HOME
DETAILS

ജോസ് കെ. മാണിയെ സോണിയ ഗാന്ധി ഫോണിൽ വിളിച്ചതായി സൂചന; യുഡിഎഫിലേക്ക് മടങ്ങിയേക്കും, 'തുടരു'മെന്ന് റോഷി അഗസ്റ്റിൻ

  
Web Desk
January 13, 2026 | 5:35 AM

reports about sonia gandhi called jose k mani udf return possibility

ന്യൂഡൽഹി: ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് മടങ്ങി വരുന്നെന്നു തരത്തിലുള്ള സൂചനകൾ വരുന്നതിന് പിന്നാലെ സോണിയ ഗാന്ധി ജോസ് കെ. മാണിയെ വിളിച്ചതായി സൂചന. മുൻപ് യുഡിഎഫിൽ ഉണ്ടായിരുന്ന ജോസ് കെ മാണിയെ തിരികെയെത്തിക്കാനാണ് ഹൈക്കമാൻഡ് ഇടപെടൽ എന്നാണ് വിവരം. നിയമസഭാ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനായി കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഇന്ന് ഡൽഹിയിലേക്ക് തിരിക്കാനിനിരിക്കെയാണ് സോണിയ ഗാന്ധി വിളിച്ചതായുള്ള വിവരവും പുറത്തുവന്നത്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല.

കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് വരുന്നതിൽ ഹൈക്കമാൻഡിന് താത്പര്യമുണ്ടെന്ന് നേരത്തെ വിവരം പുറത്തുവന്നിരുന്നു. ഇതിനിടെ, എൽഡിഎഫിന്റെ മധ്യമേഖലാ ജാഥ നയിക്കാൻ ജോസ് കെ. മാണി ഉണ്ടാകില്ല എന്ന വിവരവും പുറത്തുവരുന്നുണ്ട്. കേരള കോൺഗ്രസ് എം കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവര പ്രകാരം ഡോക്ടർ ജയരാജാകും ജാഥ നയിക്കുക.

അതേസമയം കേരള കോൺഗ്രസ് (എം) പാർട്ടിക്കുള്ളിൽ മുന്നണി മാറ്റത്തെച്ചൊല്ലി ഭിന്നത ഉണ്ട്. പാർട്ടിയുടെ പരമ്പരാഗത വോട്ട് ബാങ്ക് കാത്തുസൂക്ഷിക്കാൻ യുഡിഎഫിലേക്ക് മടങ്ങുന്നതാണ് ഉചിതമെന്ന് ഒരു വിഭാഗം പാർട്ടി നേതാക്കൾ ശക്തമായി വാദിക്കുന്നു. എന്നാൽ മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് എൽഡിഎഫിൽ തുടരണമെന്ന വാദമാണ് ഉള്ളത്. ‘തുടരും’ എന്ന അടിക്കുറിപ്പോടെ ഇടത് നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ റോഷി അഗസ്റ്റിൻ പങ്കുവെക്കുകയും ചെയ്തിരുന്നു.

എന്നാൽ, അണിയറയിൽ നടക്കുന്ന ചർച്ചകളെ കുറിച്ചോ അഭ്യൂഹങ്ങളെയോ ജോസ് കെ. മാണി പൂർണ്ണമായും തള്ളിക്കളയുന്നില്ല എന്നതും ശ്രദ്ധേയമാണ്. എന്നാൽ ഇത് എൽഡിഎഫിൽ സമ്മർദ്ദമുണ്ടാക്കാനും കൂടുതൽ സീറ്റുകൾ നേടാനുമുള്ള തന്ത്രമാണെന്ന വിലയിരുത്തലും ഉണ്ട്.

അതേസമയം, കേരള കോൺഗ്രസ് (എം) തിരിച്ചുവരുന്നതിൽ യുഡിഎഫിൽ കോൺഗ്രസിനും മുസ്‌ലിം ലീഗിനും താൽപര്യമുണ്ട്. ഇന്ന് ഡൽഹിയിൽ നടക്കുന്ന കോൺഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിലും 16ന് നടക്കുന്ന നിർണായക യോഗത്തിലും മുന്നണി വിപുലീകരണം പ്രധാന ചർച്ചാവിഷയമാകും. മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും പ്രധാന ചർച്ചകൾ ഉണ്ടാവുക. യുഡിഎഫിലേക്ക് വരാൻ താൽപ്പര്യമുള്ള പാർട്ടികളെ സ്വീകരിക്കുന്ന കാര്യത്തിൽ ഈ യോഗത്തിൽ വ്യക്തമായ തീരുമാനമുണ്ടായേക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ യുവതികളുടെ പരാക്രമം: ഡ്രൈവർക്ക് ക്രൂരമർദ്ദനം

Kerala
  •  4 days ago
No Image

സൂരജ് ലാമയുടേത് കൊലപാതകം, നീതി വേണമെന്ന് കുടുംബം; മൃതദേഹം സംസ്‌കരിച്ചു

Kerala
  •  4 days ago
No Image

സഞ്ജു ബെഞ്ചിലായപ്പോൾ പിറന്നത് അപൂർവ സംഭവം; 12 വർഷങ്ങൾക്ക് ശേഷം ഇതാദ്യം!

Cricket
  •  4 days ago
No Image

സന്തോഷ് ട്രോഫി ഫൈനലിന് കിക്കോഫ്; മത്സരം എവിടെ കാണാം?

Football
  •  4 days ago
No Image

റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് കുവൈത്ത്; സർക്കാർ ജീവനക്കാർക്ക് നാലര മണിക്കൂർ ജോലി

Kuwait
  •  4 days ago
No Image

'വംശഹത്യക്കുള്ള ആഹ്വാനം, ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരമായ സ്വപ്‌നം'; മുസ്ലിംളെ വെടിവയ്ക്കുന്ന ബി.ജെ.പിയുടെ പ്രചാരണ വിഡിയോക്കെതിരേ കോണ്‍ഗ്രസ്

National
  •  4 days ago
No Image

റൊണാൾഡോയെ വെട്ടി ബ്രൂണോ ഫെർണാണ്ടസ്; മാഞ്ചെസ്റ്റർ യൂണൈറ്റഡിനൊപ്പം ഇതിഹാസ നേട്ടം

Football
  •  4 days ago
No Image

മുകളില്‍ ഉള്ളിച്ചാക്ക്, താഴെ സ്‌ഫോടക വസ്തുക്കളുടെ വന്‍ശേഖരം; പിടികൂടിയത് ചെമ്മാട് ഹോളോബ്രിക്‌സ് കമ്പനിയില്‍ നിന്ന്

Kerala
  •  4 days ago
No Image

ഓൺലൈൻ ഗെയിമുകൾ വഴി ബാങ്ക് തട്ടിപ്പ്: കുട്ടികളെ ലക്ഷ്യമിട്ട് സൈബർ ക്രിമിനലുകൾ; മുന്നറിയിപ്പുമായി യുഎഇ അധികൃതർ

uae
  •  4 days ago
No Image

അവന് സിക്സ് അടിക്കാനുള്ള ശക്തിയില്ല: സൂപ്പർതാരത്തെ വിമർശിച്ച് കൈഫ്

Cricket
  •  4 days ago