തീര്‍ഥാടകര്‍ക്ക് ആശ്വാസമായി മെട്രോ ട്രെയിന്‍
അറഫ: തീര്‍ഥാടകര്‍ക്ക് ആശ്വാസമായി മെട്രോ ട്രെയിന്‍ സര്‍വിസ് തുടങ്ങി. ഹജ്ജിന്റെ ആദ്യ ദിനമായ ഇന്നലെ വൈകിട്ടാണ് പുണ്യ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വിസുകള്‍ ആരംഭിച്ചത്. മക്ക ഡവലപ്മെന്റ് അതോറിറ്റിയുടെ മേല്‍ നോട്ടത്തിലാണ് സര്‍വിസ് നടത്തുന്നത്. ഈ വര്‍ഷം ഹജ്ജിനെത്തുന്ന കുറഞ്ഞ തീര്‍ഥാടകര്‍ക്ക് മാത്രമേ ഇത് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളൂ. ഒരേ സമയം ഹാജിമാര്‍ മെട്രോ സ്റ്റേഷനില്‍ എത്തുമ്പോഴുള്ള തിരക്കുകള്‍ ഒഴിവാക്കാനായി സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍ വഴിയും മറ്റും മുന്‍കൂട്ടി നല്കുന്ന സമയത്തു മാത്രമേ സ്റ്റേഷനുകളില്‍ തീര്‍ഥാടകര്‍ക്ക് അനുമതി നല്കുന്നുള്ളു.
ഒരു ട്രെയിന്‍ വഴി 3500 തീര്‍ഥാടകര്‍ക്ക് ഒരേ സമയം യാത്രചെയ്യാവുന്ന പന്ത്രണ്ടു ട്രെയിന്‍ സര്‍വിസുകളാണ് ഒരുക്കിയിരിക്കുന്നത്. ഇതോടെ മണിക്കൂറില്‍72,000 തീര്‍ഥാടകര്‍ക്ക് എത്തിച്ചേരാന്‍ സാധിക്കുന്നുണ്ട്. ട്രെയിന്‍ വഴി ഈ വര്‍ഷം 65,000 ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് മാത്രമേ അനുമതി ലഭിച്ചിട്ടുള്ളൂ.
കഴിഞ്ഞ വര്‍ഷം ഒട്ടു മിക്ക ഹാജിമാര്‍ക്കും ഈ സേവനം ലഭ്യമായിരുന്നെങ്കിലും കടുത്ത ചൂടും സുരക്ഷയും മുന്‍ നിര്‍ത്തിയാണ് ഈ വര്‍ഷം അവസരം അധികൃതര്‍ കുറച്ചത്. ഹജ്ജ് സമയത്തെ മുഴുവന്‍ പുണ്യ നഗരികളെയും ബന്ധിപ്പിച്ചു ഓടുന്ന ട്രെയിന്‍ സര്‍വിസിന് 250 റിയാലാണ് ഈടാക്കുന്നത്. സ്റ്റേഷനുകളിലേക്കുള്ള പാതകളില്‍ തണല്‍ കുടകള്‍ വിരിച്ചതും തീര്‍ഥാടകര്‍ക്ക് ആശ്വാസമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."