HOME
DETAILS

അവൻ മൂന്ന് ഫോർമാറ്റുകളിലെയും ഏറ്റവും മികച്ച താരം: കൈഫ്

  
January 13, 2026 | 2:44 PM

Mohammad Kaif has praise Indian cricketer Virat Kohli

ഇന്ത്യൻ താരം വിരാട് കോഹ്‌ലിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. കോഹ്‌ലി എല്ലാ ഫോർമാറ്റിലെയും മികച്ച താരം ആണെന്നാണ് കൈഫ് പറഞ്ഞത്. കോഹ്‌ലി നേരത്തെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചതിനെതിരെയുള്ള വിമർശനങ്ങൾക്കെതിരെയും കൈഫ് സംസാരിച്ചു. 

''വിരാട് കോഹ്‌ലി മൂന്ന് ഫോർമാറ്റിലും മികച്ച കളിക്കാരനാണ്. ഏത് താരത്തിന്റെ പേര് എടുത്താലും. വിരാട് കോഹ്‌ലിയുടെ അടുത്ത് പോലും ആരുമില്ല. ഏറ്റവും കടുപ്പമേറിയ ടെസ്റ്റ് ഫോർമാറ്റ് കോഹ്‌ലി ഉപേക്ഷിച്ചുവെന്ന് പറയുന്നവരോട് ഞാൻ പറയട്ടെ. ടെസ്റ്റിൽ കോഹ്‌ലി 9,000ത്തിലധികം റൺസ് നേടി. ആ ഫോർമാറ്റിൽ 30 സെഞ്ച്വറികൾ നേടി. ടെസ്റ്റിലും കോഹ്‌ലി തന്റെ കഴിവ് തെളിയിച്ചു. അതിനാൽ ബുദ്ധിമുട്ടുള്ള ഒരു ഫോർമാറ്റ് ഉപേക്ഷിച്ച് എളുപ്പമുള്ള ഒന്ന് തിരഞ്ഞെടുത്തുവെന്ന് പറയുന്നത് ബാലിശവും മണ്ടത്തരവുമാണ്. ക്രിക്കറ്റിൽ ഒരു ഫോർമാറ്റും എളുപ്പമല്ല" കൈഫ് പറഞ്ഞു. 

ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിൽ കോഹ്‌ലി 91 പന്തിൽ 93 റൺസ് നേടിയാണ് തിളങ്ങിയത്. എട്ട് ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. മത്സരത്തിൽ ഒരുപിടി റെക്കോർഡുകളും കോഹ്‌ലി സ്വന്തമാക്കി. ഇന്റർനാഷണൽ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളിൽ രണ്ടാം സ്ഥാനത്തെത്താനും കോഹ്‌ലിക്ക് സാധിച്ചു.

ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയെ മറികടന്നാണ് കോഹ്‌ലിയുടെ കുതിപ്പ്. 28016 റൺസാണ് സംഗക്കാര അന്താരാഷ്ട്ര ക്രിക്കറ്റിൽ നേടിയിട്ടുള്ളത്. ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് ഇനി കോഹ്‌ലിയുടെ മുന്നിലുള്ളത്. 34357 റൺസാണ് സച്ചിന്റെ അക്കൗണ്ടിൽ ഉള്ളത്. 

ഇന്റർനാഷണൽ ക്രിക്കറ്റിൽ ഏറ്റവും വേ​ഗത്തിൽ 28,000 റൺസ് പൂർത്തിയാക്കിയ താരമായും കോഹ്‌ലി മാറി. മത്സരത്തിൽ 25 റൺസ് നേടിയതോടെയാണ് വിരാട് ഈ റെക്കോർഡിലെത്തിയത്. സച്ചിൻ 644 ഇന്നിംഗ്‌സുകളിൽ നിന്നും 28000 റൺസ് സ്വന്തമാക്കിയത്. സംഗക്കാര 666 ഇന്നിംഗ്‌സുകളിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. അതേസമയം, 623 ഇന്നിംഗ്‌സുകളിൽ നിന്നുമാണ് കോഹ്‌ലി 28000 റൺസ് സ്വന്തമാക്കിയത്. 

Former Indian cricketer Mohammad Kaif has heaped praise on Indian cricketer Virat Kohli. Kaif said that Kohli is the best player in all formats. Kaif also spoke out against the criticism against Kohli's early retirement from Test cricket.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ആണവനിലയങ്ങൾ സുരക്ഷിതം; അമേരിക്ക-ഇസ്റാഈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല; ഐഎഇഎ

International
  •  13 days ago
No Image

യുഎസ് ചാനലിന്റെ അവകാശവാദം പച്ചക്കള്ളം; അമേരിക്കൻ നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

National
  •  13 days ago
No Image

ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് മടങ്ങവെ ബസിന്റെ രൂപത്തിൽ മരണം; വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

Kerala
  •  13 days ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു; 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് സർക്കാർ

Kerala
  •  13 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം അതിരൂക്ഷം: 72 മരണം; ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് ഇറാൻ

International
  •  13 days ago
No Image

യുഎസ്-ഇസ്റാഈൽ സംയുക്ത നീക്കം; ഇറാന്റെ 20 യുദ്ധക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

International
  •  13 days ago
No Image

അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങി, കാത്തിരുന്നത് പിഞ്ചുകുഞ്ഞിനെ; പക്ഷേ കിട്ടിയത് ഒരു 'നന്മപ്പൊതി'

Kerala
  •  13 days ago
No Image

ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

International
  •  13 days ago
No Image

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 28 സീറ്റും ഒരു രാജ്യസഭാ സീറ്റും; ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി

National
  •  13 days ago
No Image

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈത്താങ്ങായി സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

bahrain
  •  13 days ago