HOME
DETAILS
MAL
സ്കൂട്ടറിൽ സഞ്ചരിക്കവെ അബദ്ധത്തിൽ തോക്കുപൊട്ടി; 56കാരന്‍ മരിച്ചു
January 13, 2026 | 2:04 AM
കോട്ടയം: ഉഴവൂരിൽ സ്‌കൂട്ടറിൽ സഞ്ചരിക്കവെ തോക്ക്‌പൊട്ടി 56കാരൻ മരിച്ചു. ഉഴവൂർ പയസ്മൗണ്ട് സ്വദേശി ജോബി ഓക്കാട്ടിൽ ആണ് മരിച്ചത്. സ്‌കൂട്ടർ തെന്നി മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഇതിനിടെ സ്‌കൂട്ടറിന്റെ മുന്നിൽ സൂക്ഷിച്ചിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടുകയായിരുന്നു.
തിങ്കളാഴ്ച്ച രാത്രി ഒൻപതരയോടെയാണ് സംഭവം. തലക്ക് വെടിയേറ്റ ജോബി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. കുറുവിലങ്ങാട് പൊലിസ് സംഭവ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. പൊട്ടിയത് ലെെസൻസുള്ള തോക്കാണെന്ന് പൊലിസ് വ്യക്തമാക്കി.
a 56-year-old man died after a gun went off while riding a scooter in uzhavoor. the deceased is jobi okkattil, a native of uzhavoor payasmount. preliminary information says the accident occurred when the scooter skidded and overturned.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."