തൊഴിലുറപ്പ് പദ്ധതി അട്ടിമറി; ലോക്ഭവന് മുന്നിൽ കോൺഗ്രസ് രാപ്പകൽ സമരം ഇന്നും നാളെയും
തിരുവനന്തപുരം: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അന്തഃസത്ത തകർത്ത മോദി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചും തൊഴിൽ അവകാശം സംരക്ഷിക്കുന്നവിധം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്നും നാളെയും ലോക്ഭവനു മുന്നിൽ രാപ്പകൽ സമരം നടത്തും.
ഇന്ന് രാവിലെ 10ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിസന്റ് സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷനാകും. നാളെ രാവിലെ 10ന് സമരം സമാപിക്കും.
the congress will hold a day-and-night protest today and tomorrow in front of lok bhavan, opposing the modi government’s actions that undermine the essence of the mahatma gandhi national rural employment guarantee scheme and demanding the restoration of the law to protect workers’ rights.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."