വേണ്ടത് ഒറ്റ ഫിഫ്റ്റി മാത്രം; സച്ചിന് ഒരിക്കലും നേടാനാവാത്ത റെക്കോർഡിനരികെ കോഹ്‌ലി
രാജ്കോട്ട്: ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ഏകദിന മത്സരം നാളെയാണ് നടക്കുന്നത്. രാജ്കോട്ടിൽ നടക്കുന്ന മത്സരത്തിൽ ആദ്യ മത്സരം വിജയിച്ച ആത്മവിശ്വാസവുമായിട്ടായിരിക്കും ഇന്ത്യ കളത്തിൽ ഇറങ്ങുന്നത്. നാളെ വിജയിച്ചാൽ ഇന്ത്യക്ക് പരമ്പര വിജയം ഉറപ്പാക്കാൻ സാധിക്കും. എന്നാൽ പരമ്പര കൈവിടാതിരിക്കാൻ കിവീസിനും വിജയം അനിവാര്യമാണ്.
മിന്നും ഫോമിലുള്ള വിരാട് കോഹ്‌ലി തന്നെയാണ് ഇന്ത്യൻ നിരയിലെ പ്രധാന താരം. രണ്ടാം ഏകദിനത്തിൽ തിളങ്ങാൻ സാധിച്ചാൽ ഒരു അപൂർവ നേട്ടം കൈവരിക്കാൻ വിരാടിന് കഴിയും. മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയാൽ ഏകദിനത്തിൽ തുടർച്ചയായി 50+ സ്‌കോറുകൾ നേടുന്ന ഇന്ത്യൻ താരമായി മാറാൻ കോഹ്‌ലിക്ക് സാധിക്കും.
ഇതിനോടകം തന്നെ അഞ്ചു തവണയാണ് താരം 50+ റൺസ് നേടിയത്. നാളെ വീണ്ടും അർദ്ധ സെഞ്ച്വറി നേടിയാൽ തുടർച്ചയായ ആറ് മത്സരങ്ങളിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമായി മാറാൻ സാധിക്കും. കോഹ്‌ലിക്ക് പുറമെ സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, അജിങ്ക്യ രഹാനെ, രോഹിത് ശർമ്മ എന്നിവരും തുടർച്ചായി അഞ്ചു തവണ 50+ റൺസ് നേടിയിട്ടുണ്ട്.
ലോകത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ തവണ ഈ നേട്ടം കൈവരിച്ചത് പാകിസ്താൻ താരം ജാവേദ് മിയാൻദാദ് ആണ്. ഒമ്പത് മത്സരങ്ങളിലാണ് മുൻ പാക് നായകൻ 50+ റൺസ് നേടിയത്.
വഡോദരയിൽ നടന്ന ആദ്യ മത്സരത്തിൽ കോഹ്‌ലി 91 പന്തിൽ 93 റൺസ് നേടിയാണ് തിളങ്ങിയത്. എട്ട് ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ഈ പ്രകടനം രാജ്കോട്ടിലും ആവർത്തിക്കുമെന്നാണ് ആരാധകർ ഉറച്ചുവിശ്വസിക്കുന്നത്.
ഇന്ത്യ ഏകദിന സ്ക്വാഡ്
ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോലി, കെ.എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്, നിതീഷ് കുമാർ റെഡ്ഡി, അർഷ്ദീപ് സിംഗ്, യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ), ആയുഷ് ബദോണി.
The second ODI between India and New Zealand will be played tomorrow. Virat Kohli, who is in brilliant form, is the main star of the Indian team. If he can shine in the second ODI, Virat can achieve a rare feat. If he scores a half-century in the match, Kohli can become the first Indian player to score 50+ scores in a row in ODIs.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."