HOME
DETAILS

വ്യാജ സര്‍ക്കാര്‍ കണ്‍സള്‍ട്ടന്റ് ചമഞ്ഞ് ഹീര ​ഗ്രൂപ്പ് സ്വത്തുക്കളുടെ ലേലം മുടക്കാന്‍ ശ്രമം; നൗഹീര ഷെയ്ഖിന്റെ സഹായി പിടിയില്‍

  
January 12, 2026 | 4:06 PM

fake government consultant tried to block heera group asset auction aide arrested

ഹൈദരാബാദ്: ഇന്ത്യയിലും യുഎഇയിലുമായി വ്യാപിച്ചുകിടക്കുന്ന കോടികളുടെ ഹീര ഗ്രൂപ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കല്യാണ്‍ ബാനര്‍ജി എന്നയാളെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ കണ്‍സള്‍ട്ടന്റായി ആള്‍മാറാട്ടം നടത്തി ഇഡി ഉദ്യോഗസ്ഥരെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചതിനാണ് ഹൈദരാബാദില്‍ വെച്ച് ഇയാളെ പിടികൂടിയത്.

ഹീര ഗ്രൂപ്പ് സ്ഥാപക നൗഹേര ഷെയ്ഖിന്റെ നിര്‍ദ്ദേശപ്രകാരമാണ് കല്യാണ്‍ ബാനര്‍ജി പ്രവര്‍ത്തിച്ചിരുന്നതെന്ന് ഇഡി വെളിപ്പെടുത്തി. തട്ടിപ്പിന് ഇരയായവര്‍ക്ക് പണം തിരികെ നല്‍കുന്നതിനായി കണ്ടുകെട്ടിയ സ്വത്തുക്കള്‍ ലേലം ചെയ്യാനുള്ള നീക്കം ഇയാള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. ഉന്നത രാഷ്ട്രീയക്കാരുമായും ഉദ്യോഗസ്ഥരുമായും തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് അവകാശപ്പെട്ട ബാനര്‍ജി, ലേല നടപടികള്‍ വൈകിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അധികൃതര്‍ പറഞ്ഞു.

പ്രതിയുടെ സെക്കന്തരാബാദിലെ വസതിയില്‍ നടത്തിയ പരിശോധനയില്‍ നൗഹേര ഷെയ്ഖുമായുള്ള ആശയവിനിമയങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. അന്വേഷണത്തെയും ജുഡീഷ്യല്‍ നടപടികളെയും അട്ടിമറിക്കാന്‍ നടത്തിയ ഗൂഢാലോചനകള്‍ ഈ ചാറ്റുകളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. താന്‍ ആള്‍മാറാട്ടം നടത്തിയതാണെന്നും നൗഹേര ഷെയ്ഖിന്റെ സഹായിയായാണ് പ്രവര്‍ത്തിച്ചതെന്നും ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. ജനുവരി 23 വരെ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

യുഎഇയിലെ നിക്ഷേപകരുടെ കാത്തിരിപ്പ്

പ്രതിവര്‍ഷം 36 ശതമാനത്തിലധികം ലാഭം വാഗ്ദാനം ചെയ്ത് ഏകദേശം 2.45 ബില്യണ്‍ ദിര്‍ഹത്തിലധികം (5,600 കോടിയിലധികം രൂപ) ഹീര ഗ്രൂപ്പ് പൊതുജനങ്ങളില്‍ നിന്ന് സമാഹരിച്ചിരുന്നു. ഈ തട്ടിപ്പില്‍ ഏറ്റവും കൂടുതല്‍ പണം നഷ്ടപ്പെട്ടത് ദുബൈ, ഷാര്‍ജ, അബൂദബി എന്നിവിടങ്ങളിലെ പ്രവാസികള്‍ക്കാണ്. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി 175.5 മില്യണ്‍ ദിര്‍ഹം വിലമതിക്കുന്ന സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയിരിക്കുന്നത്. ഈ സ്വത്തുക്കളുടെ ലേലം തടയാന്‍ നൗഹേര ഷെയ്ഖ് നല്‍കിയ ഹര്‍ജി കഴിഞ്ഞ മാസം തെലങ്കാന ഹൈക്കോടതി തള്ളിയിരുന്നു.

ഹീര ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആസ്തികള്‍ ലേലം ചെയ്യുന്നതിലൂടെ മാത്രമേ യുഎഇയിലെ നിക്ഷേപകര്‍ക്ക് തങ്ങളുടെ പണം തിരികെ ലഭിക്കാനുള്ള സാധ്യതയുള്ളൂ. അതിനാല്‍ തന്നെ ലേലം തടസ്സപ്പെടുത്താനുള്ള നീക്കം പരാജയപ്പെട്ടത് നിക്ഷേപകര്‍ക്ക് വലിയ പ്രതീക്ഷയാണ് പകരുന്നത്.

 

 

an individual posing as a government consultant attempted to disrupt the auction of heera group assets authorities arrested an aide of nawhira sheikh as investigations revealed efforts to delay legal proceedings misuse influence and interfere with court monitored asset recovery processes.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതാണോ നിങ്ങൾ പറഞ്ഞ നവകേരളം? സർക്കാരിനെതിരെ 'പുതുയുഗ യാത്ര'യിൽ രൂക്ഷവിമർശനം

Kerala
  •  7 days ago
No Image

വെമ്പായം ബസ് അപകടം: കെഎസ്ആർടിസി സിഎംഡി റിപ്പോർട്ട് തേടി; വിജിലൻസ് അന്വേഷണം ആരംഭിച്ചു

Kerala
  •  7 days ago
No Image

വാങ്കഡെയിൽ വിറച്ച് ജയിച്ച് ഇന്ത്യ; അമേരിക്കയ്ക്കെതിരെ 29 റൺസിന് വിജയം

National
  •  7 days ago
No Image

മയക്കുമരുന്ന് മാഫിയക്കെതിരെ കടുത്ത നടപടിയുമായി കുവൈത്ത്; 16 പേർ അറസ്റ്റിൽ, വൻ ലഹരിശേഖരം പിടികൂടി

Kuwait
  •  7 days ago
No Image

പ്രായം തടസ്സമല്ല, പക്ഷേ ഇനി വൈഭവ് സൂര്യവംശി അണ്ടർ-19 ലോകകപ്പ് കളിക്കില്ല; കാരണം ഇതാണ്

Cricket
  •  7 days ago
No Image

പത്തനംതിട്ടയിൽ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ തിരിച്ചറിഞ്ഞു; അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തു

Kerala
  •  7 days ago
No Image

യുഎഇയിൽ നാളെ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  7 days ago
No Image

ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം: ജനൽ പൊളിച്ച് അകത്തുകയറിയ പ്രതി പിടിയിൽ

crime
  •  7 days ago
No Image

പള്ളിയിൽ കുടിവെള്ളം പാഴാക്കിയത് ചോദ്യം ചെയ്തു; വയോധികന് ക്രൂരമർദനം: പ്രതി പിടിയിൽ

Kerala
  •  7 days ago
No Image

സൂരജ്‌കുണ്ഡ് മേളയിൽ വൻ അപകടം: രക്ഷാപ്രവർത്തനത്തിനിടെ പൊലിസുകാരൻ കൊല്ലപ്പെട്ടു; 13 പേർക്ക് പരിക്ക്

latest
  •  7 days ago