HOME
DETAILS

'പരീക്ഷിക്കാനാണ് തീരുമാനമെങ്കില്‍ യുദ്ധത്തിനും തയാര്‍'- യു.എസിനോട് ഇറാന്‍; ട്രംപ് 'ബുദ്ധിപൂര്‍വ്വം' തീരുമാനമെടുക്കാമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യ മന്ത്രി

  
Web Desk
January 13, 2026 | 4:18 AM

iran warns it is ready for war if tested urges us to act wisely

തെഹ്റാന്‍: യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണികള്‍ക്ക് ശക്തമായ മറുപടിയുമായി ഇറാന്‍. ഒരു 'പരീക്ഷണ'ത്തിനാണ് വാഷ്ങ്ടണ്‍ ആഗ്രഹിക്കുന്നതെങ്കില്‍ തങ്ങള്‍ യുദ്ധത്തിന് തയ്യാറാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗാച്ചി വ്യക്തമാക്കി. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കെതിരെ ഇറാന്റെ സൈനിക നടപടി സ്വീകരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് പ്രതികരണം. 

അതേസമയം, നിലവിലുള്ള അസ്വസ്ഥതകള്‍ക്കിടയില്‍ യു.എസുമായുള്ള ആശയവിനിമയ മാര്‍ഗങ്ങള്‍ തുറന്നിട്ടിരിക്കുകയാണെന്നും തിങ്കളാഴ്ച അല്‍ ജസീറ അറബിക്കിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി, തന്റെ രാജ്യം എല്ലാ ഓപ്ഷനുകള്‍ക്കും തയ്യാറാണെന്ന്അദ്ദേഹം ഊന്നിപ്പറഞ്ഞു, 

ഇനി വാഷിങ്ടണ്‍ സൈനിക നീക്കം ആണ് തെരഞ്ഞെടുക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ (അത് നേരത്തെ പരീക്ഷിച്ചതാണ്) ഞങ്ങള്‍ അതിനും തയ്യാറാണ്. യു.എസ് 'ബുദ്ധിപൂര്‍വ്വമായ' തീരുമാനമെടുക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വര്‍ദ്ധിച്ചുവരുന്ന മരണസംഖ്യയെക്കുറിച്ചും അഭിമുഖത്തില്‍ അരാഗ്ചി സൂചിപ്പിച്ചു, 'ഭീകര ഘടകങ്ങള്‍' 'പ്രതിഷേധക്കാരുടെ കൂട്ടത്തിലേക്ക് നുഴഞ്ഞുകയറി സുരക്ഷാ സേനയെയും പ്രകടനക്കാരെയും ലക്ഷ്യം വച്ചിരുന്നു' എന്ന മുന്‍ വാദങ്ങള്‍ അദ്ദേഹം ആവര്‍ത്തിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് അസ്വസ്ഥതകള്‍ സൃഷ്ടിച്ചതിന് അമേരിക്കയെയും ഇസ്‌റാഈലിനെയും ഇറാന്‍ കുറ്റപ്പെടുത്തി.

 ഇറാനില്‍ യു.എസിന് സൈനിക അധിനിവേശം നടത്താന്‍ അവസരമൊരുക്കിയാല്‍ പ്രക്ഷോഭം രക്തരൂഷിതമാകുമെന്നും അരഗാച്ചി മുന്നറിയിപ്പ് നല്‍കി. ഇപ്പോഴത്തെ കലാപം പൂര്‍ണമായി നിയന്ത്രണ വിധേയമാണെന്നും വിദേശ നയതന്ത്ര പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ അരഗാച്ചി പറഞ്ഞു.

ഇറാനില്‍ സൈനിക അധിനിവേശം നടത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഭീകരര്‍ക്ക് സുരക്ഷാ സേനയെയും പ്രക്ഷോഭകരെയും ആക്രമിക്കാന്‍ ഇടനല്‍കും. തങ്ങള്‍ യുദ്ധത്തിനും ചര്‍ച്ചയ്ക്കും തയാറാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. 

പ്രതിഷേധക്കാര്‍ക്ക് കൈമാറിയ ആയുധങ്ങളുടെ ദൃശ്യങ്ങള്‍ ഇറാന്റെ പക്കലുണ്ട്. പിടിയിലായവരുടെ കുറ്റസമ്മതം ഉള്‍പ്പെടെ അധികൃതര്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. പ്രക്ഷോഭത്തിന് പിന്നില്‍ പൂര്‍ണമായും വിദേശ ഏജന്റുമാരുടെ കരങ്ങളാണ്. അവരാണ് പ്രക്ഷോഭകര്‍ക്ക് നിര്‍ദേശവും ഇന്ധനവും പകരുന്നത്. ഇത്തരം ആളുകളെ രാജ്യം വേട്ടയാടി പിടിക്കുമെന്ന് അരഗാച്ചി പറഞ്ഞു.

ഇറാനിലെ പ്രക്ഷോഭം മൂന്നാമത്തെ ആഴ്ചയിലേക്ക് നീങ്ങുകയാണ്. പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആദരസൂചകമായി ഇറാന്‍ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. 
ഇറാന്റെ അര്‍ധ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ തസ്നിം റിപ്പോര്‍ട്ട് അനുസരിച്ച് 109 സുരക്ഷാ സേനാംഗങ്ങള്‍ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട പ്രക്ഷോഭകരുടെ എണ്ണം സംബന്ധിച്ച കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ പ്രക്ഷോഭത്തില്‍ ഇതുവരെ 540 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്ക്. 

അതേസമയം, ഇറാന്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് തങ്ങളോട് പറഞ്ഞതായും അതു പരിഗണിക്കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എയര്‍ഫോഴ്സ് വണ്ണില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതുസംബന്ധിച്ച് ഇറാന്‍ പ്രതികരിച്ചിട്ടില്ല. പ്രക്ഷോഭകര്‍ ഉന്നയിക്കുന്ന വിലക്കയറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് കഴിഞ്ഞ ദിവസം ഇറാന്‍ അറിയിച്ചിരുന്നു.

iran has warned the united states that it is prepared for war if provoked, while expressing hope that donald trump will take a wise and prudent decision, says iranian foreign minister.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  4 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  4 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  4 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  4 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  4 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  4 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  4 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  4 days ago
No Image

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

International
  •  4 days ago
No Image

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

Kerala
  •  4 days ago