കേസിൽ സോഷ്യൽ മീഡിയ താരം പിടിയിൽ

crime
  •  5 days ago
No Image

റഷ്യൻ എണ്ണ വിവാദം: 'ദേശീയ താൽപര്യം പ്രധാനം'; വിശദീകരണവുമായി വിദേശകാര്യ സെക്രട്ടറി

latest
  •  5 days ago
No Image

കുവൈത്ത് അമീറിനെ സന്ദർശിച്ച് ഖത്തർ പ്രധാനമന്ത്രി; ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ തീരുമാനം

Kuwait
  •  5 days ago
No Image

യുഎഇയിൽ കായിക സ്ഥാപനങ്ങൾക്ക് കോർപ്പറേറ്റ് നികുതിയിൽ ഇളവ്; പുതിയ നിയമവുമായി ധനകാര്യ മന്ത്രാലയം

uae
  •  5 days ago
No Image

ഫെബ്രുവരി 15-ന് കൊളംബോയിൽ തീപാറും; ഇന്ത്യ-പാക് പോരാട്ടത്തിന് പാകിസ്ഥാൻ തയ്യാർ- റിപ്പോർട്ട്

Cricket
  •  5 days ago
No Image

നിയമവിരുദ്ധ മത്സ്യബന്ധനം; സുരക്ഷാ ഉദ്യോഗസ്ഥനെ വാഹനമിടിച്ച് വീഴ്ത്താനും ശ്രമം, കുവൈത്തിൽ മൂന്ന് പേർ പിടിയിൽ

Kuwait
  •  5 days ago
No Image

തൃശൂരിൽ വൻ എംഡിഎംഎ വേട്ട: അരക്കിലോ മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ; സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട യുവാവും വലയിലായി

crime
  •  5 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിലൂടെ പിന്തുടർന്ന് ശല്യം ചെയ്തു; കുടുംബത്തിന് വധഭീഷണി; 36കാരൻ പിടിയിൽ

crime
  •  5 days ago
No Image

അനധികൃത പ്രവേശനം തടയാന്‍ നീക്കം; പഴയ മുഹറഖിലെ ഉപേക്ഷിച്ച കെട്ടിടങ്ങള്‍ അടയ്ക്കാന്‍ തീരുമാനം

bahrain
  •  5 days ago