HOME
DETAILS

ഭരണകൂട ഭീകരതയും ഹിന്ദുത്വ അതിക്രമവും; 2025-ൽ അമ്പതോളം മുസ്‌ലിംകൾ നിയമവിരുദ്ധമായി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

  
Web Desk
January 12, 2026 | 4:33 PM

report alleges around fifty muslims illegally killed in 2025 amid state repression

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം രാജ്യത്ത് കുറഞ്ഞത് അമ്പതോളം മുസ്‌ലിംകള്‍ നിയമവിരുദ്ധമായി കൊല ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. സൗത്ത് ഏഷ്യ ജസ്റ്റിസ് ക്യാമ്പയിന്‍ ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഇവരില്‍ 27 പേര്‍ മതപരമായ സ്വത്വത്തിന്റെ പേരില്‍ ഹിന്ദുത്വ തീവ്രവാദികളാലാണ് കൊല ചെയ്യപ്പെട്ടതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബാക്കി 23 പേര്‍ പൊലിസ്, സായുധ സേന, മറ്റു സുരക്ഷ ഉദ്യോഗസ്ഥര്‍ എന്നിവരാലാണ് കൊല്ലപ്പെട്ടത്. കൊല ചെയ്യപ്പെട്ടവരില്‍ രണ്ട് പേര്‍ കുട്ടികളാണെന്ന വസ്തുതയും സൗത്ത് ഏഷ്യ ജസ്റ്റിസ് ക്യാമ്പയില്‍ വ്യക്തമാക്കുന്നു.

ഇതിനുപുറമേ ഹിന്ദുത്വ തീര്വ വാദികളുടെ നിരന്തരമായ ആക്രമണം മൂലം ജീവനൊടുക്കിയ രണ്ടു പേരുടെ കാര്യവും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളെ യാതൊരു തരത്തിലുള്ള നിയമവും പാലിക്കാതെ നാടുകടത്തുന്നതടക്കം ഇന്ത്യയിലെ മുസ്‌ലിംകള്‍ നേരിടുന്ന നിരവധി അതിക്രമങ്ങള്‍ റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്.

ജമ്മു കാശ്മീരിലാണ് ഏറ്റവും കൂടുതല്‍ കൊലപാതങ്ങള്‍ ഉണ്ടായിട്ടുള്ളത്. നിര്‍ബന്ധിത തിരോധാനം, കസ്റ്റഡി മര്‍ദനം, ഏറ്റുമുട്ടലുകള്‍ എന്നീ നടപടികളില്‍ കുറഞ്ഞത് 8 കാശ്മീരി മുസ്‌ലിംകള്‍ എങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 

ഉത്തര്‍ പ്രദേശ് പൊലിസുമായുള്ള 'ഏറ്റുമുട്ടലുകളില്‍' 6 പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ പൊലിസുമായുള്ള ഏറ്റമുട്ടലുകളില്‍ പത്തിലേറെ പേര്‍ക്ക് അംഗഭംഗം വന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

മറ്റു സംസ്ഥാനങ്ങളിലെ കസ്റ്റഡികളില്‍ 5 പേരാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്കു വൈധ്യസഹായം നിഷേധിച്ചിരുന്നതായി ഇവരുടെ കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ രാജസ്ഥാനില്‍ പൊലിസ് റെയ്ഡിനിടെ വെറും ഒന്നര വയസ്സ് മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ് പൊലിസ് ചവിട്ടേറ്റ് കൊല്ലപ്പെട്ടിരുന്നു.

നവംബറില്‍ ഡല്‍ഹിയിലെ ഒരു വിവാഹ ചടങ്ങിനിടെ സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ 14 കാരനായ മുസ്‌ലിം ബാലനെ വെടിവെച്ചുകൊന്നിരുന്നു. ഹിന്ദുത്വ തീവ്രവാദികള്‍ കൊന്നൊടുക്കിയ 27 പേരില്‍ 9 പേര്‍ സംഘം ചേര്‍ന്നുള്ള പശു സംരക്ഷണ സംഘടനകളിലെ അംഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരാണ്.

 

a new report claims that nearly fifty muslims were illegally killed in 2025 citing allegations of state repression and hindutva violence the findings have sparked serious debate human rights concerns and calls for independent investigations and accountability at national and international levels

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്റർനെറ്റ് ഇല്ലാത്ത ഗ്രാമങ്ങളിലും ഇനി ഓൺലൈൻ ക്ലാസുകൾ; സ്റ്റാർലിങ്കുമായി കൈകോർത്ത് യുഎഇയുടെ വിപ്ലവകരമായ പദ്ധതി

uae
  •  2 days ago
No Image

പുസ്തക വിവാദം: ആദ്യമായി പ്രതികരിച്ച് ജനറൽ എം.എം. നരവനെ; പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പെൻഗ്വിൻ ബുക്സ്

National
  •  2 days ago
No Image

ശബരിമല സ്വർണ്ണക്കൊടിമരം: അഭിഭാഷക കമ്മീഷണർക്ക് വീഴ്ചയെന്ന് വിജിലൻസ്; സ്വർണ്ണ ആലില കാണാനില്ലെന്നും റിപ്പോർട്ട്

crime
  •  2 days ago
No Image

ദീപക്കിന്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ 

Kerala
  •  2 days ago
No Image

തെഹ്റാനിൽ യുഎഇ-ഇറാൻ നേതാക്കളുടെ കൂടിക്കാഴ്ച; നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കാൻ തീരുമാനം

uae
  •  2 days ago
No Image

ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണ് ആറ് വയസ്സുകാരിക്ക് പരിക്ക്; അമിതവേഗതയെന്ന് പരാതി, ഡ്രൈവർ അറിഞ്ഞില്ല

Kerala
  •  2 days ago
No Image

ബഹ്‌റൈനില്‍ കഴിഞ്ഞ വര്‍ഷം 12 ടണിലധികം പുകയില പിടികൂടി

bahrain
  •  2 days ago
No Image

ഗുളികയും കിറ്റുമില്ല; പെൻഷനും മുടങ്ങി: സംസ്ഥാനത്ത് അരിവാൾ രോഗികൾ കടുത്ത ദുരിതത്തിൽ

Kerala
  •  2 days ago
No Image

ഷാർജയിൽ റമദാൻ ഭക്ഷ്യ പെർമിറ്റുകൾ നൽകിത്തുടങ്ങി; പ്രദർശനത്തിനും പാചകത്തിനും കർശന നിയമങ്ങൾ, ഫീസ് വിവരങ്ങൾ ഇങ്ങനെ

uae
  •  2 days ago
No Image

മസ്‌കറ്റില്‍ റഷ്യന്‍ വസന്തകാല ആഘോഷം; മസ്‌ലേനിറ്റ്‌സാ ഉത്സവം ശ്രദ്ധേയമായി

oman
  •  2 days ago