ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ബി.ജെ.പി, ആര്‍.എസ്.എസ് ആസ്ഥാനത്ത്; നേതാക്കളുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച
ന്യൂഡല്‍ഹി: അതിർത്തി തർക്കങ്ങൾക്കിടയിലും ഇന്ത്യയും ചൈനയും തമ്മിലുള്ള രാഷ്ട്രീയ ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചന നൽകി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (സി.പി.സി) പ്രതിനിധി സംഘം ഡൽഹിയിലെ ബി.ജെ.പി, ആർ.എസ്.എസ് ആസ്ഥാനങ്ങളിൽ സന്ദർശനം നടത്തി. സി.പി.സി ഇന്റർനാഷണൽ ഡിപ്പാർട്ട്‌മെന്റ് വൈസ് മിനിസ്റ്റർ സൺ ഹയാന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഘ്പരിവാർ നേതാക്കളുമായി സുപ്രധാന കൂടിക്കാഴ്ച നടത്തിയത്.
ബി.ജെ.പി ആസ്ഥാനത്തുവച്ച് ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചൈനീസ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. ഇരുപാര്‍ട്ടികളും തമ്മിലുള്ള കക്ഷിതല ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ഭാവി സഹകരണങ്ങളെക്കുറിച്ചും യോഗം വിശദമായി ചര്‍ച്ച ചെയ്തതായി ബി.ജെ.പി വിദേശകാര്യ വിഭാഗം മേധാവി വിജയ് ചൗതായ്‌വാലെ പറഞ്ഞു. തുടര്‍ന്നാണ് ചൈനീസ് സംഘം ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്തത്രേയ ഹൊസബലെയുമായി കൂടിക്കാഴ്ച നടത്തിയത്. രാവിലെ 11 മണിയോടെ ആര്‍.എസ്.എസ് ഓഫിസിലെത്തിയ സംഘം ഏകദേശം ഒരു മണിക്കൂറോളമാണ് അവിടെ ചെലവഴിച്ചത്. എന്നാല്‍ ചര്‍ച്ചകളുടെ കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സന്ദര്‍ശനത്തിനിടെ സംഘം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
2020ലെ ഗാല്‍വാന്‍ അതിര്‍ത്തി സംഘര്‍ഷത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള രാഷ്ട്രീയ ബന്ധം വഷളായിരുന്നു. എന്നാല്‍ 2024ല്‍ റഷ്യയിലെ കസാനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ ഇരു രാജ്യങ്ങളും തമ്മില്‍ മഞ്ഞുരുക്കം തുടങ്ങി. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ പാര്‍ട്ടികള്‍ തമ്മിലുള്ള നേരിട്ടുള്ള ചര്‍ച്ചകള്‍ നടക്കുന്നത്.
A delegation from the Communist Party of China, led by its international department’s vice minister Sun Haiyan, visited the Bharatiya Janata Party (BJP) headquarters in Delhi on Monday, January 13, the same day Beijing reaffirmed its territorial claims over the contested Shaksgam valley.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."