വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ അപകടം: കസാഖ്സ്ഥാനിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് പരുക്ക്
അസ്താന: കസാഖ്സ്ഥാനിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. കസാഖ്സ്ഥാനിലെ സെമി മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ നാലാം വർഷ എംബിബിഎസ് വിദ്യാർഥിനി മിലി മോഹൻ ആണ് മരിച്ചത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർഥി സംഘം സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെടുകയായിരുന്നു.
അപകടത്തിൽ മറ്റ് രണ്ട് വിദ്യാർഥിനികൾക്ക് പരുക്കേറ്റു. ആഷിക ഷീജമിനി സന്തോഷ്, ജസീന ബി എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11 വിദ്യാർഥികളടങ്ങുന്ന സംഘമാണ് വിനോദയാത്രയ്ക്ക് പോയിരുന്നത്. മടക്കയാത്രയ്ക്കിടെ ഇവർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
മരിച്ച വിദ്യാർഥിനിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി കസാഖ്സ്ഥാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനായി എംബസി അധികൃതർ സർവകലാശാലയുമായും മരിച്ച വിദ്യാർഥിനിയുടെ കുടുംബവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്.
വിദേശകാര്യ മന്ത്രാലയവും നോർക്കയും (NORKA) സംയുക്തമായാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നത്. ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി വരുംദിവസങ്ങളിൽ തന്നെ മൃതദേഹം കേരളത്തിലെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
A 25-year-old Indian medical student, Mili Mohan, was killed and two others were injured in a tragic road accident in Oskemen, Kazakhstan, on Tuesday, January 13, 2026. Mili was a fourth-year MBBS student at Semey Medical University. The accident occurred when a group of 11 students was returning from an excursion to the Altai Mountains. Two other students, Ashika Sheejamini Santhosh and Jaseena B, sustained injuries and are currently in stable condition at a local hospital.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."