HOME
DETAILS

ജോലിഭാരവും നഴ്‌സുമാരുടെ ക്ഷാമവും: ന്യൂയോർക്കിൽ 15,000 നഴ്‌സുമാരുടെ സമരം തുടരുന്നു; ഐക്യദാർഢ്യം പ്രഖ്യാപിച്ച് മേയർ സോഹ്‌റാൻ മംദാനി

  
January 13, 2026 | 4:09 PM

mayor zohran mamdani supports new york city nurses strike

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ നടത്തുന്ന പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നു. നഴ്‌സുമാരുടെ രൂക്ഷമായ ക്ഷാമം പരിഹരിക്കുക, അമിതമായ ജോലിഭാരം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പതിനയ്യായിരത്തോളം നഴ്‌സുമാരാണ് തെരുവിലിറങ്ങിയിരിക്കുന്നത്.

ആരോഗ്യരംഗം പ്രതിസന്ധിയിൽ

മൗണ്ട് സിനായ്, മോണ്ടിഫിയോർ മെഡിക്കൽ സെന്റർ, ന്യൂയോർക്ക് പ്രെസ്ബിറ്റീരിയൻ തുടങ്ങിയ പ്രശസ്തമായ ആശുപത്രികളിലെ പ്രവർത്തനങ്ങളെ സമരം സാരമായി ബാധിച്ചു. ഫ്ലൂ പടർന്നുപിടിക്കുന്ന സീസണിൽ സമരം വന്നത് രോഗികളെയും വലയ്ക്കുന്നുണ്ട്.

ബദൽ സംവിധാനം: 

സമരം നേരിടാൻ ആശുപത്രികൾ താൽക്കാലിക നഴ്‌സുമാരെ നിയോഗിച്ചിട്ടുണ്ട്. ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള മുൻകൂട്ടി നിശ്ചയിച്ച പല സേവനങ്ങളും മാറ്റിവെച്ചു.ചികിത്സ തേടുന്നതിൽ നിന്ന് രോഗികൾ വിട്ടുനിൽക്കരുതെന്നും അത്യാഹിത വിഭാഗങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും നഴ്‌സിംഗ് യൂണിയനുകളും ആശുപത്രി അധികൃതരും അറിയിച്ചു.

ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്നോട്ടില്ല

സുരക്ഷിതമായ തൊഴിൽ സാഹചര്യമാണ് നഴ്‌സുമാരുടെ പ്രധാന ആവശ്യം. നിലവിലെ സ്റ്റാഫിംഗ് രീതി നഴ്‌സുമാരെ കടുത്ത മാനസിക-ശാരീരിക സമ്മർദ്ദത്തിലാക്കുന്നുവെന്ന് യൂണിയനുകൾ ആരോപിക്കുന്നു.

മാനേജ്‌മെന്റ് വാദം: 

യൂണിയന്റെ ആവശ്യങ്ങൾ ആശുപത്രികൾക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും 2023-ലെ സമരത്തിന് ശേഷം ജീവനക്കാരുടെ എണ്ണത്തിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നുമാണ് ആശുപത്രി മാനേജ്‌മെന്റുകളുടെ നിലപാട്.വൻകിട ലാഭം കൊയ്യുന്ന ആശുപത്രികൾ നഴ്‌സുമാരുടെ ക്ഷേമത്തിന് മുൻഗണന നൽകുന്നില്ലെന്ന് യൂണിയൻ ഇതിനെതിരെ മറുപടി പറയുന്നത്.

മേയറുടെ പിന്തുണ

സമരത്തിന് രാഷ്ട്രീയ പിന്തുണയും ഏറുകയാണ്. ന്യൂയോർക്ക് സിറ്റിയുടെ പുതിയ മേയർ സോഹ്‌റാൻ മംദാനി സമരപ്പന്തൽ സന്ദർശിച്ച് നഴ്‌സുമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. "അന്തസ്സും മാന്യമായ വേതനവും അർഹിക്കുന്ന പരിഗണനയും ആവശ്യപ്പെട്ടാണ് ഈ പോരാട്ടം. നഴ്‌സുമാരുടെ ആവശ്യങ്ങൾ ന്യായമാണ്," മേയർ പറഞ്ഞു.

ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം ശക്തമായി തുടരാനാണ് നഴ്‌സിംഗ് യൂണിയനുകളുടെ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷങ്ങളുടെ ഒരേയൊരു വിജയി റഷ്യ: യൂറോപ്യൻ മേധാവി അന്റോണിയോ കോസ്റ്റ

International
  •  6 days ago
No Image

എസ്.ഐ.ആർ; പശ്ചിമ ബംഗാളിൽ അപലേറ്റ് ട്രെബ്യുണലുകൾ രൂപവൽക്കരിക്കണം; നിർദേശവുമായി സുപ്രീം കോടതി 

National
  •  6 days ago
No Image

ഇന്ത്യയുടെ അടുത്ത ടി-20 ക്യാപ്റ്റൻ അവനായിരിക്കും: കൈഫ്

Cricket
  •  6 days ago
No Image

പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

Kerala
  •  6 days ago
No Image

കെട്ടിട നിർമാണത്തിന് മണ്ണ് നീക്കം ചെയ്യാൻ 5000 രൂപ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

crime
  •  6 days ago
No Image

ഇന്ത്യൻ ടി-20 ടീമിന്റെ ഭാഗമാവാൻ സാധിക്കാത്തതിൽ അവന്‌ നിരാശയുണ്ടാവും: ഇർഫാൻ പത്താൻ

Cricket
  •  6 days ago
No Image

കെ.ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

Kerala
  •  6 days ago
No Image

എണ്ണ വിതരണം തടഞ്ഞാൽ ഇറാൻ കടുത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് യുഎസ്; റഷ്യ ഇടപെടില്ല, യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ട്രംപ് തീരുമാനിക്കും

International
  •  6 days ago
No Image

ഈ ലോകകപ്പ് വിജയം ഞാൻ അവർക്ക് സമർപ്പിക്കുന്നു: സഞ്ജു സാംസൺ

Cricket
  •  6 days ago
No Image

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

National
  •  6 days ago