കേരള എന്നുവേണ്ട, 'കേരളം' എന്നാക്കണമെന്ന് ബിജെപി; പ്രധാനമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ പേര് 'കേരള' എന്നണുള്ളത് മാറ്റി 'കേരളം' എന്നാക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സംഭവത്തിൽ പ്രധാനമന്ത്രിയുടെ പിന്തുണയും ഇടപെടലും തേടി അദ്ദേഹം കത്തയച്ചു. 2024 ജൂണിൽ സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കുന്നതിനായി കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തെ അനുകൂലിക്കുന്നതായും രാജീവ് ചന്ദ്രശേഖർ കത്തിൽ പരാമര്ശിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ കത്തിലൂടെ ബിജെപിയുടെ പിന്തുണ അറിയിച്ചതായും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
കേരളത്തിന്റെ പാരമ്പര്യവും ഭാഷാസംസ്കാരവും സംരക്ഷിക്കുന്ന നയമാണ് ബിജെപിക്കുള്ളത് എന്നും കത്തിൽ പറയുന്നു. 1,000 വർഷത്തെ പാരമ്പര്യവും പൈതൃകയും സംസ്കാരവും കേരളം ഉൾകൊള്ളുന്നു. ഒരു 'വികസിത സുരക്ഷിത കേരളം' നിർമ്മിക്കുന്നതിന് എല്ലാ രാഷ്ട്രീയ പാർട്ടികളും സന്നദ്ധരാകും എന്ന് താൻ പ്രതീക്ഷിക്കുന്നതായി ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
എന്നാൽ, സംസ്ഥാനത്ത് കൂടുതൽ ജില്ലകൾ വേണമെന്ന ആവശ്യത്തെ ബിജെപി എതിർക്കുണ്ട്. മതാടിസ്ഥാനത്തിൽ 'കൂടുതൽ ജില്ലകൾ' വേണമെന്ന് പറയുന്ന പ്രവണതകൾക്കെതിരെ നിന്നുകൊണ്ട് മലയാളികളുടെ അഭിവൃദ്ധിയും ഉറപ്പാക്കണമെന്നാണ് പ്രധാനമന്ത്രിക്കുള്ള കത്തിൽ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."