HOME
DETAILS

14 ലക്ഷം റിയാൽ നൽകിയാൽ ഒരു അമേരിക്കൻ ഡോളർ; ഇറാനിയൻ കറൻസിക്ക് ഇനി 'കടലാസ് വില'?

  
January 13, 2026 | 4:27 PM

iranian rial hits historic low collapses against dollar raising paper value fears nationwide concerns

തെഹ്‌റാൻ: സർക്കാരിനെതിരായ പ്രതിഷേധം പ്രതിദിനം കനക്കുന്നതിനിടെ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. നിലവിൽ ഇറാനി റിയാലിന്റെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലയിലാണ്. നിലവിൽ ഓപ്പൺ മാർക്കറ്റിൽ ഒരു യുഎസ് ഡോളറിന് 1.4 മില്യൺ (14 ലക്ഷം) റിയാൽ എന്ന നിലയിലാണ് വിനിമയം നടക്കുന്നത്.

1979-ൽ ഒരു ഡോളറിന് വെറും 70 റിയാൽ ആയിരുന്ന വിനിമയ നിരക്ക് ഇന്ന് 14 ലക്ഷം റിയാലിലാണ് എത്തിനിൽക്കുന്നത്. 2025-ൽ മാത്രം മൂല്യത്തിൽ 45 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. ഈ തകർച്ച രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 42 ശതമാനത്തിന് മുകളിലേക്ക് ഉയർത്തുകയും ഭക്ഷണം, മരുന്ന്, പാർപ്പിടം തുടങ്ങിയ അവശ്യവസ്തുക്കളുടെ വില സാധാരണക്കാർക്ക് അപ്രാപ്യമാക്കുകയും ചെയ്തു. 

കൂടാതെ, ഗോതമ്പും മരുന്നും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്കായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന ഇറാന്, കറൻസിയുടെ മൂല്യത്തകർച്ച കാരണം ഇറക്കുമതി ചെലവ് താങ്ങാനാവാത്ത നിലയിലായിരിക്കുകയാണ്. ഇത് രാജ്യത്തെ കടുത്ത ക്ഷാമത്തിലേക്കാണ് നയിച്ചുകൊണ്ടിരിക്കുന്നത്.

തകർച്ചയ്ക്ക് പിന്നിൽ

രാജ്യത്തിന്റെ പ്രധാന വരുമാന മാർഗ്ഗമായ എണ്ണ കയറ്റുമതിയിൽ നേരിടുന്ന തടസ്സങ്ങളും ആഗോള വിപണിയിലെ വിലക്കുറവുമാണ് പ്രധാന കാരണങ്ങൾ. വിദേശനാണ്യം കുറഞ്ഞതോടെ ജനങ്ങൾ തങ്ങളുടെ സമ്പാദ്യം റിയാലിൽ നിന്ന് മാറ്റി സ്വർണ്ണമായും ഡോളറായും സൂക്ഷിക്കാൻ തുടങ്ങിയിരുന്നു. ഇത് വിപണിയിൽ റിയാലിന്റെ ആവശ്യം വീണ്ടും കുറയ്ക്കുകയും തകർച്ച വേഗത്തിലാക്കുകയും ചെയ്തു.

ഇറാൻ സമ്പദ്‌വ്യവസ്ഥ 2026-ഓടെ കൂടുതൽ ചുരുങ്ങുമെന്നാണ് ലോകബാങ്ക് പ്രവചിക്കുന്നത്. വിദേശ നിക്ഷേപത്തിന്റെ കുറവും അടിസ്ഥാന സൗകര്യങ്ങളുടെ പഴക്കവും പ്രതിസന്ധി സങ്കീർണ്ണമാക്കുന്നുണ്ട്. വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുകയും എണ്ണ വരുമാനം വർദ്ധിക്കുകയും ചെയ്താൽ മാത്രമേ ഇറാൻ റിയാലിന് അല്പമെങ്കിലും കരുത്ത് ലഭിക്കൂ എന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

അതേസമയം പ്രതിഷേധക്കാർക്കെതിരായ നടപടിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായിരം കടന്നു. പ്രതിഷേധക്കാരെ നേരിടാനായി സർക്കാർ രാജ്യത്ത് ഇന്റർനെറ്റ് സേവനത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന്റെ സഹായത്തോടെ ഇതിനു ശേഷവും പ്രതിഷേധക്കാർ ഇന്റർനെറ്റ് ഉപയോ​ഗിക്കുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു.

iranian currency plunge marks record decline as rial weakens sharply versus dollar fueling inflation fears market turmoil sanctions pressure and economic uncertainty prompting debate over stability reforms and monetary policy responses nationwide.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  21 hours ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  21 hours ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  a day ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  a day ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  a day ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  a day ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  a day ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  a day ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  a day ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  a day ago