ജീവനക്കാരുടെ സുരക്ഷ പരിഗണിക്കണം; 'പത്ത് മിനുട്ടില്‍ ഡെലിവറി' അവകാശ വാദം അവസാനിപ്പിക്കാന്‍ ബ്ലിങ്കിറ്റ്, സെപ്‌റ്റോ, സ്വിഗ്വി പ്ലാറ്റ്‌ഫോമുകളോട് കേന്ദ്രം
ന്യൂഡല്‍ഹി; 'പത്ത് മിനുട്ടില്‍ ഡെലിവറി' ക്ലെയിമുകള്‍ നീക്കം ചെയ്യാന്‍ ബ്ലിങ്കിറ്റ്, സെപ്‌റ്റോ, സ്വിഗ്വി തുടങ്ങിയ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളോട് കേന്ദ്രം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഇക്കാര്യം പ്ലാറ്റ്ഫോമുകളുടെ പ്രതിനിധികളോട് കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഡെലിവറി പങ്കാളികളുടെ സുരക്ഷ പരിഗണിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദ്ദേശം.
ഡെലിവറി സമയപരിധിയെക്കുറിച്ചുള്ള ആശങ്കകള്‍ സംബന്ധിച്ച് സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ എന്നിവയുള്‍പ്പെടെ നിരവധി ഇകൊമേഴ്‌സ് ശൃംഖലകളുടെ എക്സിക്യൂട്ടീവുകളുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
'10 മിനിറ്റിനുള്ളില്‍ 10,000-ത്തിലധികം ഉല്‍പ്പന്നങ്ങള്‍ ഡെലിവറി ചെയ്യുന്നു' എന്നതില്‍ നിന്ന് '30,000-ത്തിലധികം ഉല്‍പ്പന്നങ്ങള്‍ നിങ്ങളുടെ വീട്ടുവാതില്‍ക്കല്‍ എത്തിക്കുന്നു' എന്ന് ടാഗ്ലൈന്‍ ബ്ലിങ്കിറ്റ് പരിഷ്‌കരിച്ചതായി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
10 മിനിറ്റ് ഡെലിവറി വാഗ്ദാനം നേരത്തേയും ശക്തമായ പൊതു ചര്‍ച്ചയ്ക്ക് വിഷയമായിട്ടുണ്ട്. ഇത് ഡെലിവറി പങ്കാളികളുടെ സുരക്ഷയെ അപകടത്തിലാക്കുന്നുവെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
the central government has reportedly asked quick commerce platforms like blinkit, zepto and swiggy to remove “10-minute delivery” claims, citing concerns over delivery partners’ safety.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."