ചരിത്രത്തിലാദ്യം! ഒടുവിൽ WPLലും അത് സംഭവിച്ചു; ഇന്ത്യൻ താരത്തിന് നിരാശ
മുംബൈ: വനിതാ പ്രിമീയർ ലീഗിന്റെ ചരിത്രത്തിൽ റിട്ടയേർഡ് ഹർട്ട് ആവുന്ന ആദ്യ താരമായി ഗുജറാത്ത് ജയന്റ്സ് ഓൾ റൗണ്ടർ ആയുഷി സോണി. നവി മുംബൈയിൽ മുംബൈ ഇന്ത്യൻസിനെതിരെയുള്ള മത്സരത്തിനിടെയാണ് ആയുഷി സോണിയെ റിട്ടയേർഡ് ഹർട്ട് ആക്കിയത്.
14 പന്തിൽ 11 റൺസ് നേടിയാണ് താരം ക്രീസിൽ തുടർന്നിരുന്നത്. ഈ സമയത്തായിരുന്നു ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് നീങ്ങിയത്. വനിതാ ടി-20യിൽ റിട്ടയേർഡ് ഹർട്ട് ആവുന്ന 38ാം സംഭവമാണ് ഇത്.
പരുക്കേറ്റ അനുഷ്ക ശർമയ്ക്ക് പകരമാണ് ആയുഷി പ്ലെയിങ് ഇലവനിൽ ഇടം നേടിയത്. 2021ലാണ് ആയുഷി ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചിരുന്നത്. ലേലത്തിൽ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് താരത്തെ ഗുജറാത്ത് സ്വന്തമാക്കിയിരുന്നത്.
Gujarat Giants all-rounder Ayushi Soni became the first player to be retired hurt in the history of the Women's Premier League. Ayushi Soni was retired hurt during the match against Mumbai Indians in Navi Mumbai. The player remained at the crease after scoring 11 runs off 14 balls. It was at this time that such a decision was taken. This is the 38th incident of a retired hurt in the Women's T20.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."