പ്രോട്ടീന്‍ കൂടുതല്‍ കഴിച്ചാലും അപകടം.. ആരോഗ്യപ്രശ്‌നങ്ങള്‍ അറിയാം
ശരീരത്തില്‍ പേശികളുടെ വളര്‍ച്ചയ്ക്കും ആരോഗ്യകരമായ ജീവിതത്തിനും അത്യന്താപേക്ഷിതമായ ഘടകമാണ് പ്രോട്ടീനുകള്‍. എന്നാല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല. പ്രോട്ടീന്‍ അധികമാകുന്നത് ശരീരത്തെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം
ഒരു വ്യക്തിയുടെ ശരീരഭാരം അനുസരിച്ച്, ഒരു കിലോഗ്രാമിന് 0.8 ഗ്രാം പ്രോട്ടീന്‍ ആവശ്യമാണ് എന്ന് ഡിആര്‍ഐ (ഡയറ്ററി റഫറന്‍സ് ഇന്‍ടേക്ക്) പറയുന്നു. അതിനാല്‍ പ്രതിദിനം ശരാശരി കഴിക്കേണ്ട പ്രോട്ടീനിന്റെ അളവ് പുരുഷന് 56 ഗ്രാം, സ്ത്രീക്ക് 46 ഗ്രാം (ഏകദേശം) എന്നിങ്ങനെയാണ്.
അമിതമായ അളവില്‍ പ്രോട്ടീന്‍ കഴിക്കുന്നത് നിങ്ങളുടെ കുടലിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നു. ഇത് അനാവശ്യമായി ശരീരഭാരം വര്‍ദ്ധിക്കുന്നതിന് കാരണമാകും.
ആനുപാതികമല്ലാത്ത അളവില്‍ പ്രോട്ടീനും കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റുകളും ഉപയോഗിക്കുന്ന വ്യക്തികളില്‍ ഉത്കണ്ഠ, വിഷാദം, പ്രതികൂലമായ വികാരങ്ങള്‍ തുടങ്ങിയവും അതിന് സമാനമായ മറ്റ് മാനസിക പ്രശ്‌നങ്ങള്‍ക്കുമുള്ള സാധ്യത വളരെ കൂടുതലാണ്.
മറ്റൊരു പ്രശ്‌നം ദഹനപ്രശ്‌നങ്ങളാണ്. പ്രോട്ടീന്‍ കൂടിയ അളവില്‍ ചെല്ലുന്നത് മലബന്ധം, വയറ്റില്‍ അസ്വസ്ഥത, ദഹനപ്രശ്‌നം എന്നിവ ഉണ്ടാക്കും. ശരീരത്തിന്റെ ജലാംശം കുറയാന്‍ പ്രോട്ടീന്‍ ഡയറ്റ് കാരണമാകും. അതിനാല്‍ പ്രോട്ടീന്‍ ഡയറ്റ് എടുക്കുമ്പോള്‍ ധാരാളം വെള്ളം കുടിക്കുക. അമിത അളവില്‍ പ്രോട്ടീന്‍ എത്തുന്നത് കിഡ്‌നിയുടെ പ്രവര്‍ത്തനം ഇരട്ടിയാക്കുന്ന പ്രക്രിയയാണ്.
പ്രോട്ടീന്‍ റിച്ച് ആയ ഡയറ്റില്‍ കാത്സ്യം കുറവാകും. കാത്സ്യം കുറയുന്നത് എല്ലിന്റെ ആരോഗ്യത്തെയും ബാധിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."