HOME
DETAILS

വരാപ്പുഴയിൽ രണ്ട് സ്കൂൾ വിദ്യാർഥിനികളെ കാണാതായി; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതം

  
Web Desk
January 12, 2026 | 5:12 PM

two schoolgirls missing in varapuzha investigation intensified based on cctv footage

കൊച്ചി: വരാപ്പുഴയിൽ 14 വയസ്സുള്ള രണ്ട് പെൺകുട്ടികളെ കാണാതായി. കൂനമ്മാവ് സ്വദേശികളായ വിദ്യാർഥിനികളെയാണ് ഇന്ന് വൈകുന്നേരം മുതൽ കാണാതായത്. സ്കൂൾ സമയം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും കുട്ടികൾ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പൊലിസിൽ പരാതി നൽകുകയായിരുന്നു.

സംഭവത്തിൽ വരാപ്പുഴ പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടികൾ സഞ്ചരിക്കാൻ സാധ്യതയുള്ള വഴികളിലെയും പൊതുസ്ഥലങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചുവരികയാണ്. നിലവിൽ കുട്ടികളെക്കുറിച്ച് മറ്റ് സൂചനകളൊന്നും ലഭിച്ചിട്ടില്ല. 

അതേസമയം, തിരുവനന്തപുരം കരമനയിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച കാണാതായ 14-കാരിയെ ഹൈദരാബാദിൽ കണ്ടെത്തി. കുട്ടി സുരക്ഷിതയാണെന്നും നിലവിൽ അവിടെയുള്ള ഒരു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായും പൊലിസ് അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടിയെ കണ്ടതാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. കുട്ടിയുടെ കൈവശം മൊബൈൽ ഫോൺ ഇല്ലാതിരുന്നത് അന്വേഷണത്തിന് വെല്ലുവിളിയായിരുന്നുവെങ്കിലും റെയിൽവേ പൊലിസിന്റെയും മറ്റ് ഏജൻസികളുടെയും സഹായത്തോടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ നാട്ടിലെത്തിക്കാൻ ബന്ധുക്കൾ ഹൈദരാബാദിലേക്ക് തിരിച്ചു.

 

 

Two 14-year-old schoolgirls from Koonammavu, Varapuzha, have been reported missing since Monday evening after failing to return home from school. Local police have launched an intensive search and are currently scanning CCTV footage from the area to track their movement. In a separate incident, a teenage girl who went missing from Karamana, Thiruvananthapuram, last Friday has been safely located in Hyderabad and is currently in a shelter home.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോഷ്യൽ മീഡിയയിൽ കടുപ്പിച്ച് കേന്ദ്രം: എഐ ഉള്ളടക്കത്തിന് ലേബൽ നിർബന്ധം; നിയമലംഘനം നീക്കം ചെയ്യാൻ ഇനി 3 മണിക്കൂർ മാത്രം

National
  •  2 days ago
No Image

ഡ്രോൺ കണ്ടതും രക്ഷിതാക്കൾ ചിതറിയോടി; ജനലിൽ തൂങ്ങിക്കിടന്ന് 'തുണ്ട്' കൈമാറ്റം; മഹാരാഷ്ട്രയിൽ കോപ്പിയടി പിടികൂടി

crime
  •  2 days ago
No Image

റമദാൻ 2026: ഒമാനിൽ പ്രവൃത്തി സമയം കുറച്ചു; പൊതു-സ്വകാര്യ മേഖലകളിലെ പുതിയ സമയക്രമം ഇങ്ങനെ

oman
  •  2 days ago
No Image

ഫെബ്രുവരി 12-ന് ദേശീയ പണിമുടക്ക്; തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ കേരളം പൂർണ്ണമായും സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ

Kerala
  •  2 days ago
No Image

ദുബൈയിൽ കനത്ത മൂടൽമഞ്ഞ്; പ്രധാന റോഡുകളിൽ ഗതാഗതം നിയന്ത്രിച്ച് പൊലിസ്; കടുത്ത മുന്നറിയിപ്പുമായി അധികൃതർ

uae
  •  2 days ago
No Image

ചോർന്നൊലിക്കുന്ന വീട്ടിൽ നിന്ന് സിക്സറുകളുടെ ലോകത്തേക്ക്; അമ്മയ്ക്ക് നൽകിയ വാക്ക് പാലിച്ച ഫിനിഷർ

Cricket
  •  2 days ago
No Image

യു.എസ് - ബംഗ്ലാദേശ് വ്യാപാര കരാര്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; യു.എസ് വസ്ത്രവിണിയില്‍ ഇന്ത്യന്‍ ആധിപത്യം ഇല്ലാതാകും, കുറഞ്ഞ വിലയ്ക്ക് ബംഗ്ലാദേശ് വസ്ത്രങ്ങള്‍ ലഭിക്കും | US-Bangladesh Trade Pact

Economy
  •  2 days ago
No Image

മാർച്ച് മുതൽ യുടിഎസ് ആപ്പ് പണി നിർത്തുന്നു; പകരം റെയിൽവേയിൽ പുതിയ ടിക്കറ്റിംഗ് സംവിധാനം: റെയിൽ വൺ ആപ്പ് രജിസ്‌ട്രേഷൻ എങ്ങനെയെന്നറിയാം

Kerala
  •  2 days ago
No Image

റിയാദിൽ നിന്ന് ദോഹയിലേക്ക് രണ്ട് മണിക്കൂർ; സഊദി-ഖത്തർ അതിവേഗ ട്രെയിൻ കരാറിന് മന്ത്രിസഭാ അംഗീകാരം

Saudi-arabia
  •  2 days ago
No Image

സഊദിയിൽ വിസിറ്റിങ് വിസ ഓൺലൈൻ പുതുക്കൽ നിർത്തിവെച്ചു; വളരെ നേരത്തെയുള്ള നിയന്ത്രണം പ്രവാസി കുടുംബങ്ങൾക്ക് തിരിച്ചടി

Saudi-arabia
  •  2 days ago