ഗസ്സയിലേക്ക് 'സഖ്ർ ഹ്യുമാനിറ്റേറിയൻ ഷിപ്പ്' തയാറാക്കാൻ റാസൽഖൈമ ഭരണാധികാരിയുടെ നിർദേശം
റാസൽഖൈമ: ഗസ്സ മുനമ്പിലെ ജനങ്ങൾക്കായി മാനുഷിക, ദുരിതാശ്വാസ സഹായങ്ങൾ നിറച്ച 'സഖ്ർ ഹ്യുമാനിറ്റേറിയൻ ഷിപ്പ്' തയാറാക്കാൻ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിൻ സഖ്ർ അൽ ഖാസിമി നിർദേശം നൽകി.
ഓപറേഷൻ ഷിവൽറസ് നൈറ്റ്-3ക്കു കീഴിൽ യു.എ.ഇയുടെ തുടർച്ചയായ മാനുഷിക പ്രവർത്തനങ്ങളുടെ ഭാഗമായി, സഖ്ർ ബിൻ മുഹമ്മദ് അൽ ഖാസിമി ചാരിറ്റി ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനുമായി സഹകരിച്ചുള്ള ഈ സംരംഭം ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സഖ്ർ അൽ ഖാസിമി സൂക്ഷ്മമായി പിന്തുടരുന്നു.
യു.എ.ഇയുടെ ആഴത്തിൽ വേരൂന്നിയ മാനുഷിക സമീപനത്തിന്റെയും, സഹോദര ഫലസ്തീൻ ജനതെയ്ക്കുള്ള പിന്തുണയുടെയും സഹായത്തിന്റെയും, ഗസ്സ മുനമ്പിലെ സാധാരണക്കാരുടെ ദുരിതങ്ങൾ ലഘൂകരിക്കാനുള്ള നീക്കത്തിന്റെയും ഉത്തമ ഉദാഹരണമാണിത്. ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്ന വിഭാഗങ്ങൾക്ക് അവശ്യ സേവനങ്ങൾ നൽകി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനുള്ള ഭരണ നേതൃത്വത്തിന്റെ താൽപര്യത്തിന്റെ ചട്ടക്കൂടിനകത്താണ് ഈ നിർദേശം വരുന്നത്.
ഭക്ഷ്യ-അവശ്യ വസ്തുക്കളുൾപ്പെടെയുള്ള വൈവിധ്യമാർന്ന മാനുഷിക സഹായങ്ങൾ കയറ്റിയ കപ്പൽ ഗസ്സ മുനമ്പിലേക്ക് എത്തിക്കാൻ ബന്ധപ്പെട്ട അധികാരികളുമായി ഫൗണ്ടേഷൻ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നു.
യു.എ.ഇയുടെ സംയോജിത മാനുഷിക പ്രവർത്തന സംവിധാനത്തിന്റെ ഭാഗമായി, മാനുഷിക ലക്ഷ്യങ്ങളെ പിന്തുണക്കാനും, എല്ലാ സാഹചര്യങ്ങളിലും ദുരിത ബാധിത ജനതയ്‌ക്കൊപ്പം നിൽക്കാനുമുള്ള അതിന്റെ ഉറച്ച പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന റാസൽഖൈമ എമിറേറ്റിന്റെ മുൻനിര മാനുഷിക പങ്കിനെയും ഈ സംരംഭം ഉൾക്കൊള്ളുന്നു.
Sheikh Saud bin Saqr Al Qasimi, Supreme Council Member and Ruler of Ras Al Khaimah, has ordered the preparation of the Saqr Humanitarian Ship, carrying vital aid for the people of Gaza.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."