ദുബൈ വിമാനത്താവളത്തിൽ പാർക്കിംഗ് ഇനി കൂടുതൽ എളുപ്പം; പേയ്‌മെന്റിനായി സാലിക് ഇ-വാലറ്റ് വരുന്നു
ദുബൈ: ദുബൈ ഇന്റർനാഷണൽ എയർപോർട്ടിലെ (DXB) പാർക്കിംഗ് സേവനങ്ങൾ ഇനി മുതൽ കൂടുതൽ വേഗത്തിലാകും. വിമാനത്താവളത്തിലെ എല്ലാ ടെർമിനലുകളിലും പാർക്കിംഗ് ഫീസ് അടയ്ക്കുന്നതിനായി സാലിക് ഇ-വാലറ്റ് (Salik E-Wallet) സംവിധാനം ഏർപ്പെടുത്താൻ എയർപോർട്ടും സാലിക്കും തമ്മിൽ കരാറിൽ ഒപ്പുവെച്ചു.
ദുബൈ എയർപോർട്ട് ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തും, സാലിക് ചെയർമാൻ മത്താർ അൽ തായർ എന്നിവരുടെ സാന്നിധ്യത്തിലാണ് 10 വർഷത്തെ ഈ സുപ്രധാന കരാർ ഒപ്പിട്ടത്. 2026 ജനുവരി 22 മുതൽ പുതിയ സംവിധാനം നിലവിൽ വരും.
പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ:
* എവിടെയെല്ലാം: ടെർമിനൽ 1, 2, 3, കാർഗോ മെഗാ ടെർമിനൽ എന്നിവിടങ്ങളിലെ 7,400 പാർക്കിംഗ് ഇടങ്ങളിൽ ഈ സേവനം ലഭ്യമാകും.
* നേട്ടം: പാർക്കിംഗ് ഫീസ് അടയ്ക്കാൻ ക്യൂ നിൽക്കേണ്ടതില്ല. സാലിക് ഇ-വാലറ്റിൽ നിന്ന് തുക താനേ ഈടാക്കപ്പെടും.
* ലക്ഷ്യം: വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങളുടെ തിരക്ക് കുറയ്ക്കുകയും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യുക.
ഡിജിറ്റൽ യുഗത്തിലേക്ക് ദുബൈ വിമാനത്താവളം
നിലവിൽ യുഎഇയിലെ 47 ലക്ഷത്തിലധികം വാഹനങ്ങൾ സാലിക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഈ വലിയൊരു വിഭാഗം ഉപഭോക്താക്കൾക്ക് പുതിയ മാറ്റം വലിയ ആശ്വാസമാകും. നിലവിലുള്ള മറ്റ് പേയ്‌മെന്റ് രീതികൾക്കൊപ്പം ഒരു അധിക സൗകര്യമായാണ് സാലിക് ഇ-വാലറ്റ് അവതരിപ്പിക്കുന്നത്.
യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുക എന്നതിനാണ് ഞങ്ങൾ മുൻഗണന നൽകുന്നതെന്നും സാലിക്കുമായുള്ള ഈ സഹകരണം പാർക്കിംഗ് നടപടികൾ വേഗത്തിലാക്കാനും എക്സിറ്റുകളിലെ തിരക്ക് കുറയ്ക്കാനും സഹായിക്കുമെന്നും ദുബൈ എയർപോർട്ട് സിഇഒ പോൾ ഗ്രിഫിത്ത്സ് പറഞ്ഞു.
ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ 2025-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ മാത്രം 7 കോടിയിലധികം യാത്രക്കാരാണ് കടന്നുപോയത്. സ്മാർട്ട് സിറ്റി പദ്ധതിയുടേയും സുസ്ഥിര ഗതാഗത സംവിധാനത്തിന്റേയും ഭാഗമായാണ് ഈ പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്.
Dubai Airports and Dubai’s road toll firm Salik have signed a deal for seamless e-wallet parking across all three terminals of the Dubai International Airport (DXB). Sheikh Ahmed bin Saeed Al Maktoum, chairman of Dubai Airports, and Mattar Al Tayer, chairman of Salik, witnessed the signing of a 10-year agreement.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."