HOME
DETAILS

സഞ്ജുവിനും സച്ചിനും ഒന്ന് മാത്രം; ഇവിടെ ആറെണ്ണവുമായി കോഹ്‌ലിയെ വീഴ്ത്തി രണ്ടാമനായി രാഹുൽ

  
January 12, 2026 | 4:28 PM

kl rahul set a rare record in odi cricket

ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ ഇന്ത്യ നാല് വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. വഡോദരയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവികൾ 50 ഓവറിൽ 300 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ആറ് വിക്കറ്റുകളും ഒരു ഓവറും ബാക്കി നിൽക്കെ മറികടന്നു. 

മത്സരത്തിൽ വിരാട് കോഹ്‌ലിയുടെയും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്ററിയും തകർപ്പൻ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. കോഹ്‌ലി 91 പന്തിൽ 93 റൺസ് നേടിയാണ് തിളങ്ങിയത്. എട്ട് ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ഗിൽ 71 പന്തിൽ മൂന്ന് ഫോറുകളും രണ്ട് സിക്സുകളും അടക്കം 56 റൺസ് ആണ് നേടിയത്. ശ്രേയസ് അയ്യർ 49 റൺസും നേടി വിജത്തിൽ നിർണായകമായി. കെഎൽ രാഹുൽ, ഹർഷിത് റാണ എന്നിവർ 29 റൺസും നേടി. 

മത്സരത്തിൽ സിക്സർ നേടിയാണ് രാഹുൽ ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഇത് ആറാം തവണയാണ് രാഹുൽ ഏകദിനത്തിൽ ഇത്തരത്തിൽ സിക്സറിലൂടെ ഇന്ത്യയെ വിജയത്തിൽ എത്തിക്കുന്നത്. ഏറ്റവും കൂടുതൽ തവണ വൈറ്റ് ബോൾ ക്രിക്കറ്റിൽ സിക്സർ പറത്തി ഇന്ത്യയെ വിജയത്തിലെത്തിച്ച താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറാനും രാഹുലിന് സാധിച്ചു. അഞ്ചു തവണ സിക്സറിലൂടെ ഇന്ത്യക്ക് വിജയം നൽകിയ വിരാട് കോഹ്‌ലിയെ മറികടന്നാണ് രാഹുലിന്റെ മുന്നേറ്റം.

ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ഇന്ത്യൻ ഇതിഹാസ നായകൻ എംഎസ് ധോണിയാണ്. ഒമ്പത് തവണയാണ് ധോണി ഇത്തരത്തിൽ ഇന്ത്യയെ വിജയത്തിലെത്തിച്ചത്. കോഹ്‌ലിക്ക് പുറകിൽ മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങാണ് ഉള്ളത്. രണ്ട് തവണയാണ് ഹർഭജൻ ഇന്ത്യക്ക് ഫിനിഷിംഗിലൂടെ വിജയം നൽകിയത്.

സച്ചിൻ ടെണ്ടുൽക്കർ,  ശ്രേയസ് അയ്യർ, സഞ്ജു  സാംസൺ,  അക്‌സർ പട്ടേൽ, രോഹിത് ശർമ്മ, യുവരാജ്  സിംഗ്, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, സൗരഭ് തിവാരി എന്നിവർ ഓരോ തവണയും സിക്സറിലൂടെ വിജയം നൽകി. 

ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-0ത്തിന് മുന്നിലെത്താനും ഗില്ലിനും സംഘത്തിനും സാധിച്ചു. ജനുവരി 14നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. രാജ്‌കോട്ടാണ് വേദി. 

India registered a convincing four-wicket win over New Zealand in the first ODI. Batting first, the Kiwis scored 300 runs in 50 overs in the match played in Vadodara. Chasing the target, India reached it with six wickets and one over to spare. Rahul hit a six to help India win the match. This is the sixth time Rahul has hit a six to help India win in an ODI. Rahul also moved up to second place in the list of players who have hit the most sixes in white-ball cricket to help India win.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റമദാൻ 2026: ഒമാനിൽ പ്രവൃത്തി സമയം കുറച്ചു; പൊതു-സ്വകാര്യ മേഖലകളിലെ പുതിയ സമയക്രമം ഇങ്ങനെ

oman
  •  4 days ago
No Image

ഫെബ്രുവരി 12-ന് ദേശീയ പണിമുടക്ക്; തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ കേരളം പൂർണ്ണമായും സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ

Kerala
  •  4 days ago
No Image

ദുബൈയിൽ കനത്ത മൂടൽമഞ്ഞ്; പ്രധാന റോഡുകളിൽ ഗതാഗതം നിയന്ത്രിച്ച് പൊലിസ്; കടുത്ത മുന്നറിയിപ്പുമായി അധികൃതർ

uae
  •  4 days ago
No Image

ചോർന്നൊലിക്കുന്ന വീട്ടിൽ നിന്ന് സിക്സറുകളുടെ ലോകത്തേക്ക്; അമ്മയ്ക്ക് നൽകിയ വാക്ക് പാലിച്ച ഫിനിഷർ

Cricket
  •  4 days ago
No Image

മാർച്ച് മുതൽ യുടിഎസ് ആപ്പ് പണി നിർത്തുന്നു; പകരം റെയിൽവേയിൽ പുതിയ ടിക്കറ്റിംഗ് സംവിധാനം: റെയിൽ വൺ ആപ്പ് രജിസ്‌ട്രേഷൻ എങ്ങനെയെന്നറിയാം

Kerala
  •  4 days ago
No Image

റിയാദിൽ നിന്ന് ദോഹയിലേക്ക് രണ്ട് മണിക്കൂർ; സഊദി-ഖത്തർ അതിവേഗ ട്രെയിൻ കരാറിന് മന്ത്രിസഭാ അംഗീകാരം

Saudi-arabia
  •  4 days ago
No Image

സഊദിയിൽ വിസിറ്റിങ് വിസ ഓൺലൈൻ പുതുക്കൽ നിർത്തിവെച്ചു; വളരെ നേരത്തെയുള്ള നിയന്ത്രണം പ്രവാസി കുടുംബങ്ങൾക്ക് തിരിച്ചടി

Saudi-arabia
  •  4 days ago
No Image

യുഎഇയിൽ ഇനി 6G വിപ്ലവം; മൂന്ന് വർഷത്തിനുള്ളിൽ അതിവേഗ ഇന്റർനെറ്റ് എത്തുമെന്ന് 'ഡു' സിഇഒ; ചരിത്രനേട്ടത്തിൽ കമ്പനി

uae
  •  4 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിക്കും കുടുംബത്തിനും വൻ നിക്ഷേപമെന്ന് അന്വേഷണസംഘം; ജാമ്യാപേക്ഷയെ എതിർത്ത് എസ്.ഐ.ടി

crime
  •  4 days ago
No Image

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി; സ്കൂളിലേക്ക് പോയവർ മടങ്ങിയെത്തിയില്ല, തെരച്ചിൽ ഊർജ്ജിതം

Kerala
  •  4 days ago